ഓഹരികളിന്മേല്‍ ഒരു കോടി രൂപ വരെ വായ്പ എടുക്കാം, ഐപിഒ ധനസഹായം; പണമൊഴുക്കിന് നടപടി സ്വീകരിച്ച് റിസര്‍വ് ബാങ്ക്

വായ്പ വളര്‍ച്ച മെച്ചപ്പെടുത്തി സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്നതിന് പുതിയ നടപടികള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്
Loan limit against shares to jump 5 fold to Rs 1 crore
Loan limit against shares to jump 5 fold to Rs 1 croreഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: വായ്പ വളര്‍ച്ച മെച്ചപ്പെടുത്തി സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്നതിന് പുതിയ നടപടികള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. ലിസ്റ്റ് ചെയ്ത കടപ്പത്രങ്ങള്‍ക്കെതിരായ വായ്പകളുടെ നിയന്ത്രണ പരിധി നീക്കം ചെയ്യാനും ഓഹരികള്‍ക്കെതിരായ വായ്പയുടെ പരിധി അഞ്ചു മടങ്ങ് വര്‍ധിപ്പിക്കാനുമാണ് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത്.

റിസര്‍വ് ബാങ്കിന്റെ നാലാമത്തെ ദ്വൈമാസ ധനനയം പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആര്‍ബിഐ സ്വീകരിച്ച പുതിയ നടപടികള്‍ പങ്കുവെച്ചത്. ലിസ്റ്റ് ചെയ്ത കടപ്പത്രങ്ങളിന്മേലുള്ള വായ്പയുടെ നിയന്ത്രണ പരിധി നീക്കം ചെയ്യാനും ഓഹരികളിന്മേല്‍ ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പരിധി 20 ലക്ഷം രൂപയില്‍ നിന്ന് 1 കോടി രൂപയായി ഉയര്‍ത്താനും നിര്‍ദേശിച്ചു. ഐപിഒ ധനസഹായത്തിനുള്ള പരിധി ഒരാള്‍ക്ക് 10 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയായി വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

Loan limit against shares to jump 5 fold to Rs 1 crore
റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തിന്റെ തോളിലേറി കുതിച്ച് ഓഹരി വിപണി; സെന്‍സെക്‌സ് മുന്നേറിയത് 700 പോയിന്റ്, രൂപയ്ക്കും നേട്ടം

വായ്പയുടെ ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനുള്ള അഞ്ച് നടപടികളുടെ ഭാഗമാണിതെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. ബാങ്കിങ് മേഖലയുടെ മത്സരശേഷി ശക്തിപ്പെടുത്തുക, വായ്പാ ഒഴുക്ക് മെച്ചപ്പെടുത്തുക, ബിസിനസ്സ് എളുപ്പമാക്കല്‍ പ്രോത്സാഹിപ്പിക്കുക, വിദേശനാണ്യ മാനേജ്‌മെന്റ് ലളിതമാക്കുക, ഉപഭോക്തൃ സംതൃപ്തി വര്‍ദ്ധിപ്പിക്കുക, ഇന്ത്യന്‍ രൂപയുടെ അന്താരാഷ്ട്രവല്‍ക്കരണം എന്നിവ ലക്ഷ്യമിട്ടുള്ള 22 അധിക നടപടികളുടെ ഒരു പാക്കേജും ഗവര്‍ണര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പോനിരക്ക് 5.5 ശതമാനമായി തന്നെ നിലനിര്‍ത്താനും ധനനയ സമിതി തീരുമാനിച്ചിട്ടുണ്ട്.

Loan limit against shares to jump 5 fold to Rs 1 crore
ഇഎംഐ പഴയപടി തന്നെ; റിപ്പോനിരക്കില്‍ മാറ്റം വരുത്തിയില്ല, റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം
Summary

RBI Monetary Policy: Loan limit against shares to jump 5 fold to Rs 1 crore, IPO financing cap to be hiked

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com