'2000 രൂപ സൗജന്യമായി ലഭിക്കും', എയര്‍ടെലിന്റെ പേരില്‍ ദീപാവലി ഓഫര്‍; തട്ടിപ്പില്‍ വീഴരുതെന്ന് മുന്നറിയിപ്പ്

ദീപാവലിയോടനുബന്ധിച്ച് വിവിധ ബ്രാന്‍ഡുകളും ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളും ഡിസ്‌കൗണ്ട് അടക്കം നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
fraud  warning
scam alertപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ദീപാവലിക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് വിവിധ ബ്രാന്‍ഡുകളും ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളും ഡിസ്‌കൗണ്ട് അടക്കം നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇതൊരു അവസരമായി കണ്ട് വ്യാജ സമ്മാന വാഗ്ദാനങ്ങളും വ്യാജ ഓഫറുകളും വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിക്കാന്‍ സൈബര്‍ തട്ടിപ്പുകാരും രംഗത്ത് എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും ജനപ്രിയമായ മെസേജിങ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായ വാട്‌സ്ആപ്പിനെ ദുരുപയോഗം ചെയ്താണ് ഇത്തരം തട്ടിപ്പുകള്‍ കൂടുതലായി നടക്കുന്നത്.

വിശ്വസനീയമായ ബ്രാന്‍ഡുകളാണെന്ന് നടിച്ച്, സൗജന്യ പണമോ കിഴിവുകളോ വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങള്‍ അയച്ചും സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിച്ചുമാണ് തട്ടിപ്പുകള്‍ നടക്കുന്നത്. ഇപ്പോള്‍ എയര്‍ടെലിന്റെ പേരില്‍ 2000 രൂപ നല്‍കാമെന്ന് അവകാശപ്പെട്ട് ഒരു പുതിയ തട്ടിപ്പ് സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്. സംശയാസ്പദമായ വാട്‌സ്ആപ്പ് സന്ദേശം അജ്ഞാതമായ നമ്പറില്‍ നിന്നാണ് വരുന്നത്. ഇതില്‍ എയര്‍ടെല്‍- ദീപാവലി ആഘോഷം എന്ന് എഴുതിയിട്ടുണ്ട്. സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 2000 രൂപ ലഭിക്കുമെന്ന് പറഞ്ഞാണ് തട്ടിപ്പ്. ഫ്രീയായി പണം ലഭിക്കുമെന്ന വാഗ്ദാനം കണ്ട്, ഓഫര്‍ യാഥാര്‍ഥ്യമാണോ എന്ന് പരിശോധിക്കാതെ തന്നെ പലരും ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇത്തരം തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം

അജ്ഞാതമായ നമ്പറുകളില്‍ നിന്ന് വരുന്ന ലിങ്കുകള്‍ തുറക്കാതിരിക്കുക. പ്രത്യേകിച്ച് സൗജന്യമായി പണം നല്‍കുമെന്നും സമ്മാനങ്ങള്‍ നല്‍കുമെന്നും പറഞ്ഞുള്ള സന്ദേശങ്ങളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക

ഓഫറുകള്‍ എപ്പോഴും ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ പരിശോധിക്കുക. എയര്‍ടെല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനങ്ങളില്‍ നിന്നുള്ള സന്ദേശമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കില്‍ ആ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ ആപ്പിലോ കയറി ഓഫര്‍ യാഥാര്‍ഥ്യമാണോ എന്ന് ഉറപ്പുവരുത്തുക

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, കാര്‍ഡ് വിവരങ്ങള്‍, യുപിഐ പിന്‍, പാസ് വേഡുകള്‍ അല്ലെങ്കില്‍ ഒടിപി എന്നിവ നല്‍കരുത്

സ്ഥിരീകരിക്കാത്ത ഓഫറുകള്‍ സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അയച്ചുകൊടുക്കരുത്

ഇത്തരമൊരു സന്ദേശം ലഭിക്കുകയാണെങ്കില്‍, വാട്‌സ്ആപ്പില്‍ ആ നമ്പറിനെതിരെ റിപ്പോര്‍ട്ട് ചെയ്യുകയും ആ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്യുക.

fraud  warning
നിങ്ങളുടെ പേരിലുള്ള പഴയ സിം മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത്? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
fraud  warning
പെര്‍മനന്റ് പിന്‍ മെസേജ്, ഗ്രൂപ്പ് സ്റ്റാറ്റസ്; വാട്സ്ആപ്പില്‍ പുതിയ 4 ഫീച്ചറുകള്‍ വരുന്നു
Summary

WhatsApp scam alert: Fake Rs 2,000 Airtel Diwali offer can empty your bank account

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER