വിദ്യാർത്ഥികൾക്കുള്ള സ്കോള‍ർഷിപ്പിനും വിദ്യാഭ്യാസ ധനസഹായത്തിനും അപേക്ഷ ക്ഷണിച്ചു

വിദ്യാർത്ഥികൾക്കുള്ള സ്കോള‍ർഷിപ്പിനും വിദ്യാഭ്യാസ ധനസഹായത്തിനും അപേക്ഷ ക്ഷണിച്ചു
scholarship
Applications invited for scholarships and educational financial assistance for students AI representation purpose only image gemini
Updated on
1 min read

വിവിധ ക്ഷേമനിധി ബോർഡിൽഅം​ഗങ്ങളായവരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിനായി നൽകുന്ന ധനസഹായത്തിനും സ്കോളർഷിപ്പിനുമുള്ള അപേക്ഷ ക്ഷണിച്ചു.

scholarship
മെഴ്സിഡീസ് ബെൻസും ബാ‍ർട്ടൺഹിൽ കോളേജും ചേ‍ർന്ന് നടത്തുന്ന മെക്കട്രോണിക്സിന് അപേക്ഷിക്കാം,ഫാർമസി ഓപ്ഷൻ കൺഫർമേഷൻ സെപ്റ്റംബ‍ർ രണ്ട് വരെ

വിദ്യാഭ്യാസ ധനസഹായം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

2024-25 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപ്പീൽ അപേക്ഷകൾ സെപ്റ്റംബർ 15 വരെ സ്വീകരിക്കും.

തൃശ്ശൂർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസിലാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. അപേക്ഷാ ഫോം www.agriworkersfund.org സൈറ്റിൽ ലഭ്യമാണ്. ഇതിൽ നിന്നും ഡൗൺലോഡ് ചെയ്തു വേണം അപേക്ഷിക്കേണ്ടത്.

വിശദവിവരങ്ങൾക്ക്: www.agriworkersfund.org . ഫോൺ: 0471 2729175.

scholarship
അസാപ് കേരളയിൽ എച്ച് ആ‍ർ ഹെഡ്, ഐടി സൊലൂഷൻസ് മാനേജ‍ർ തസ്തികകളിലേക്ക് അപേക്ഷിക്കാം

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത അംഗങ്ങളുടെ മക്കൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ക്ഷേമനിധിയിൽ അംഗങ്ങളായ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ മക്കൾക്ക് 2025-2026 അധ്യയന വർഷത്തെ പഠന മികവിനുള്ള സ്കോളർഷിപ്പ് നൽകുന്നതിനാണ് അപേക്ഷകൾ ക്ഷണിച്ചത്.

അപേക്ഷകൾ ഒക്ടോബർ 15 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെണം. ഫോൺ: 0471 2448451.

Summary

Education News: Applications are invited for financial assistance and scholarships for the education of children of members of various welfare fund boards.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com