

ദേശീയ അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷൻ കേരള ഘടകം സർക്കാർ, എയിഡഡ് സ്കൂളുകളിലെ അദ്ധ്യാപകരുടെ മക്കൾക്ക് നൽകുന്ന ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലാ സൈനിക ക്ഷേമവകുപ്പുമായി ബന്ധപ്പെട്ട് വിമുക്തഭടന്മാരുടെ മക്കൾക്കുള്ള എൻട്രൻസ് പരീക്ഷ പരിശീലന ധനസഹായത്തിനും അപേക്ഷ ക്ഷണിച്ചു.
ദേശീയ അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷൻ കേരള ഘടകം സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ച് 2025 മാർച്ച് മാസത്തിൽ നടന്ന എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി (സ്റ്റേറ്റ് സിലബസ്), ടി എച്ച് എസ് എൽ സി പരീക്ഷ എഴുതി എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നു.
ഇതിനായുള്ള അപേക്ഷ ക്ഷണിച്ചു. www.nftwkerala.org വെബ്സൈറ്റ് വഴി സെപ്റ്റംബർ 30 വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം.
വിമുക്തഭടന്മാരുടെ മക്കൾക്ക് 2024-25 അധ്യയന വർഷത്തിലെ ആറു മാസത്തിൽ കുറയാത്ത കാലയളവിലുള്ള മെഡിക്കൽ / എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷ പരിശീലനത്തിനുള്ള സാമ്പത്തിക സഹായത്തിന് അർഹതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു .
സർവീസ് പ്ലസ് പ്ലാറ്റ്ഫോം വഴി ഓൺലൈനായി ഒക്ടോബർ 15 വൈകീട്ട് 5 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക
ഫോൺ - 0484 2422239
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates