2025-26 അധ്യയന വർഷത്തെ സർക്കാർ/എയ്ഡഡ് എഞ്ചിനിയറിങ് കോളേജുകളിലെ ബി ടെക്/ബി ആർക് കോഴ്‌സുകളുടെ സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ ഒമ്പതിന് തൃശൂർ സർക്കാർ എഞ്ചിനിയറിങ് കോളേജിൽ നടക്കും.
സ്കോൾ കേരള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്‌കൂൾ മാനേജ്‌മെന്റ് കോഴ്‌സിൽ പിഴയോട് കൂടി രണ്ടാംഗഡു ഫീസ് അടയ്ക്കുന്ന തീയതി നീട്ടി.സ്കോൾ കേരള ഡി സി എ പ്രവേശന ഫീസ് അടയ്ക്കാനുള്ള തീയതികൾ പ്രഖ്യാപിച്ചു.
സ്കോൾ കേരള ഡി സി എ പ്രവേശനം
സ്കോൾ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ / എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി സ എ കോഴ്സ് 11-ാം ബാച്ചിന്റെ പ്രവേശന തീയതി പിഴയില്ലാതെ സെപ്റ്റംബർ 10 വരെയും 60 രൂപ പിഴയോടുകൂടി സെപ്റ്റംബർ17 വരെയും നീട്ടി.
8, 9, 10 ബാച്ചുകളിൽ പ്രവേശനം നേടിയിട്ടുള്ള, പരീക്ഷാ ഫീസ് ഒടുക്കിയിട്ടില്ലാത്തതും പഠനം പൂർത്തിയാക്കിയാക്കാത്തുമായ വിദ്യാർഥികൾക്കും 11-ാം ബാച്ചിൽ പുനഃപ്രവേശനം നേടാം. പുനഃപ്രവേശന ഫീസ് 500 രൂപ.
നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org മുഖേന രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക്: www.scolekerala.org, ഫോൺ: 0471 2342950, 2342271, 2342369.
സ്കോൾ കേരള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്‌കൂൾ മാനേജ്‌മെന്റ് കോഴ്‌സിൽ പ്രവേശനം നേടി കോഴ്‌സ് ഫീസിന്റെ ഒന്നാം ഗഡു മാത്രം അടച്ചവർക്ക് രണ്ടാം ഗഡു 100 രൂപ പിഴയോടെ സെപ്റ്റംബർ 16 വരെ അടയ്ക്കാം.
www.scolekerala.org യിൽ “ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്‌കൂൾ മാനേജ്‌മെന്റ്” ലിങ്ക് മുഖേന തുക അടയ്ക്കാം. ഫീസ് അടച്ച ശേഷം രസീത് സംസ്ഥാന ഓഫീസിൽ ലഭ്യമാക്കണം.
കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലേക്കും സ്വാശ്രയ ഫാർമസി കോളേജുകളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേയ്ക്കും എം.ഫാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (G-PAT) യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യത നേടിയ സർവീസ് വിഭാഗക്കാർ ഉൾപ്പെടെയുള്ളവർക്ക് www.cee.kerala.gov.in വഴി സെപ്റ്റബർ 10 വൈകിട്ട് ആറ് വരെ സമർപ്പിക്കാം. ഫോൺ: 0417-2332120, 2338487.
സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ നഴ്‌സിങ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള നാലാമത്തെ അലോട്ട്‌മെന്റ് ലഭിച്ചവർ സെപ്റ്റംബർ എട്ടിന് ഉച്ചയ്ക്ക് രണ്ടിന് മുൻപ് പ്രവേശനം നേടണം.
മെമ്മോയും അസൽ സർട്ടിഫിക്കറ്റും സഹിതം വേണം പ്രവേശനത്തിനം നേടാൻ ഹാജരാകേണ്ടത്. പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടമാകും.
ടോക്കൺ ഫീസ്, ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖകളിലോ ഓൺലൈനായോ സെപ്റ്റംബർ രണ്ട് വരെ അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0471-2560361, 362, 363, 364.
2025-26 അധ്യയന വർഷത്തെ സർക്കാർ/എയ്ഡഡ് എഞ്ചിനിയറിങ് കോളേജുകളിലെ ബി ടെക്/ബി ആർക് കോഴ്‌സുകളുടെ സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ ഒമ്പതിന് തൃശൂർ സർക്കാർ എഞ്ചിനിയറിങ് കോളേജിൽ നടക്കും.
ഒമ്പതിന് രാവിലെ എട്ട് മുതൽ 12 വരെ രജിസ്റ്റർ ചെയ്യാം. നിലവിൽ അഡ്മിഷൻ എടുത്ത വിദ്യാർഥികളും പുതുതായി സ്‌പോട്ട് അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികളും ട്യൂഷൻ ഫീസ് അടയ്‌ക്കണം.
ജനറൽ വിഭാഗത്തിള്ളവർക്ക് 9,650 (8650+ 1000 സിഡി) രൂപയും എസ്‌സി/ എസ്ടി വിഭാഗത്തിലെ വിദ്യാർഥികൾക്ക് 1,000 രൂപയുമാണ് ട്യൂഷൻ ഫീസ്.
ഗവൺമെന്റ്, എയ്ഡഡ്, കേപ്, ഐഎച്ച്ആർഡി, എൽബിഎസ്, സിസിഇ, എസ്‌സിടി, കുസാറ്റ്, മോഡൽ എൻജിനിയറിങ് കോളേജ് എന്നീ സ്ഥാപനങ്ങളിൽ നിന്നും സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് എൻഒസി ആവശ്യമില്ല.
കൂടുതൽ വിവരങ്ങൾക്ക്: www.dtekerala.gov.in ഫോൺ: 0471-2561313, 9400006510, 940006411,
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates