ദുരന്തനിവാരണത്തിൽ എംബിഎയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം, കുസാറ്റിൽ വിവിധ വകുപ്പുകളിൽ റിയൽ ടൈം പ്രവേശനം

മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പ്, ഇലക്ട്രോണിക്സ് വകുപ്പ് എന്നിവിടങ്ങളിലാണ് റിയൽ ടൈം അഡ്മിഷൻ
 MBA in Disaster Management, ILDM
apply for MBA in Disaster ManagementILDM
Updated on
2 min read

ദ്വിവത്സര ദുരന്തനിവാരണ എം ബി എ കോഴ്സിനുള്ള അപേക്ഷ തീയതി നീട്ടി. എൽ എൽ ബി ത്രിവത്സര, പഞ്ചവത്സര ഒഴിവുള്ള സീറ്റുകളിൽ അലോട്ട്മെ​ന്റ് സംബന്ധിച്ച് അവസാന അലോട്ട്മെ​ന്റ് പ്രസിദ്ധീകരിച്ചു. നെറ്റ് പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു കുസാറ്റിൽ വിവിധ വകുപ്പുകളിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ നടത്തുന്നു.

 MBA in Disaster Management, ILDM
ദുരന്തനിവാരണത്തില്‍ എംബിഎ, യു എന്നില്‍ വരെ ജോലി ലഭിക്കാവുന്ന യോഗ്യത

എം ബി എ

സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തുന്ന ദ്വിവത്സര എംബിഎ (ദുരന്ത നിവരാണം) പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടി.

അന്താരാഷ്ട്ര തലത്തിൽ തൊഴിൽ സാധ്യതകൾ ഉള്ള ഈ കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത ബിരുദമാണ്. സെപ്തംബർ 10 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.ildm.kerala.gov.in, ഫോൺ: 8547610005.

റിയൽ ടൈം അഡ്മിഷൻ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിവിധ വകുപ്പുകളിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ നടത്തുന്നു.

മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പ്

എംഎസ് സി മറൈൻ ജിയോളജി, എംഎസ് സി മറൈൻ ജിയോഫിസിക്സ് പ്രോഗ്രാമുകളിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ നടത്തുന്നു.

ഓഗസ്റ്റ് 25ന് കുസാറ്റ് ലേക്‌സൈഡ് ക്യാമ്പസ്സിലെ മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പിൽവെച്ച് അഡ്മിഷൻ നടക്കും.

രജിസ്‌ട്രേഷൻ സമയം രാവിലെ 10:30ക്ക്.

കൂടുതൽ വിവരങ്ങൾക്ക്: https://admissions.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484-2863315

ഇലക്ട്രോണിക്സ് വകുപ്പ്

എം.ടെക്ക് ഇൻ മൈക്രോവേവ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചി നീയറിങ്, എം ടെക്ക് ഇൻ വിഎൽഎസ്ഐ ആൻഡ് എംബെഡ്ഡ്ഡ് സിസ്റ്റംസ് പ്രോഗ്രാമുകളിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ നടത്തുന്നു.

ഓഗസ്റ്റ് 25ന് കുസാറ്റ് ഇലക്ട്രോണിക്സ് വകുപ്പിൽവെച്ച് അഡ്മിഷൻ നടക്കും.

രജിസ്‌ട്രേഷൻ സമയം രാവിലെ 9:30ക്ക്.

കൂടുതൽ വിവരങ്ങൾക്ക്: https://admissions.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484-2862321, 0484-2862320

 MBA in Disaster Management, ILDM
സ്വകാര്യ സർവകലാശാലകളിൽ പിന്നാക്ക സംവരണം നടപ്പാക്കണം, ഫീസിളവിന് സംസ്ഥാന നിയമം വേണം; പാർലമെ​ന്ററി സമിതി

എൽഎൽ ബി വേക്കന്റ് സീറ്റ് അലോട്ട്മെന്റ്

ത്രിവത്സര കോഴ്സ്

കേരളത്തിലെ ഗവൺമെന്റ് ലോ കോളേജിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2025-26 ലെ ത്രിവത്സര എൽ എൽ ബി കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിനുള്ള വേക്കന്റ് സീറ്റ് അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഓഗസ്റ്റ് 29 വൈകുന്നേരം മൂന്ന് മണിക്കുള്ളിൽ ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471-2332120, 2338487.

പഞ്ചവത്സര കോഴ്സ്

കേരളത്തിലെ ഗവൺമെന്റ് ലോ കോളേജിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2025-26 ലെ സംയോജിത പഞ്ചവത്സര എൽ എൽ ബി കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള വേക്കന്റ് സീറ്റ് അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഓഗസ്റ്റ് 29 വൈകുന്നേരം മൂന്ന് മണിക്കുള്ളിൽ ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471-2332120, 2338487.

 MBA in Disaster Management, ILDM
എഐയ്ക്ക് തൊടാൻ പറ്റാത്ത പത്ത് തൊഴിൽ മേഖലകൾ ഇവയാണ്

നെറ്റ് പരിശീലനത്തിന് അപേക്ഷിക്കാം

സർക്കാർ/എയ്ഡഡ് കോളേജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവിൽ പഠനം പൂർത്തിയായവരുമായ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ നെറ്റ് പരിശീലനം നടത്തുന്നു.

കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച്, പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.

''യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ്'' പരീക്ഷാ പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് എംപാനൽ ചെയ്ത 24 സ്ഥാപനങ്ങൾ മുഖാന്തിരമാണ് പരിശീലനം.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ടവരും ബിരുദാനന്തര ബിരുദ ഒന്നാം വർഷ പരീക്ഷയിൽ 55 ശതമാനം മാർക്ക് നേടി രണ്ടാം വർഷ പഠനം നടത്തുന്നവരെയും, ബിരുദാനന്തര ബിരുദം 55 ശതമാനം മാർക്കോടെ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുമാണ് പരിശീലത്തിന് അർഹത.

ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട ബി.പി.എൽ വിഭാഗത്തിലെ വിദ്യാർത്ഥികളെ പ്രത്യേകം പരിഗണിച്ചു കൊണ്ടും, കുടുംബ വാർഷിക വരുമാനത്തിന്റെയും, മാർക്കിന്റെയും അടിസ്ഥാനത്തിലുമാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ബി പി എൽ അപേക്ഷകരുടെ അഭാവത്തിൽ എ പിഎൽ വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളളവരെയും പരിഗണിക്കും.

www.minoritywelfare.kerala.gov.in വെബ് സൈറ്റിൽ തെരഞ്ഞെടുത്ത കോച്ചിങ് സ്ഥാപനങ്ങളുടെ വിവരങ്ങളും അപേക്ഷ ഫോമും ലഭ്യമാണ്. പരിശീലനം നേടാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അപേക്ഷ ഫോം പൂരിപ്പിച്ച് നേരിട്ടോ തപാൽ മുഖാന്തിരമോ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ കോഴ്‌സ് കോ-ഓർഡിനേറ്റർക്ക് സെപ്റ്റംബർ 10നകം സമർപ്പിക്കണം.

Summary

Education News: Applications can now be made for NET training conducted by the Directorate of Minority Welfare and MBA at ILDM.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com