BEML Trainee Recruitment 2026: ബെമലിൽ ട്രെയിനിയാകാം, ഐടിഐ, ഡിപ്ലോമ ഉള്ളവർക്ക് അവസരം

വിശദമായ വിജ്ഞാപനം ബെമൽ (BEML)ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും.
BEML trainee recruitment 2026 for ITI and diploma candidates in India
BEML offers trainee opportunities for ITI and Diploma holders in 2026BEML
Updated on
1 min read

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഷെഡ്യൂൾ എ വിഭാഗത്തിൽപ്പെട്ട പൊതുമേഖലാ സ്ഥാപനമായ ബെമലിൽ ഐടിഐ, ഡിപ്ലോമ പാസായവർക്ക് ട്രെയിനികളാകാം

റെയിൽ കോച്ചുകൾ, സ്പെയർ പാർട്‌സ്, ഖനന ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായി 1964ൽ സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനമാണ് ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന ബെമൽ (ബിഇഎംഎൽഎന്ന ബെംഗളുരൂ ആസ്ഥാനമായാണ് ഈ പൊതുമേഖലാ സ്ഥാപനം ആരംഭിച്ചത്. .

ബെമൽ ഇന്ന് ( മാർച്ച് 27) പ്രസിദ്ധീകരിച്ച ഹ്രസ്വ വിജ്ഞാപന പരസ്യത്തിലാണ് ഐടിഐ ട്രെയിനികളുടെയും ഡിപ്ലോമ ട്രെയിനികളുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

BEML trainee recruitment 2026 for ITI and diploma candidates in India
BEML Trainee Recruitment 2026BEML
BEML trainee recruitment 2026 for ITI and diploma candidates in India
ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ 32 ഒഴിവുകൾ, ഏപ്രിലിൽ അഭിമുഖം വഴി നിയമനം

ഫിറ്റർ, ടർണർ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ, വെൽഡർ,മെക്കാനിക്കൽ, ഇലക്ട്രിക്കൽ തസ്തികകളിലേക്കാണ് ട്രെയിനികളെ ക്ഷണിച്ചിട്ടുള്ളത്. ബെമൽ രജിസ്ട്രേഡ് ഓഫീസ് ആയ ബെംഗളുരൂ കേന്ദ്രത്തെ ആസ്ഥാനമാക്കിയാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

വിവിധ മേഖലകളിലുടനീളമുള്ള ബെമൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാകാനാണ് ട്രെയിനികളെ ക്ഷണിച്ചിട്ടുള്ളത്.

നിലവിലെ ഹ്രസ്വ വിജ്ഞാപന പ്രകാരമുള്ള തസ്തികകൾ

ഐടിഐ ട്രെയിനികൾ: ഫിറ്റർ, ടർണർ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ, വെൽഡർ

ഡിപ്ലോമ ട്രെയിനികൾ:മെക്കാനിക്കൽ, ഇലക്ട്രിക്കൽ

BEML trainee recruitment 2026 for ITI and diploma candidates in India
ബെമലിൽ 78 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ, എൻജിനീയർമാർക്ക് അവസരം

യോഗ്യതാ മാനദണ്ഡം, രജിസ്ട്രേഷൻ പ്രക്രിയ, തെരഞ്ഞെടുക്കൽ പ്രക്രിയ, അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന ദിവസം, അപേക്ഷിക്കാനുള്ള അവസാന തീയതി, ശമ്പളം, നിയമനം. തുടങ്ങിയ എല്ലാ അവശ്യ വിശദാംശങ്ങളും അടങ്ങിയ വിശദമായ വിജ്ഞാപനം ബെമൽ (BEML)ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിശദ വിജ്ഞാപനം വന്നതിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിലെ കരിയർ പേജ് വഴി അപേക്ഷ സമർപ്പിക്കാം.

ബെമൽ ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ കാണാം

Summary

Job Alert: ITI and Diploma holders can apply for trainee posts at Bharat Earth Movers Limited (BEML).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com