ബെമലിൽ 78 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ, എൻജിനീയർമാർക്ക് അവസരം

ബെമൽ നൽകിയിട്ടുള്ള പരസ്യപ്രകാരം ഏപ്രിൽ ഏഴാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം
BEML junior executive recruitment 2026 78 vacancies for engineers apply online PSU jobs India
BEML Recruitment 2026: 78 Junior Executive vacancies announced for engineering candidatesBEML
Updated on
2 min read

ബിഇഎംഎൽ ലിമിറ്റഡ് (ബിഇഎംഎൽ) ബെംഗളൂരുവിലെ റെയിൽ ആൻഡ് മെട്രോ പ്രൊഡക്ഷൻ യൂണിറ്റിലേക്ക് ജൂനിയർ എക്സിക്യൂട്ടീവുകളെ നിയമിക്കുന്നതിനുള്ള ഹ്രസ്വ വിജ്ഞാപനം പുറത്തിറക്കി.

ഇന്ന് പ്രസിദ്ധീകരിച്ച പരസ്യ നമ്പർ കെപി/എസ്/03/2026 പ്രകാരം, നിർദ്ദിഷ്ട വിഷയങ്ങളിലെ എൻജിനീയറിങ് ബിരുദധാരികൾക്ക് ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാം. ആകെ 78 ഒഴിവുകളാണ് ഉള്ളത്. വിശദമായ പരസ്യവും ഓൺലൈൻ രജിസ്ട്രേഷൻ ലിങ്കും ഉടൻ തന്നെ ഔദ്യോഗിക ബിഇഎംഎൽ വെബ്സൈറ്റിൽ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ബെമൽ നൽകിയിട്ടുള്ള പരസ്യപ്രകാരം ഏപ്രിൽ ഏഴാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം

BEML junior executive recruitment 2026 78 vacancies for engineers apply online PSU jobs India
പത്താംക്ലാസുകാർക്ക് 63,200 രൂപാ ശമ്പളം, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിളാകാം; മാർച്ച് 30 മുതൽ അപേക്ഷിക്കാം

റെയിൽ കോച്ചുകൾ, സ്പെയർ പാർട്‌സ്, ഖനന ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായി 1964ൽ സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനമാണ് ബെമൽ (ബിഇഎംഎൽ). ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് എന്ന പേരിലാണ് നേരത്തെ ഇത് അറിയപ്പെട്ടിരുന്നത്. ബെംഗളുരൂ ആസ്ഥാനമായാണ് ഈ പൊതുമേഖലാ സ്ഥാപനം ആരംഭിച്ചത്. നിലവിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഷെഡ്യൂൾ എ വിഭാഗത്തിൽപ്പെട്ട പൊതുമേഖലാ സ്ഥാപനമാണ് ബെമൽ.

തസ്തികയുടെ പേര്, ഒഴിവുകളുടെ എണ്ണം, യോഗ്യത , പ്രവൃത്തി പരിചയം എന്നിവ അറിയാം

തസ്തികയുടെ പേര് : ജൂനിയർ എക്സിക്യൂട്ടീവ്

യോഗ്യത: മെക്കാനിക്കൽ,പ്രൊഡക്ഷൻ, ഇൻഡസ്ട്രിയൽ,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ, ഇൻസ്ട്രമെ​ന്റേഷൻ എന്നിവയിലേതെങ്കിലും വിഷയത്തിൽ ബിടെക് അല്ലെങ്കിൽ ബിഇ ബിരുദം.

പ്രവൃത്തി പരിചയം: മാനുഫാക്ചറിങ് / പ്രൊഡക്ഷൻ കൺട്രോൾ / ആർ ആൻഡ് ഡി / പ്ലാനിങ് / പ്രൊക്യുർമെന്റ് / ക്വാളിറ്റി / മെയിന്റനൻസ് / ഫർണിഷിങ് / ടെസ്റ്റിങ് എന്നിവയിൽ 0-2 വർഷത്തെ പരിചയം.

ഒഴിവുകളുടെ എണ്ണം : 78

BEML junior executive recruitment 2026 78 vacancies for engineers apply online PSU jobs India
1,60,000 രൂപ ശമ്പളം, കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ഡെപ്യൂട്ടി മാനേജർ ഒഴിവുകൾ, മാർച്ച് 27 വരെ അപേക്ഷിക്കാം
BEML Recruitment 2026: 78 Junior Executive Vacancies Open for Engineers
BEML Recruitment 2026: 78 Junior Executive Vacancies Open for EngineersBEML

നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഹ്രസ്വ വിജ്ഞാപനത്തിൽ പ്രായം, ശമ്പളം, തെരഞ്ഞെടുപ്പ് രീതി, അപേക്ഷ ആരംഭിക്കുന്ന തീയതി, നടപടിക്രമങ്ങൾ എന്നിവ വിശദീകരിച്ചിട്ടില്ല.

വിശദമായ വിജ്ഞാപനവും രജിസ്ട്രേഷൻ ലിങ്കും വെബ്‌സൈറ്റിലെ 'കറന്റ് റിക്രൂട്ട്‌മെന്റുകൾ' വിഭാഗത്തിൽ ഉടൻ ലഭ്യമാകും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് ഈ ദിവസങ്ങളിൽ പരിശോധിക്കണം.

ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ കാണാം

Summary

Job Alert: BEML Recruitment 2026 announces 78 Junior Executive vacancies for engineers. Check eligibility, last date. Apply online soon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com