1,60,000 രൂപ ശമ്പളം, കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ഡെപ്യൂട്ടി മാനേജർ ഒഴിവുകൾ, മാർച്ച് 27 വരെ അപേക്ഷിക്കാം

ഡെപ്യൂട്ടി മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
NHIDCL Deputy Manager recruitment 2026 with salary up to 1.6 lakh apply before March 27
NHIDCL offers Deputy Manager posts with salary up to RS1.6 lakh; last date to apply is March 27NHIDCL
Updated on
2 min read

ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (NHIDCL) ഡെപ്യൂട്ടി മാനേജർമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

നേരിട്ട് ഡെപ്യൂട്ടിമാനേജർ തസ്തികയിൽ നിയമനം നടത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഡെപ്യൂട്ടി മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.

നിർദ്ദിഷ്ടയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നിലവിൽ 15 ഒഴിവുകളാണ് ഉള്ളത്.

NHIDCL Deputy Manager recruitment 2026 with salary up to 1.6 lakh apply before March 27
കേന്ദ്രസേനയിൽ പാരാമെഡിക്കൽ സ്റ്റാഫ് ആകാം, കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ തസ്തികയിൽ നിയമനം; ഏപ്രിൽ 20 നകം അപേക്ഷിക്കണം

വടക്കുകിഴക്കൻ മേഖല (NER), മലയോര പ്രദേശങ്ങൾ, അതിർത്തി പ്രദേശങ്ങൾ തന്ത്രപ്രധാന മേഖലകൾ എന്നിവിടങ്ങളിലെ ദേശീയ പാതകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഉത്തരവാദിത്തം നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനാണ് (NHIDCL).

ഇന്ത്യാ ഗവൺമെന്റിന്റെ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം (MoRTH), 2013 ലെ കമ്പനി ആക്റ്റ് പ്രകാരം പൊതുമേഖലാ സ്ഥാപനമായി സ്ഥാപിച്ചതും , 2015 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ചതുമായ സ്ഥാപനമാണ് ഇത്.

,പശ്ചിമ ബംഗാൾ, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, ഉത്തരാഖണ്ഡ്, ജമ്മു- കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ പ്രവർത്തന മേഖലകളുള്ള പൊതുമേഖലാ സ്ഥാപനമാണ് ഇത്.

NHIDCL Deputy Manager recruitment 2026 with salary up to 1.6 lakh apply before March 27
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സയന്റിസ്റ്റ് ആകാം, 36 ഒഴിവുകൾ, മാർച്ച് 31 വരെ അപേക്ഷിക്കാം

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം, ഒഴിവുകൾ എന്നിവ അറിയാം

ഡെപ്യൂട്ടി മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് കേഡർ)

ഉയർന്ന പ്രായപരിധി: 34 വയസ്സ്

യോഗ്യത: സിഎ/ സിഎംഎ/ എംകോം/ എംബിഎ (ഫിനാൻസ്) (CA/CMA/M.Com/MBA )അല്ലെങ്കിൽ തത്തുല്യമായ യോഗ്യത

ശമ്പളം : 50,000- 1,60,000 രൂപാ സ്കെയിലിൽ

ഒഴിവുകളുടെ എണ്ണം : 15

തെരഞ്ഞെടുപ്പ് രീതി

NHIDCL അല്ലെങ്കിൽ NHIDCL നാമനിർദ്ദേശം ചെയ്ത ഏജൻസി/ ഏജൻസികൾ നടത്തുന്നതാണ് തെരഞ്ഞെടുപ്പ് പരിശോധനകൾ, രണ്ട് ഘട്ടങ്ങളിലൂടെ ആകാം തെരഞ്ഞെടുപ്പ് പ്രക്രിയ.

ഘട്ടം 1: യോഗ്യതാ പരീക്ഷ - ഇത് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പരീക്ഷയായിരിക്കും. ഉദ്യോഗാർത്ഥികളെ സ്‌ക്രീൻ ചെയ്യുന്നതിനാണ് ഇത്. ഈ പരീക്ഷ അപേക്ഷകരുടെ പൊതു അവബോധം, വിശകലന ശേഷി, അഭിരുചി, ലോജിക്കൽ എബിലിറ്റി തുടങ്ങിയ സ്വഭാവവിശേഷങ്ങൾ പരിശോധിക്കുന്നതായിരിക്കും.

ഘട്ടം 2: തെരഞ്ഞെടുപ്പ് പരീക്ഷ - പ്രത്യേക എഴുത്ത് പരീക്ഷ - യോഗ്യതാ പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഈ പരീക്ഷ എഴുതാൻ അർഹതയുണ്ടായിരിക്കും.

NHIDCL Deputy Manager recruitment 2026 with salary up to 1.6 lakh apply before March 27
ഹോമിയോ ഫാർമസി കോഴ്സിന് അപേക്ഷ ക്ഷണിച്ചു,പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം; ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനത്തിന് ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം

ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ, മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും, തുല്യ മാർക്ക് നേടുന്ന ഉദ്യോഗാർത്ഥികളെ അവരുടെ ജനനത്തീയതിയുടെ കാലക്രമത്തിൽ തെരഞ്ഞെടുക്കും. ഉദ്യോാഗാർത്ഥികളുടെ ജനനത്തീയതി ഒന്നുതന്നെയാണെങ്കിൽ, അവരുടെ തെരഞ്ഞെടുപ്പ് അവരുടെ പത്താം ക്ലാസിലെ സർട്ടിഫിക്കറ്റിൽ കാണുന്നതിനെ അടിസ്ഥാനമാക്കി അവരുടെ പേരിന്റെ അക്ഷരമാലാക്രമത്തിലായിരിക്കും.

രണ്ട് വർഷം പ്രൊബേഷനിലായിരിക്കും നിയമനം.

അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് 27 വൈകുന്നേരം അഞ്ച് മണി വരെ

അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക് ഇവിടെ കാണാം

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

യോഗ്യതാ, തെരഞ്ഞെടുപ്പ് പരീക്ഷകൾക്കുള്ള സിലബസ്: NHIDCL വെബ്‌സൈറ്റിൽ വിശദമായ സിലബസ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Summary

Job Alert: National Highways and Infrastructure Development Corporation Limited (NHIDCL) invites applications for Deputy Manager posts with salary up to Rs1.6 lakh. Apply online before March 27, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

BEML Assistant Engineer recruitment 2026 with salary above 1 lakh and Kerala vacancies
Bank of Baroda Capital Markets (BOB CAPS)  recruitment 2026 notification for Manager and Editor vacancies
Punjab and Sind Bank Security Manager recruitment 2026 salary 93000 apply before May 5
IRFC Recruitment 2026 Assistant and Assistant Manager Jobs Salary Details Apply Online
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com