

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സായുധ സേനാ വിഭാഗമായ സശസ്ത്ര സീമ ബല്ലി ( എസ് എസ് ബി- SSB)ൽ പാരമെഡിക്കൽ വിഭാഗത്തിൽ കോൺസ്റ്റബിൾ, ഹെഡ്കോൺസ്റ്റബിൾ തസ്തികയിൽ നിയമനം നടത്തുന്നതിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഹെഡ് കോൺസ്റ്റബിൾ (ലബോറട്ടറി അസിസ്റ്റന്റ്), ഹെഡ് കോൺസ്റ്റബിൾ (ഫിസിയോതെറപ്പി അസിസ്റ്റന്റ്), കോൺസ്റ്റബിൾ (നഴ്സിങ് അസിസ്റ്റന്റ് കം മെഡിക്) എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. മൂന്ന് വിഭാഗങ്ങളിലുമായി ആകെ 76 ഒഴിവുകളാണ് ഉള്ളത്.
പത്താം ക്ലാസ്, പ്ലസ്ടു എന്നിവ അടിസ്ഥാനയോഗ്യതയായി പാസായിരിക്കണം. അതിന് പുറമെ ലബോറട്ടറി അസിസ്റ്റന്റ് ,ഫിസിയോതെറപ്പി ഫസ്റ്റ് എയ്ഡ് എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്‌സും നിശ്ചിത കാലയളവ് പ്രവൃത്തി പരിചയവമുള്ളവർക്ക് യോഗ്യതകളനുസരിച്ച് അപേക്ഷിക്കാം.
മാർച്ച് 21 വിജ്ഞാപനം പുറപ്പെടുവിച്ച തസ്തികയിലേക്ക് 30 ദിവസമാണ് അപേക്ഷിക്കാനുള്ള കാലാവധി, ഇതനുസരിച്ച് ഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകളുടെ എണ്ണം : 30
യോഗ്യതയും പ്രവൃത്തി പരിചയം
(i) അംഗീകൃത ബോർഡിൽ നിന്ന് ബയോളജി ഒരു വിഷയമായി പഠിച്ച് പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
(ii) അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലബോറട്ടറി അസിസ്റ്റന്റ് കോഴ്‌സിൽ കുറഞ്ഞത് ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്.
(iii) കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകരിച്ച ലബോറട്ടറി ഡയഗ്നോസ്റ്റിക് സെന്ററിലോ ആശുപത്രിയിലോ ആരോഗ്യ സ്ഥാപന ലാബിലോ ലാബ് അസിസ്റ്റന്റായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.
ഒഴിവുകളുടെ എണ്ണം : 12
യോഗ്യതയും പ്രവൃത്തി പരിചയം
(i) അംഗീകൃത ബോർഡിൽ നിന്ന് 12-ാം ക്ലാസ് പാസായിരിക്കണം.
(ii) അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫിസിയോതെറപ്പിയിൽ കുറഞ്ഞത് ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്.
(iii) കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകരിച്ച ഫിസിയോതെറപ്പി സെന്ററിൽ നിന്നോ കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഫിസിയോതെറപ്പി അസിസ്റ്റന്റായി കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
ഒഴിവുകളുടെ എണ്ണം : 34
യോഗ്യതയും പ്രവൃത്തി പരിചയം
(i) അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം.
(ii) സെന്റ് ജോൺസ് ആംബുലൻസ് ഓർഗനൈസേഷനിൽ നിന്നോ റെഡ് ക്രോസ് സൊസൈറ്റി ഓഫ് ഇന്ത്യയിൽ നിന്നോ ഉള്ള ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് കോഴ്‌സ്.
(iii) കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിലോ കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലോ നഴ്‌സിങ് അസിസ്റ്റന്റായി കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
ആകെ ഒഴിവുകളുടെ എണ്ണം : 76
പ്രായപരിധി 18 - 27
അർഹരായവർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും
അപേക്ഷാ ഫീസ് 100 രൂപ
എസ്‌സി, എസ്ടി, വിമുക്തഭടർ, സ്ത്രീ എന്നിവർ അപേക്ഷാ ഫീസ് ഒടുക്കേണ്ടതില്ല.
ഹെഡ് കോൺസ്റ്റബിൾ 25,500–81,100 രൂപ ശമ്പള സ്കെയിൽ
കോൺസ്റ്റബിൾ 21,700–69,100 രൂപ ശമ്പള സ്കെയിൽ
ശമ്പളത്തിന് പുറമെ വിവിധ അലവൻസുകളും ലഭിക്കും.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഏപ്രിൽ 20
അപേക്ഷ സമർപ്പിക്കാനും വിജ്ഞാപനം വായിക്കാനും ഉള്ള ഓൺലൈൻ ലിങ്ക് ഇവിടെ കാണാം
Sashastra Seema Bal (SSB) invites applications for Paramedical Staff, Constable, and Head Constable posts. Interested candidates can apply online before April 20, 2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates