

ബിഎസ്‌എൻഎല്ലിന്റെ പരിശീലന സ്ഥാപനമായ തിരുവനന്തപുരം റീജിയണൽ ടെലികോം പരിശീലന കേന്ദ്രത്തിൽ സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നു. പിഎംകെവിവൈ 4.0 ടെലികോം ഡൊമെയ്‌നിലാണ് നൈപുണ്യ വികസന കോഴ്‌സുകൾ നടത്തുന്നത്.
ഇതിന്റെ ഭാഗമായി, ബ്രോഡ്‌ബാൻഡ് ടെക്‌നീഷ്യൻ, ഒപ്റ്റിക്കൽ ഫൈബർ ടെക്‌നീഷ്യൻ, ഒപ്റ്റിക്കൽ ഫൈബർ സ്‌പ്ലൈസർ, വയർലെസ് ടെക്‌നീഷ്യൻ തുടങ്ങിയ പ്രധാന തൊഴിൽ മേഖലകളിലാണ് നൈപുണ്യ പരിശീലന കോഴ്സ് നടത്തുന്നത്.
കോഴ്സിന്റെ ദൈർഘ്യം 420 മണിക്കൂർ ആണ്. ഓഫ്‌ലൈൻ ആയാണ് കോഴ്സ് നടത്തുക. ഈ കോഴ്‌സുകൾ ദേശീയ നൈപുണ്യ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നടത്തുന്നതാണ്.
അതിവേഗം വളരുന്ന ടെലികോം, ബ്രോഡ്‌ബാൻഡ് മേഖലകളിൽ ആവശ്യമായ പ്രായോഗികവും തൊഴിൽ അധിഷ്ഠിതവുമായ കഴിവുകൾ നൽകി യുവതലമുറയെ തൊഴിൽ സജ്ജമാക്കാൻ ലക്ഷ്യമിടുന്നതുമാണ് ഈ കോഴ്സ്.
ഇതിലൂടെ, പഠിതാക്കൾക്ക് ആധുനിക ആശയവിനിമയ സാങ്കേതികവിദ്യകളുമായും മേഖലയിലെ മെച്ചപ്പെട്ട തൊഴിലവസരങ്ങളുമായും നേരിട്ട് പരിചയം ലഭിക്കുന്നു.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബിഎസ്‌എൻഎൽ ഇൻഡസ്ട്രി അംഗീകൃത സർട്ടിഫിക്കറ്റുകൾ നൽകും.
സ്ത്രീകൾക്കും പുരുഷന്മാർക്കും മിതമായ നിരക്കിൽ പ്രത്യേക ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. കാന്റീന്‍, ലൈബ്രറി, തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.
യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം
പ്രായപരിധി: 18 മുതൽ 45 വയസ്സ് വരെ
കോഴ്സ് ഡിസംബർ 29 ന് ( 29-12-2025) ന് ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447041200
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates