കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിലെ സെക്യൂരിറ്റി തസ്തികയിലെ നിലവിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.
ജില്ലയിൽ സ്ഥിരതാമസമുള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി.
ആലപ്പുഴ ജില്ലയിൽ സ്ഥിരതാമസമുള്ള കുടുംബശ്രീ/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ ആയിരിക്കണം അപേക്ഷകർ. പ്രവൃത്തി പരിചയവും കായിക പരിശീലനവും ഉള്ളവർക്ക് മുൻഗണന. അപേക്ഷകർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ( നൈറ്റ് ഡ്യൂട്ടി ഉൾപ്പടെ) സേവനം അനുഷ്ഠിക്കാൻ സന്നദ്ധരായിരിക്കണം.
ശമ്പളം 12000 രൂപ. 2025 ഡിസംബർ 31ന് അപേക്ഷകർക്ക് 40 വയസ്സ് കവിയരുത്. താൽപ്പര്യമുള്ളവർക്ക് അതത് സി ഡി എസ് ഓഫീസിൽ നിന്നും അപേക്ഷ ഫോം ലഭിക്കും. നിലവിൽ ഒരു ഒഴിവാണ് ഉള്ളത്.
അപേക്ഷ, വിശദമായ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, കുടുംബശ്രീ/ ഓക്സിലറി ഗ്രൂപ്പ് അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, വലിയകുളം, ആലപ്പുഴ-688001എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. അവസാന തീയതി ഡിസംബർ 31. ഫോൺ: 0477- 2254104.
പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍ സൂക്ഷ്മ സംരംഭ മേഖലയില്‍ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ് (എംഇസി) മാരെ തെരഞ്ഞെടുക്കുന്നു.
ജില്ലയില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേ പ്രായമുളള പ്ലസ് ടു, ബിരുദം യോഗ്യതയുളള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കിലുളള കഴിവ് എന്നിവ അഭികാമ്യം.
സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, അയല്‍കൂട്ട അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ അപേക്ഷിക്കണം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 2026 ജനുവരി മൂന്ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് . കലക്ടറേറ്റിലെ കുടുംബശ്രീ ജില്ലാ ഓഫീസില്‍ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഫോണ്‍ : 0468 2221807, 9746488492.
പത്തനംതിട്ട റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലും ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസിലും ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിയെ തെരഞ്ഞെടുക്കുന്നു.
ഇതിനായി പട്ടിക വര്‍ഗ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഞ്ച് ഒഴിവുകളാണ് ഉള്ളത്.
എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. 2025 ഒക്ടോബര്‍ 31 ന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും.
വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ കവിയരുത്. ഓണറേറിയം 10000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:ഡിസംബര്‍ 31 നകം
റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസുകളിലാണ് നിർദ്ദിഷ്ട തീയതിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫോണ്‍ : 04735 227703.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates