സ്പോർട്സിൽ കരിയർ താൽപ്പര്യമുണ്ടോ?എങ്കിൽ ഇതാ പ്രതിമാസം 20,000 രൂപ സ്റ്റൈപൻഡ് ലഭിക്കുന്ന കേന്ദ്രസർക്കാർ ഇന്റേൺഷിപ്പ്

മൊത്തം അഞ്ച് കോടി മുപ്പത് ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
SPORTS
Looking to build a career in sports? Here’s your chance! A Central Government internship is offering a monthly stipend of Rs.20,000pixabay
Updated on
2 min read

യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ഇന്ത്യയുടെ കായിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം (MYAS) അതിന്റെ വകുപ്പുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും സ്റ്റൈപൻഡോടുകൂടിയ ഇന്റേൺഷിപ്പ് നയം നടപ്പാക്കുന്നു.

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), നാഷണൽ ആന്റി-ഡോപ്പിങ് ഏജൻസി (NADA), നാഷണൽ ഡോപ്പ് ടെസ്റ്റിങ് ലബോറട്ടറി (NDTL) എന്നിവിടങ്ങളിലാണ് ഇന്റേൺഷിപ്പ് നൽകുന്നത്.

യുവതലമുറയുടെ ഇടപെടൽ, ഡിജിറ്റൽ പ്രാവീണ്യം, ഇന്നൊവേഷൻ, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുക, നയരൂപീകരണം, അടിസ്ഥാന സൗകര്യ വികസനം, മാധ്യമ പ്രവർത്തനം, നിയമ ചട്ടക്കൂടുകൾ, കായിക മാനേജ്മെന്റ് എന്നിവയിൽ സംഭാവന നൽകാൻ കഴിവുള്ള പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് സമഗ്ര ഇന്റേൺഷിപ്പ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.

SPORTS
എൻസിഇആർടിയിൽ നിരവധി ഒഴിവുകൾ, പത്താംക്ലാസ് മുതൽ ബിരുദാനന്തരബിരുദം വരെയുള്ളവർക്ക് അവസരം

452 ഇന്റേൺഷിപ്പുകളാണ് നൽകുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപ സ്റ്റൈപൻഡായി ലഭിക്കും. മൊത്തം അഞ്ച് കോടി മുപ്പത് ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.

സ്പോർട്സ് ഗവേണൻസ്, അഡ്മിനിസ്ട്രേഷൻ, സ്പോർട്സ് സയൻസ് എന്നിവയിൽ വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയെ സൃഷ്ടിക്കുകയും വിദ്യാർത്ഥികൾക്ക് ഈ മേഖലയിൽ പ്രായോഗിക പരിചയം നൽകുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

കോളജുകളിലെയും സർവകലാശാലകളിലെയും വിദ്യാർത്ഥികൾക്ക് സ്പോർട്സ് അഡ്മിനിസ്ട്രേഷൻ, ഇവന്റ് മാനേജ്മെന്റ്, സ്പോർട്സ് സയൻസ്, ആന്റി-ഡോപ്പിങ്, അത്‌ലറ്റ് സപ്പോട്ട്, പോളിസി ഇംപ്ലിമെന്റേഷൻ തുടങ്ങിയ മേഖലകളിൽ പരിചയം നൽകുന്നതാണ് ഈ പദ്ധതി.

SPORTS
കയ‍ർ ടെക്നോളജിയിൽ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ; മാസം 3,000 രൂപ സ്റ്റൈപൻഡ്

കായിക നയത്തിന് കീഴിൽ, മന്ത്രാലയത്തിലും അതിന്റെ പ്രധാന സ്വയംഭരണ സ്ഥാപനങ്ങളിലും ഇന്റേൺഷിപ്പുകൾ നൽകം.

❇️ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI)

❇️ നാഷണൽ ആന്റി-ഡോപ്പിങ് ഏജൻസി (NADA)

❇️ നാഷണൽ ഡോപ്പ് ടെസ്റ്റിങ് ലബോറട്ടറി (NDTL)

ഇന്റേണുകൾ അതത് മേഖലകളിലെ വിദഗ്ധരുമായി ചേർന്ന് പ്രവർത്തിക്കുകയും ഘടനാപരമായ ഓൺബോർഡിങ്, മെന്റർഷിപ്പ്, നയരൂപീകരണത്തിലും നടത്തിപ്പിലും പ്രവൃത്തി പരിചയം എന്നിവ നേടുന്നതിന് ഇത് സഹായകമാകും.

ഫ്ലാഗ്ഷിപ്പ് സ്പോർട്സ് സ്കീമുകളുമായുള്ള പരിചയം

ഖേലോ ഇന്ത്യ, ടാർഗറ്റ് ഒളിമ്പിക് പോഡിയം സ്കീം (TOPS), ടാർഗറ്റ് ഏഷ്യൻ ഗെയിംസ് ഗ്രൂപ്പ് (TAGG) തുടങ്ങിയ പ്രധാന ദേശീയ പരിപാടികളിൽ പങ്കെടുക്കുന്നവർ ഇതുമായി സഹകരിക്കും

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സായി (SAI) സ്റ്റേഡിയം, റീജിയണൽ സെന്ററുകൾ (RC-കൾ), നാഷണൽ സെന്റർസ് ഓഫ് എക്സലൻസ് (NCOEs) എന്നിവയിൽ ഓൺ-ഗ്രൗണ്ട് പരിചയവും ലഭിക്കും.

SPORTS
റൈറ്റ്സിൽ വിവിധ ഒഴിവുകൾ, ശമ്പളം 2,80,000 രൂപ വരെ; ജനുവരി 27 വരെ അപേക്ഷിക്കാം

🟢സ്‌പോർട്‌സ് മാനേജ്‌മെന്റും അഡ്മിനിസ്ട്രേഷനും

🟢സ്‌പോർട്‌സ് സയൻസ് ആൻഡ് റിസർച്ച്

🟢ഇവന്റ് പ്രവർത്തനങ്ങൾ

🟢മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ്

🟢നിയമകാര്യങ്ങൾ

🟢ഐടി സിസ്റ്റങ്ങളും ഡേറ്റാ അനാലിസിസും

🟢 അന്താരാഷ്ട്ര സ്‌പോർട്‌സ് ഗവേണൻസ്

🟢ഉത്തേജക വിരുദ്ധ വിദ്യാഭ്യാസവും നിയമാനുസൃത പ്രവർത്തനവും എന്നിങ്ങനെ ഇരുപതിലധികം മേഖലകളിലായിരിക്കും ഇന്റേൺഷിപ്പുകൾ നൽകുക

സ്‌പോർട്‌സ് സയൻസ് ഗവേഷണം, ലബോറട്ടറി പരിശോധന, ഡേറ്റാ അനലിറ്റിക്‌സ്, ശാസ്ത്രീയമായ അത്‌ലറ്റ് സപ്പോട്ട് എന്നിവയിൽ പ്രത്യേക ഊന്നൽ നൽകും.

നാഡയിലെ ഇന്റേണുകൾ ഉത്തേജക വിരുദ്ധ അവബോധം, നിയമപരമായ പ്രവർത്തനം, കേസ് മാനേജ്‌മെന്റ് എന്നിവയിൽ പരിചയം ലഭിക്കും, അതേസമയം എൻ‌ഡി‌ടി‌എല്ലിലുള്ളവർക്ക് സാമ്പിൾ അനാലിസിസും ഗവേഷണവും ഉൾപ്പെടെയുള്ള വിപുലമായ ലബോറട്ടറി അധിഷ്ഠിത ഉത്തേജക വിരുദ്ധ പ്രക്രിയകളുമായി പരിചയം ലഭിക്കും.

SPORTS
കൊച്ചിൻ ഷിപ്പ്‌യാർഡിൽ വിവിധ തസ്തികകളിലായി 132 ഒഴിവുകൾ, ഡിപ്ലോമക്കാർക്കും ബിരുദമുള്ളവർക്കും അപേക്ഷിക്കാം

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അടിസ്ഥാനം

മന്ത്രാലയം എല്ലാ വർഷവും ജനുവരിയിലും ജൂലൈയിലും കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ വഴി രണ്ട് തവണ തെരഞ്ഞെടുപ്പ് നടത്തും, മെറിറ്റ് അടിസ്ഥാനമാക്കിയും സുതാര്യത ഉറപ്പാക്കുന്നതും ഉൾക്കൊള്ളൽ സ്വഭാവമുൾപ്പെടുന്നതുമായിരിക്കും.

യോഗ്യത, അക്കാദമിക് യോഗ്യതാസർട്ടിഫിക്കറ്റുകൾ, , നിരാപേക്ഷപത്രം ( എൻ ഒ സി,) എന്നിവ പരിശോധിക്കുന്നതിനായി എല്ലാ അപേക്ഷകളും അവലോകനം ചെയ്യും.

10, 12 ക്ലാസുകളിൽ നേടിയ മാർക്കിനും ബിരുദത്തിനും ബാധകമായ രീതിയിൽ ഉചിതമായ വെയിറ്റേജ് നൽകി, ഒബ്ജക്റ്റീവ് മെറിറ്റ് സിസ്റ്റത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ചെയ്യുന്നത്. മന്ത്രാലയം (MYAS) പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (SOP) അനുസരിച്ച്, അതത് സ്ഥാപനങ്ങളുടെ യോഗ്യതയുള്ള അതോറിറ്റിയാണ് അന്തിമ തെരഞ്ഞെടുപ്പ് മാനദണ്ഡം നിർണ്ണയിക്കുന്നത്.

മൂല്യനിർണ്ണയ പ്രക്രിയ പൂർത്തിയാക്കിയ ശേഷം തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കും.

Summary

Career News: Dreaming of a career in sports? A Central Government internship is now open, offering a monthly stipend of Rs.20,000.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com