ഐടി മിഷനിൽ ഒഴിവുകൾ, 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം, ഫെബ്രുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം

പ്രൊക്യുർമെന്റ് ഡൊമെയ്ൻ എക്സ്പെർട്ട് ,ലീഡ് സെക്യൂരിറ്റി അനലിസ്റ്റ് / സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്,സീനിയർ നെറ്റ്‌വർക്ക് എൻജിനീയർ, ജില്ലാ പ്രോജക്ട് മാനേജർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്
Kerala state IT Mission
Kerala IT Mission Recruitment 2026, Eligible candidates can apply online on or before 15 February. Kerala state IT Mission
Updated on
2 min read

കേരള ഐടി മിഷനിൽ വിവിധ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിനു കീഴിലുള്ള സ്വയംഭരണ നോഡൽ ഐടി ഇംപ്ലിമെന്റേഷൻ ഏജൻസിയാണ് കേരള സ്റ്റേറ്റ് ഐടി മിഷൻ.

Kerala state IT Mission
വിഴിഞ്ഞം തുറമുഖത്തിൽ ജോലി, ബിരുദമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം

പ്രൊക്യുർമെന്റ് ഡൊമെയ്ൻ എക്സ്പെർട്ട് ,ലീഡ് സെക്യൂരിറ്റി അനലിസ്റ്റ് / സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്,സീനിയർ നെറ്റ്‌വർക്ക് എൻജിനീയർ, ജില്ലാ പ്രോജക്ട് മാനേജർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതിൽ ജില്ലാ പ്രോജക്ട് മാനേജർ തസ്തകയിൽ ഉള്ളത് പ്രതീക്ഷിത ഒഴിവുകളാണ്.

ഐടി മിഷൻ വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള യോഗ്യതയും പ്രവൃത്തി പരിചയവും താൽപ്പര്യവുമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ ലിങ്ക് വഴി അല്ലാതെയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഫെബ്രുവരി 15 വരെ അപേക്ഷ സമർപ്പിക്കാം.

Kerala state IT Mission
യുഎന്നില്‍ ഒരു ജോലി, ആർക്കൊക്കെ അപേക്ഷിക്കാം? എങ്ങനെ?

ഐടി മിഷനിലെ ഒഴിവുകളും യോഗ്യതകളും

തസ്തികയുടെ പേര് : പ്രൊക്യുർമെന്റ് ഡൊമെയ്ൻ എക്സ്പെർട്ട് , ഇ പ്രൊക്യുർമെന്റ് പ്രോജക്റ്റ്

യോഗ്യത :

1. ബി-ടെക്/ബിഇ (ഇസി/സിഎസ്/ഐടി) അല്ലെങ്കിൽ എംസിഎ

2. എംബിഎ

പ്രവൃത്തി പരിചയം : ഐടി അനുബന്ധ മേഖലയിൽ മാനേജീരിയൽ തലത്തിൽ അഞ്ച് വർഷത്തെ പരിചയം, ഇ-ഗവേണൻസിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം

ശമ്പളം: 1,04,000 രൂപ (ഒരു ലക്ഷത്തി നാലായിരം രൂപ മാത്രം) സമാഹൃതം

പ്രായപരിധി : 40 വയസ്സ്

ഒഴിവുകളുടെ എണ്ണം: ഒന്ന്

തസ്തികയുടെ പേര്: ലീഡ് സെക്യൂരിറ്റി അനലിസ്റ്റ് / സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്, CERT-K പ്രോജക്റ്റ്

യോഗ്യത:

ബി ഇ അല്ലെങ്കിൽ ബി ടെക് (CS/ EC/ IT എന്നീ വിഷയങ്ങളിൽ) അല്ലെങ്കിൽ എം സി എ

സർട്ടിഫിക്കേഷൻ: പ്രൊഫഷണൽ ഇൻഫർമേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റ്

പ്രവൃത്തി പരിചയം : നാല് മുതൽ ആറ് വർഷത്തെ പരിചയം (ഇൻഫർമേഷൻ സെക്യൂരിറ്റി മേഖലയിൽ നാല് വർഷം)

ശമ്പളം :80,000 രൂപ (എൺപതിനായിരം രൂപ മാത്രം) സമാഹൃതം

പ്രായപരിധി: 40 വയസ്സ്

ഒഴിവുകളുടെ എണ്ണം: ഒന്ന്

Kerala state IT Mission
തൊഴിൽ സുരക്ഷയാണ് ഇഷ്ടം, മില്ലേനിയലുകളും ബൂമറുകളും കൈയൊഴിഞ്ഞ ജോലിക്ക് കൈകൊടുത്ത് ജെൻ സി

തസ്തികയുടെ പേര്: സീനിയർ നെറ്റ്‌വർക്ക് എൻജിനീയർ (എൻ‌ഒ‌സി ഓപ്പറേഷൻസ്), കെ‌എസ്‌ഡബ്ല്യുഎൻ പ്രോജക്റ്റ്

യോഗ്യത

1. ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസിൽ ബിഇ/ബി ടെക്

2. സർട്ടിഫിക്കേഷൻ: സിസിഎൻ‌പി അല്ലെങ്കിൽ പ്രധാന ഒ‌ഇ‌എമ്മിൽ നിന്നുള്ള ഏതെങ്കിലും തത്തുല്യ സർട്ടിഫിക്കേഷൻ

പ്രവൃത്തി പരിചയം:

1. നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്റർ (എൻ‌ഒ‌സി) / ഡാറ്റാ സെന്ററുകളിൽ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം

2. എം‌പി‌എൽ‌എസ് / ഐ‌പി‌വി 6 കോൺഫിഗറേഷനുകളിൽ പരിചയം അഭികാമ്യം

3. റൂട്ടിങ്ങിലും സ്വിച്ചിങ്ങിലും സൗണ്ട് ഡൊമെയ്ൻ പരിജ്ഞാനം

4. ഫയർവാൾ കോൺഫിഗറേഷനുകളിൽ സൗണ്ട് ഡൊമെയ്ൻ പരിജ്ഞാനം

ശമ്പളം : 52,000 രൂപ (അമ്പത്തിരണ്ടായിരം രൂപ മാത്രം) സമാഹൃതം

പ്രായപരിധി: 35 വയസ്സ്

ഒഴിവുകളുടെ എണ്ണം: ഒന്ന്

തസ്തികയുടെ പേര്: ജില്ലാ പ്രോജക്ട് മാനേജർ, ഡിജിഎസ്

യോഗ്യത:

1. എൻജിനീയറിങ് ബിരുദം/എംസിഎ

2. എംബിഎ

പ്രവൃത്തി പരിചയം: ഐടി അനുബന്ധ മേഖലയിൽ രണ്ട് വർഷത്തെ പരിചയം

ശമ്പളം: 40,000 രൂപ (നാൽപ്പതിനായിരം രൂപ മാത്രം) സമാഹൃതം

പ്രായപരിധി: 40 വയസ്സ്

ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകൾ

Kerala state IT Mission
കൊറിയയിൽ പണച്ചെലവില്ലാതെ പഠിക്കാം, മാസ്റ്റേഴ്സ് മുതൽ പിഎച്ച്ഡി വരെയുള്ള പ്രോഗ്രാമുകൾക്ക് യു എസ് ടി സ്കോളർഷിപ്പ്; ഫെബ്രുവരി 23 വരെ അപേക്ഷിക്കാം

പൊതു വിവരങ്ങൾ

നിയമനം രീതി: കരാർ അടിസ്ഥാനത്തിൽ ഒരു വർഷം

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ; ഫെബ്രുവരി 15

അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ ലിങ്ക് ഇവിടെ കാണാം

അപേക്ഷ സംബന്ധിച്ച വിജ്ഞാപനം ഇവിടെ വായിക്കാം

Summary

Job Alert: Kerala IT Mission recruitment 2026: Apply for Procurement Domain Expert, Lead, Senior Security Analyst, Senior Network Engineer and District Project Manager posts before Feb 15.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com