

തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ (CET) എം.ടെക്, എം.ആർച്ച്, എം.പ്ലാൻ പ്രോഗ്രാമുകളിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. സെപ്റ്റംബർ 9ന് നടക്കും. രാവിലെ 9 മുതൽ 11 വരെ സി.ഇ.ടി മെയിൻ ബിൽഡിങ്ങിലെ സി.ജി.പി.യു ഹാളിൽ വെച്ചാണ് സ്പോട്ട് അലോട്ട്മെന്റ്. നടക്കുന്നത്. എം.സി.എ.പി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത ഉദ്യോഗാർഥികൾക്കും ആവശ്യമായ രേഖകളുമായി നേരിട്ടെത്തി രജിസ്ട്രേഷൻ നടത്താം.
സ്പോട്ട് അഡ്മിഷനായി എത്തുമ്പോൾ എല്ലാ രേഖകളും ഒറിജിനലായി ഹാജരാക്കണം. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) നിർബന്ധമായും സമർപ്പിക്കണം. അലോട്ട്മെന്റിനായി എത്തുന്നവർ രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ടും ആവശ്യമായ മറ്റ് രേഖകളും കൊണ്ടുവരണം.
നിലവിൽ ഏതെങ്കിലും എഞ്ചിനീയറിങ് കോളജിൽ പഠിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നുള്ള പൊസഷൻ സർട്ടിഫിക്കറ്റും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഹാജരാക്കണം. സ്ഥാപനത്തിൽ പഠിക്കുന്നില്ലാത്തവർ ഡിഗ്രി സർട്ടിഫിക്കറ്റ്, ടി.സി, കണ്ടക്ട് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ രേഖകളും ഒറിജിനലായി സമർപ്പിക്കണം.
രാവിലെ 11ന് ശേഷം എത്തുന്നവരെ അലോട്ട്മെന്റിന് പരിഗണിക്കില്ല. സ്പോട്ട് അലോട്ട്മെന്റിലൂടെ സീറ്റ് ലഭിക്കുന്നവർ അന്നു തന്നെ ആവശ്യമായ രേഖകളുമായി കോളേജിൽ പ്രവേശനം നേടണം. പിന്നീട് പ്രവേശനത്തിനായി സമയം അനുവദിക്കില്ല.
സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം നേടുന്നവർ ജനറൽ ഫീസിന് പുറമെ PTA ഫണ്ട്, CETAA മെമ്പർഷിപ്പ് ഫീസ്, കോളേജ് ബസ് ഡെവലപ്‌മെന്റ് ഫണ്ട് എന്നിവയും അടയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.cet.ac.in/2026/09/05/m-tech-m-plan-m-arch-spot-admission-2026-at-cet-on-09-09-2026/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates