കിഫ്ബിയിൽ വിവിധ തസ്തികകളിൽ ഒഴിവ്,എൻജിനിയറിങ് ബിരുദമുള്ളവർക്ക് അവസരം

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് ( കിഫ്ബി- KIIFB)യിൽ അഞ്ച് തസ്തികകളിലായാണ് ഒഴിവുകളുള്ളത്
KIIFB
The Centre for Management Development (CMD) has invited applications for various job vacancies at the Kerala Infrastructure Investment Fund Board (KIIFB).Facebook
Updated on
2 min read

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിലെ (കിഫ്ബി -KIIFB)ടെക്നിക്കൽ ഇൻസ്പെക്ഷൻ വിങ്ങിൽ (ടിഐഡബ്ല്യു) വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന് (കിഎഫ്ബി) വേണ്ടി സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി)യാണ് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

പ്രോജക്ട് കോർഡിനേറ്റർ (ബിഇഎസ്), പ്രോജക്ട് കോർഡിനേറ്റർ (ഇലക്ട്രിക്കൽ), പ്രോജക്ട് കോർഡിനേറ്റർ (സിവിൽ), പ്രോജക്ട് എക്സാമിനർ (ഇലക്ട്രോ-മെക്കാനിക്കൽ സർവീസസ്), ഇൻസ്പെക്ഷൻ എൻജിനീയർ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.

KIIFB
കെ ഡിസ്കിൽ പ്രോഗ്രാം സപ്പോട്ട് അസിസ്റ്റന്റ്‌ തസ്തികയിൽ ഒഴിവുകൾ, ജനുവരി 23 വരെ അപേക്ഷിക്കാം

യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ (www.cmd.kerala.gov.in) വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

ജനുവരി 21 ന് വൈകുന്നേരം അഞ്ച് മണിക്കകം അപേക്ഷകൾ ഓൺലൈനായി ലഭിച്ചിരിക്കണം.

KIIFB
നാഷണൽ ഹൈവേ അതോറിട്ടിയിൽ ഡെപ്യൂട്ടി മാനേജർ ഒഴിവുകൾ, എൻജിനിയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

തസ്തിക: . പ്രോജക്ട് കോർഡിനേറ്റർ (ബിഇഎസ്)

ശമ്പളം .- പ്രതിമാസം 70,000/- മുതൽ 80,000/- രൂപ വരെ.

ഉയർന്ന പ്രായപരിധി - 45 വയസ്സ്

യോഗ്യതയും പ്രവൃത്തി പരിചയവും

സിവിൽ എൻജിനിയറിങ്ങിൽ ബി.ടെക് -

സ്ട്രക്ചറൽ ഡിസൈൻ ആൻഡ് ഡിസൈൻ റിവ്യൂവിൽ കുറഞ്ഞത് എട്ട് വർഷത്തെ പരിചയം. - പാലങ്ങൾ, ഫ്ലൈ ഓവറുകൾ, എലിവേറ്റഡ് സ്ട്രക്ച്ചറുകൾ, റെയിൽവേ പാലങ്ങൾ, കോസ് വേകൾ, റെഗുലേറ്റർ കം ബ്രിഡ്ജ് മുതലായവയുടെ പ്ലാനിങ്ങിലും രൂപകൽപ്പനയിലും പരിചയം. - റോഡ്, റെയിൽവേ പാലങ്ങൾ, റെഗുലേറ്റർ കം ബ്രിഡ്ജുകൾ, ഫ്ലൈ ഓവറുകൾ എന്നിവയുടെ ഡിസൈൻ മേഖലയിൽപരിചയം. - മിഡാസ്/സ്റ്റാഡ് പ്രോ/ഇ ടാബുകൾ പോലുള്ള സോഫ്റ്റ്‌വെയറുകളിൽ പ്രവൃത്തി പരിചയം.

ഒഴിവ്: 01

KIIFB
നിയമ ബിരുദമുള്ളവ‍ർക്ക് സർക്കാർ ജോലി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്കിയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു

പ്രോജക്ട് കോർഡിനേറ്റർ (ഇലക്ട്രിക്കൽ)

ശമ്പളം- പ്രതിമാസം 70,000/- മുതൽ 80,000/- രൂപ വരെ.

ഉയർന്ന പ്രായപരിധി - 45 വയസ്സ്

യോഗ്യതയും പ്രവൃത്തി പരിചയവും

ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബി.ടെക്

- ആശുപത്രികൾ, സ്റ്റേഡിയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജലമേഖല, പൊതു നിർമ്മാണം തുടങ്ങിയ അടിസ്ഥാന സൗകര്യ പദ്ധതികളിലെ ഇലക്ട്രിക്കൽ ആൻഡ് എച്ച് വി എസി സിസ്റ്റങ്ങളുടെ ഡിസൈൻ റിവ്യൂവിൽ പരിചയം ഉള്ള ഇലക്ട്രോ-മെക്കാനിക്കൽ മേഖലയിലും എച്ച് വി എസി ജോലികളിലും കുറഞ്ഞത് എട്ട് വർഷത്തെ പരിചയം. - ഐഎസ്/ഐഇസി കോഡുകളിലും മാനദണ്ഡങ്ങളിലും അറിവ് ഉണ്ടായിരിക്കണം. - സിപിഡബ്ല്യുഡി/സിഇഎ/എൻബിസി മാനദണ്ഡങ്ങളിലും അറിവ് ഉണ്ടായിരിക്കണം.

ഒഴിവ്: 01

KIIFB
നിയുക്തി മെഗാ തൊഴിൽമേള, ജനുവരി 31 ന് തിരുവനന്തപുരത്ത്

പ്രോജക്ട് കോർഡിനേറ്റർ (സിവിൽ)

ശമ്പളം 70,000/- മുതൽ 80,000/- രൂപ വരെ.

ഉയർന്ന പ്രായപരിധി - 45 വയസ്സ്

യോഗ്യതയും പ്രവൃത്തി പരിചയവും

സിവിൽ എൻജിനിയറിങ്ങിൽ ബി.ടെക് -

കെട്ടിട പദ്ധതികളുടെയും ജലവിതരണ പദ്ധതികളുടെയും സ്ട്രക്ച്ചറൽ രൂപകൽപ്പനയിലും ഡിസൈൻ റിവ്യൂവിലും കുറഞ്ഞത് എട്ട് വർഷത്തെ പരിചയം. - ബഹുനില കെട്ടിടങ്ങൾ, വെള്ളം നിലനിർത്തുന്ന ഘടനകൾ മുതലായവയുടെ ആസൂത്രണത്തിലും രൂപകൽപ്പനയിലും പരിചയം. - ആർക്കിടെക്ച്ചറൽ സ്ട്രക്ച്ചറൽ ഡിസൈൻ പ്രക്രിയയെക്കുറിച്ചുള്ള അറിവ്, ഡിസൈൻ കോംപാറ്റബിലിറ്റി ഉറപ്പാക്കുന്നതിന് ആർക്കിടെക്ചർ, സ്ട്രക്ചറൽ , എംഇപി വിഭാഗങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ജോലിയുടെ സ്കോപ്പുകൾ, നിർദ്ദേശങ്ങൾ, ടെക്നിക്കൽ ഡോക്യുമെന്റേഷൻ എന്നിവ രൂപപ്പെടുന്നതിനൽ ഉള്ള അറിവ്. STAAD PRO/E TABS പോലുള്ള സോഫ്റ്റ്‌വെയറുകളിൽ പ്രവൃത്തിപരിചയം. - പ്രസക്തമായ IS കോഡുകളെക്കുറിച്ചുള്ള അറിവ്.

ഒഴിവ്: 01

KIIFB
പ്രസാർ ഭാരതിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആകാം; കേരളത്തിലും ഒഴിവ്

പ്രോജക്ട് എക്സാമിനർ (ഇലക്ട്രോമെക്കാനിക്കൽ സർവീസസ്)

ശമ്പളം- പ്രതിമാസം 70,000/- മുതൽ 80,000/- രൂപ വരെ.

ഉയർന്ന പ്രായപരിധി - 45 വയസ്സ്

യോഗ്യതയും പ്രവൃത്തി പരിചയവും

ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബി.ടെക്

ഇലക്ട്രിക്കൽ ആൻഡ് എച്ച് വി എ സി ജോലികളിൽ കുറഞ്ഞത് എട്ട് വർഷത്തെ പരിചയം, ഗുണനിലവാര നിയന്ത്രണം/ഗുണനിലവാര ഉറപ്പ് പ്രവർത്തനങ്ങളിൽ മികച്ച പരിചയം. - ഇലക്ട്രിക്കൽ, മെക്കാനിക്കൽ ജോലികളുടെ നിർവ്വഹണ മേൽനോട്ടത്തിൽ പരിചയം ഉണ്ടായിരിക്കണം. - സാങ്കേതിക സവിശേഷതകൾ, സുരക്ഷാ മാനദണ്ഡങ്ങൾ, നിയന്ത്രണ ആവശ്യകതകൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ പരിചയം ഉണ്ടായിരിക്കണം. - CPWD/CEA/NBC മാനദണ്ഡങ്ങളിൽ അറിവ് ഉണ്ടായിരിക്കണം.

ഒഴിവ്: 01

KIIFB
ലാബ് അസിസ്റ്റന്റ് മുതൽ റിസർച്ച് അസിസ്റ്റന്റ് വരെ: പന്ത്രണ്ടാം ക്ലാസുകാർക്കും അവസരം; സോയിൽ ഡിപ്പാർട്മെന്റിൽ 121 ഒഴിവുകൾ

ഇൻസ്പെക്ഷൻ എൻജിനീയർ (ഇലക്ട്രിക്കൽ)

ശമ്പളം - പ്രതിമാസം 50,000/- രൂപ

ഉയർന്ന പ്രായപരിധി - 35 വയസ്സ്

ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബി.ടെക്

പൊതു അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളുമായോ മറ്റ് പ്രമുഖ അടിസ്ഥാന സൗകര്യ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട പ്രോജക്ട് എക്സിക്യൂഷൻ/കൺസ്ട്രക്ഷൻ മാനേജ്മെന്റിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം.

ഒഴിവ്: 01

KIIFB
എന്‍ജിനീയർ മുതൽ ടിക്കറ്റ് കൗണ്ടർ അസിസ്റ്റന്റ് വരെ ഒഴിവ്: ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ജോലി നേടാം; പത്താം ക്ലാസുകാർക്കും അവസരം

* പ്രായ മാനദണ്ഡങ്ങൾക്കും യോഗ്യതാ മാനദണ്ഡങ്ങൾക്കുമുള്ള കട്ട്-ഓഫ് തീയതി ജനുവരി ഒന്നായിരിക്കും ( 01.01.2026).

* എല്ലാ നിയമനങ്ങളും കരാർ അടിസ്ഥാനത്തിലായിരിക്കും .

Summary

The Centre for Management Development (CMD) has announced job vacancies at the Kerala Infrastructure Investment Fund Board (KIIFB). Eligible candidates can apply as per the official notification.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com