

ആന്ധ്രപ്രദേശ് സെൻട്രൽ സർവകലാശാല (CUAP) 2025–26 അക്കാദമിക് വർഷം (ജനുവരി–ജൂൺ 2026 സെഷൻ) പി എച്ച് ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച അക്കാദമിക് പശ്ചാത്തലമുള്ള, ഗവേഷണ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31 ജനുവരി 2026.
പൊളിറ്റിക്കൽ സയൻസ്: 7
ഇക്കണോമിക്സ്: 8
ഇംഗ്ലീഷ്: 4
അപ്ലൈഡ് സൈക്കോളജി: 2
തെലുങ്ക്: 1
മാനേജ്മെന്റ്: 6
ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദത്തിന് തുല്യമായാ യോഗ്യത ആവശ്യമാണ്. കുറഞ്ഞത് 55% മാർക്കോടെ കോഴ്സ് പാസായിരിക്കണം.
ഗ്രേഡിംഗ് സംവിധാനം നിലവിലുണ്ടെങ്കിൽ, അതത് സർവകലാശാല/സ്ഥാപനം അംഗീകരിച്ച മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും മാർക്ക് കണക്കാക്കുന്നത്.
വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നേടിയ യോഗ്യതകൾ അതത് രാജ്യത്തെ നിയമപ്രകാരം അംഗീകൃത അക്രഡിറ്റേഷൻ ഏജൻസികൾ വഴി അംഗീകരിക്കപ്പെട്ടതായിരിക്കണം.
SC/ST/OBC (നോൺ ക്രീമി ലെയർ)/ഭിന്നശേഷിക്കാർ/EWS വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് 5% മാർക്ക് ഇളവ് (അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് ഇളവ്) ലഭിക്കും. ഈ ഇളവ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) ഇന്ത്യ സമയം സമയം പുറപ്പെടുവിക്കുന്ന തീരുമാനങ്ങൾക്കും മാർഗനിർദേശങ്ങൾക്കും വിധേയമായിരിക്കും.
UGC NET / UGC-CSIR NET / GATE / CEED എന്നിവയുൾപ്പെടെയുള്ള ദേശീയതല ഫെലോഷിപ്പ്/സ്കോളർഷിപ്പ് യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ സർവകലാശാലയുടെ പി എച്ച് ഡി അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ച് നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക.
https://cuap.ac.in//assets/docs/admission_2026/phd/Notification.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates