കുസാറ്റ്: ബി.ടെക് പ്രോഗ്രാമുകളിലേക്ക് റിയൽ-ടൈം അഡ്മിഷൻ

CAT റാങ്ക് ലിസ്റ്റിന് പുറത്തുള്ള വിദ്യാർത്ഥികളെ പരിഗണിച്ചതിന് ശേഷവും സീറ്റുകൾ ഒഴിവുണ്ടെങ്കിൽ, CAT 2026 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള OEC(SC)/OEC(ST) വിഭാഗം വിദ്യാർത്ഥികൾക്ക് സീറ്റുകൾ അനുവദിക്കും
CUSAT spot admission
CUSAT B.Tech Special Real-Time Admission 2026 for SC/ST Students on August 11
Edited By:
Updated on
1 min read

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ബി.ടെക് പ്രോഗ്രാമുകളിലെ എസ്.സി/എസ്.ടി വിഭാഗത്തിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷ്യൽ റിയൽ-ടൈം അഡ്മിഷൻ CAT 2026 റാങ്ക് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾക്കായി ആഗസ്റ്റ് 11-ന് കുസാറ്റ് സെമിനാർ കോംപ്ലക്സിൽ നടക്കും.

രജിസ്ട്രേഷൻ സമയം രാവിലെ 10 മുതൽ 10.30 വരെ. സ്പെഷ്യൽ റിയൽ-ടൈം അഡ്മിഷന് ശേഷം സീറ്റുകൾ ഒഴിവുണ്ടെങ്കിൽ, ബി.ടെക് പ്രോഗ്രാമുകളിലേക്ക് CAT 2026 റാങ്ക് ഇല്ലാത്തതും അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ യോഗ്യരായ എസ്.സി/എസ്.ടി വിഭാഗം വിദ്യാർത്ഥികളെ പരിഗണിക്കും.

CUSAT spot admission
എം.ജി സർവകലാശാലയിൽ 24 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ; PG, NET, PhD യോഗ്യതയുള്ളവർക്ക് അവസരം

ഇവർ അന്നേ ദിവസം രാവിലെ 11 മണിക്ക് അഡ്മിഷൻ പരിഗണനയ്ക്കായി റിപ്പോർട്ട് ചെയ്യണം. CAT റാങ്ക് ലിസ്റ്റിന് പുറത്തുള്ള വിദ്യാർത്ഥികളെ പരിഗണിച്ചതിന് ശേഷവും സീറ്റുകൾ ഒഴിവുണ്ടെങ്കിൽ, CAT 2026 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള OEC(SC)/OEC(ST) വിഭാഗം വിദ്യാർത്ഥികൾക്ക് സീറ്റുകൾ അനുവദിക്കും. ഇവരുടെ റിപ്പോർട്ടിംഗ് സമയം രാവിലെ 11.30 ആണ്.

CUSAT spot admission
ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ

ബി.ടെക് പ്രോഗ്രാമുകളിലെ സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാമത്തെ റിയൽ-ടൈം അഡ്മിഷനും ആഗസ്റ്റ് 11-ന് സെമിനാർ കോംപ്ലക്സിൽ നടക്കും. രജിസ്ട്രേഷൻ സമയം രാവിലെ 9.30 മുതൽ 9.45 വരെയാണ്. 2026-27 അധ്യയന വർഷത്തേക്കുള്ള ബി.ടെക് പ്രോഗ്രാമുകളിലെ മൂന്നാമത്തെ റിയൽ-ടൈം അഡ്മിഷനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ 10-ന് ആരംഭിക്കും.

ഒന്നിലധികം റൗണ്ടുകളിലായാണ് അഡ്മിഷൻ നടക്കുക. CAT 2026 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമായ ഫീസ് അടച്ച് റിയൽ-ടൈം അഡ്മിഷന് രജിസ്റ്റർ ചെയ്യാം.

CUSAT spot admission
ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

ഒന്നും രണ്ടും റിയൽ-ടൈം അഡ്മിഷനുകളിൽ അഡ്മിഷൻ ലഭിച്ചിട്ടും ആവശ്യമായ ഫീസ് അടയ്ക്കാത്തവർ, അക്കാദമിക് യോഗ്യതയില്ലാത്തതിനാൽ ഡിപ്പാർട്ട്മെന്റ് അഡ്മിഷൻ നിരസിച്ചവർ, അല്ലെങ്കിൽ പ്രൊഫൈൽ വഴി അലോട്ട്മെന്റ് സ്ഥിരീകരിക്കാത്തവർ എന്നിവർക്ക് രജിസ്റ്റർ ചെയ്യാനാകില്ല.

രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഓൺലൈൻ രജിസ്ട്രേഷനുശേഷം പ്രസിദ്ധീകരിക്കുന്ന സമയക്രമം അനുസരിച്ച് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ നടക്കുന്ന റിയൽ-ടൈം അഡ്മിഷനിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9778783191, 8848912606

CUSAT spot admission
സ്റ്റാഫ് നഴ്സ് ട്രെയിനിയാകാൻ അവസരം; കൊല്ലം മെഡിക്കൽ കോളജിൽ ഒഴിവുകൾ
CUSAT spot admission
ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം തുടങ്ങി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം
CUSAT spot admission
കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം; ഡിപ്ലോമ യോഗ്യത,154 ഒഴിവുകൾ
Summary

CUSAT B.Tech Special Real-Time Admission 2026 for SC/ST Students on August 11

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com