

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്.ഡി.എസ് മുഖേന സ്റ്റാഫ് നഴ്സ് ട്രെയിനി തസ്തികയിൽ നിയമനം നടത്തുന്നു. താൽക്കാലിക അടിസ്ഥാനത്തിൽ ആണ് നിയമനം. ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 14
തസ്തിക: സ്റ്റാഫ് നഴ്സ് ട്രെയിനി (സ്റ്റൈപെൻഡറി)
കാലാവധി: ആറ് മാസം
യോഗ്യത: നഴ്‌സിങ് വിദ്യാഭ്യാസ യോഗ്യതയും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും ആവശ്യമാണ്
സ്റ്റൈപെൻഡ്: പ്രതിമാസം 10,000 രൂപ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഓഫീസിൽ നേരിട്ട് ഹാജരായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കാവുന്ന അവസാന തീയതി 14/08/2026, വൈകിട്ട് 05.00 മണി. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
ഇന്റർവ്യൂ തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളേജിന്റെ വെബ്സൈറ്റിൽ (www.gmchkollam.edu.in) പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷകർ അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുടെ അസ്സൽ രേഖകളും, ആയതിന്റെ പകർപ്പുകളും സഹിതം കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates