

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വകുപ്പ് റൂസ 2.0 മേജർ പ്രോജക്റ്റ് (T2C) പദ്ധതിയുടെ ഭാഗമായി റൂസ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് (2025–2026) അപേക്ഷകൾ ക്ഷണിക്കുന്നു.
അവസാന വർഷ ബിരുദ (UG), ബിരുദാനന്തര ബിരുദ (PG) വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന ഈ ഇന്റേൺഷിപ്പിന്റെ കാലയളവ് 2026 ജനുവരി മുതൽ ഫെബ്രുവരി വരെയാണ്. ഇത് പൂർണ്ണമായും ലബോറട്ടറി-ഫീൽഡ് അടിസ്ഥാനത്തിലുള്ള ഗവേഷണ പരിശീലന പരിപാടിയാണ്.
മറൈൻ ബയോളജി, മൈക്രോബയോളജി, ബയോടെക്നോളജി, പരിസ്ഥിതി ശാസ്ത്രം, സൂവോളജി, ഫിഷറീസ്, അക്ക്വാകൾച്ചർ എന്നിവയിലെയും അനുബന്ധ വിഷയങ്ങളിലെയും വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കുസാറ്റിലെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും.
ബിരുദ വിദ്യാർത്ഥികൾക്ക് പ്രതിമാസം 8,000 രൂപയും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പ്രതിമാസം 12,000 രൂപയും സ്റ്റൈപൻഡായി ലഭിക്കും.
താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ, മറൈൻ അല്ലെങ്കിൽ തീരദേശ ഇക്കോസിസ്റ്റം എന്നിവയെ സംബന്ധിച്ച കുറിപ്പ്, വിദ്യാർത്ഥി തിരിച്ചറിയൽ രേഖ/അഡ്മിഷൻ തെളിവ് എന്നിവ rusat2c@gmail.com എന്ന വിലാസത്തിലേക്ക് ജനുവരി 6 നുള്ളിൽ ലഭിക്കത്തക്കവിധം അയക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരെ വ്യക്തിഗത അഭിമുഖത്തിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484- 2863210 എന്ന നമ്പറിൽ ബന്ധപെടുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates