അധ്യാപക ജോലി തേടുന്നവർക്ക് അവസരം; കുസാറ്റിൽ നിയമനം, 1.25 ലക്ഷം ശമ്പളം !

മറൈൻ എഞ്ചിനീയറിങ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ, മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് നിയമനം.
CUSAT jobs 2026
CUSAT Recruitment Associate Professor, Assistant Professor Posts, Salary Up to Rs 1.25 Lakhspecial arrangment
Edited By:
Updated on
1 min read

കുസാറ്റിൽ വിവിധ അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നു. ടെന്യൂർ അടിസ്ഥാനത്തിൽ ആണ് നിയമനം. മറൈൻ എഞ്ചിനീയറിങ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ, മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് നിയമനം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.

CUSAT jobs 2026
കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ അവസരം! 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, സ്റ്റൈപ്പന്റോട് കൂടി പരിശീലനം

അസോസിയേറ്റ് പ്രൊഫസർ

  • മറൈൻ/മെക്കാനിക്കൽ എഞ്ചിനീയറിങ്/നേവൽ ആർക്കിടെക്ചറിൽ ബി.ടെക് യോഗ്യതയും ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി (MEO Class C.O.C) യോഗ്യതയും ഉണ്ടായിരിക്കണം.

  • ബന്ധപ്പെട്ട മേഖലയിൽ 12 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

  • ഇതിൽ കുറഞ്ഞത് രണ്ട് വർഷം മർച്ചന്റ് ഷിപ്പുകളിൽ ചീഫ് എഞ്ചിനീയർ ഓഫീസറായി പ്രവർത്തിച്ച പരിചയം നിർബന്ധമാണ്.

  • പ്രതിമാസം 1,25,000 രൂപ ശമ്പളമായി ലഭിക്കും.

CUSAT jobs 2026
മിൽമയിൽ അവസരം; ജില്ലകളിൽ ഒഴിവുകൾ, ശമ്പളം 47,000 രൂപ !

അസിസ്റ്റന്റ് പ്രൊഫസർ

  • ഗണിതശാസ്ത്രത്തിൽ 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദവും UGC/CSIR NET യോഗ്യതയും ഉണ്ടായിരിക്കണം.

  • ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

  • പ്രതിമാസം 45,000 രൂപ ശമ്പളമായി ലഭിക്കും.

CUSAT jobs 2026
ഏഴാം ക്ലാസ് കഴിഞ്ഞവർക്ക് സർക്കാർ ജോലി; ഫോറസ്റ്റ് വാച്ചർ ഉൾപ്പെടെ നിരവധി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

നിയമനത്തിന്റെ പ്രാരംഭ കാലാവധി അഞ്ച് വർഷമാണ്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 സെപ്റ്റംബർ 15.

അപേക്ഷയുടെ പകർപ്പും ആവശ്യമായ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സെപ്റ്റംബർ 22നകം രജിസ്ട്രാർ, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് ലഭിക്കണം. പൊതു വിഭാഗക്കാർക്ക് 950 രൂപയും എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 195 രൂപയും അപേക്ഷാ ഫീസ്.

CUSAT jobs 2026
സർക്കാർ സ്ഥാപനത്തിൽ ട്രെയിനിങ് കോർഡിനേറ്ററാകാം; ബി.ടെക്, എം.ബി.എ യോഗ്യത, 50,000 രൂപ ശമ്പളം!

കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക.

https://recruit.cusat.ac.in/files/NOTIFICATION_481.pdf

CUSAT jobs 2026
കേരള സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറാകാം; നിരവധി ഒഴിവുകൾ, അവസാന തീയതി ഓഗസ്റ്റ് 31
CUSAT jobs 2026
നാഷണൽ എയറോസ്പേസ് ലബോറട്ടറീസിൽ അവസരം; ഐടിഐ മുതൽ യോഗ്യത, അഭിമുഖത്തിലൂടെ നിയമനം
CUSAT jobs 2026
കേന്ദ്ര സർവകലാശാലയിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്; എം.എസ്‌സി കെമിസ്ട്രി യോഗ്യത
Summary

CUSAT Recruitment Associate Professor, Assistant Professor Posts; Salary Up to Rs 1.25 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com