CUSAT Security Guard recruitment notification for ex-servicemen
CUSAT Security Guard recruitment notification for ex-servicemenfile

കുസാറ്റിൽ ഒഴിവുകൾ, വിമുക്തഭടന്മാർക്ക് അവസരം, മാർച്ച് 9 വരെ അപേക്ഷിക്കാം

സെക്യൂരിറ്റിഗാർഡ് തസ്തികയിലാണ് ഒഴിവുകൾ
Published on

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്- CUSAT)യിൽ പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ ഉള്ള വിമുക്തഭടന്മാർക്ക് അവസരം. സെക്യൂരിറ്റിഗാർഡ് ഒഴിവുകളിലാണ് നിയമനം. ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം ഹാർഡ് കോപ്പിയും സമർപ്പിക്കേണ്ടതുണ്ട്.

സൈന്യം, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്),സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്(സിഐഎസ്എഫ്),ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്( ഐടിബിപി),സശസ്ത്ര സീമാബൽ തുടങ്ങിയ സൈനിക, അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം.

CUSAT Security Guard recruitment notification for ex-servicemen
ഭെല്ലിൽ പ്രോജക്ട് എൻജിനീയർ ആകാൻ അവസരം, ഒഴിവുകൾ കേരളത്തിൽ

മാർച്ച് ഒമ്പതിനകം ഓൺലൈൻ അപേക്ഷ സമർപ്പിച്ചിരിക്കണം. മാർച്ച് 16 നകം ഹാർഡ് കോപ്പിയിലുള്ള അപേക്ഷകൾ കുസാറ്റ് ഓഫീസിൽ ലഭിക്കണം.

തസ്തിക, ഒഴിവ്, ശമ്പളം പ്രായപരിധി എന്നിവ

തസ്തികയുടെ പേര് : സെക്യൂരിറ്റിഗാർഡ്

ഉയർന്ന പ്രായപരിധി: 56 വയസ്സ് (01.01.2026 അടിസ്ഥാനത്തിൽ)

ഒഴിവുകളുടെ എണ്ണം: നിലവിൽ 21 (ഇതിൽ മാറ്റം വരാം)

നിയമനം: കരാർ അടിസ്ഥാനത്തിൽ ആയിരിക്കും. കാലാവധി സർവകലാശാല കാലാനുസൃതമായി തീരുമാനിക്കും.

ശമ്പളം: 22,240 രൂപ

CUSAT Security Guard recruitment notification for ex-servicemen
കെൽട്രോണിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ, ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം

യോഗ്യത, അപേക്ഷാഫീസ്, അപേക്ഷ സമർപ്പിക്കേണ്ട തീയതി, വിലാസം എന്നിവ

യോഗ്യത:

പത്താംക്ലാസോ തത്തുല്യ യോഗ്യതയോ പാസായിരിക്കണം.

സൈന്യം, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്),സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്(സിഐഎസ്എഫ്),ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്( ഐടിബിപി),സശസ്ത്ര സീമാബൽ തുടങ്ങിയ സൈനിക, അർദ്ധ സൈനിക വിഭാഗങ്ങളിൽ അഞ്ച് വർഷത്തെ സേവന പരിചയം ഉണ്ടാകണം.

ശാരീരിക ക്ഷമത ആവശ്യമാണ്.

അപേക്ഷാ ഫീസ്

ജനറൽ, ഒബിസി വിഭാഗം : 900 രൂപ

എസ് സി, എസ് ടി വിഭാഗം :185 രൂപ

അപേക്ഷാ ഫീസ് നെറ്റ് ബാങ്കി, ക്രെഡിറ്റ്,ഡെബിറ്റ് തുടങ്ങി ഓൺലൈൻ മുഖേന വേണം ഒടുക്കാൻ. പണമായ ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ് മുതലായ രീതിയിലോ ഫീസ് സ്വീകരിക്കുന്നതല്ല.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം : മാർച്ച് ഒമ്പത്

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

CUSAT Security Guard recruitment notification for ex-servicemen
ആർബിഐയിൽ ലീഗൽ ഓഫീസർ,മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ ഒഴിവുകൾ, ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം

ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി സമർപ്പിക്കേണ്ട വിധവും വിലാസവും തീയതിയും

ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം അപ്‌ലോഡ് ചെയ്ത അപേക്ഷയുടെ കോപ്പി പ്രി​ന്റ് എടുത്ത് ഒപ്പിട്ട്, പ്രായം, ജാതി,യോഗ്യത,പ്രവൃത്തിപരിചയം തുടങ്ങിയ രേഖകൾ ഉൾപ്പടെ മാർച്ച് 16 നകം ഹാർഡ് കോപ്പി കുസാറ്റ് ഓഫീസിൽ ലഭിക്കണം

ഹാർഡ് കോപ്പി ലഭിക്കേണ്ട വിലാസം

രജിസ്ട്രാർ,

അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്,

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല,

കൊച്ചി -22

കവറിന് മുകളിൽ സെക്യൂരിറ്റിഗാർഡ് (കരാർ അടിസ്ഥാനം) ജീവനക്കാരുടെ തെരഞ്ഞെടുപ്പിനുള്ള അപേക്ഷ എന്ന് എഴുതിയിരിക്കണം.

വിജ്ഞാപനം വിശദമായി ഇവിടെ വായിക്കാം

Summary

Job Alert: Cochin University of Science and Technology (CUSAT) has announced Security Guard vacancies with opportunities for ex-servicemen. Eligible candidates can apply before March 9. Check eligibility and application details here.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com