ഡിഫെൻസ് റിസർച്ച് ഡെവലപ്പ്മെന്റ് ഓർഗനൈസേഷനിൽ (DRDO) ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം. 2026-27 അധ്യയന വർഷത്തിൽ അവസാന വർഷ ബി.ഇ/ബി.ടെക്, എം.ഇ/എം.ടെക്, എം.എസ്.സി പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ആണ് അവസരം. ശമ്പളത്തോടുകൂടിയ ആറ് മാസത്തെ ഇന്റേൺഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 15
യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ ഫുൾടൈം ബി.ഇ/ബി.ടെക് നാലാം വർഷം പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
ബന്ധപ്പെട്ട വിഷയത്തിൽ ഫുൾടൈം എം.ഇ/എം.ടെക് അല്ലെങ്കിൽ എം.എസ്.സി രണ്ടാം വർഷം പഠിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ബിരുദ/ബിരുദാനന്തര ബിരുദ പഠനത്തിന്റെ ഏതെങ്കിലും സെമസ്റ്ററിൽ സപ്ലിമെന്ററിയോ (ബാക്ക്‌ലോഗ്) പരാജയമോ ഉള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
തെരഞ്ഞെടുപ്പ് രീതി
AICTE/UGC അംഗീകൃത കോളജുകളിലോ സർവകലാശാലകളിലോ പഠിക്കുന്നതും കുറഞ്ഞത് 75 ശതമാനം മാർക്കോ 7.5 CGPAയോ നേടിയതുമായ വിദ്യാർഥികളെയാണ് ഇന്റേൺഷിപ്പിനായി പരിഗണിക്കുക.
വിദ്യാർഥിയെ SAG-ൽ ഇന്റേൺഷിപ്പിനായി വിടുന്നതിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കുന്ന പ്രിൻസിപ്പൽ/വകുപ്പ് മേധാവി/ട്രെയിനിങ് ആൻഡ് പ്ലേസ്‌മെന്റ് ഓഫീസർ നൽകുന്ന അസൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഹാജരാക്കണം.
രേഖകളുടെ പരിശോധന തൃപ്തികരമായാൽ CGPA, അഭിമുഖം, ഇന്ററാക്ഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് മാത്രമേ അപേക്ഷയിൽ നൽകിയിരിക്കുന്ന ഇ-മെയിൽ വിലാസം വഴി ജോയിനിങ് നടപടിക്രമങ്ങൾ അറിയിക്കുകയുള്ളൂ.
മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://drdo.gov.in/drdo/sites/default/files/vacancy/advtSAG05062026.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates