എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) രാജ്യത്തെ വിവിധ കോളജുകളിൽ 118 പ്രൊഫസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎസ് /എംഡി, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഉയർന്ന ശമ്പളത്തോടെ അധ്യാപക ജോലി തേടുന്നവർക്ക് മികച്ച അവസരമാണിത്. അപേക്ഷകർക്ക് ബന്ധപ്പെട്ട മെഡിക്കൽ സ്പെഷ്യാലിറ്റിയിൽ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 27.
സ്പെഷ്യാലിറ്റി അടിസ്ഥാനത്തിലുള്ള ഒഴിവുകൾ (മെഡിക്കൽ വിഭാഗം)
അനാട്ടമി – 7 ഒഴിവുകൾ
അനസ്‌തീഷിയോളജി – 7 ഒഴിവുകൾ
ബയോകെമിസ്ട്രി – 4 ഒഴിവുകൾ
കമ്മ്യൂണിറ്റി മെഡിസിൻ – 7 ഒഴിവുകൾ
ഡെർമറ്റോളജി – 1 ഒഴിവ്
എമർജൻസി മെഡിസിൻ – 6 ഒഴിവുകൾ
ഫോറൻസിക് മെഡിസിൻ & ടോക്സിക്കോളജി – 5 ഒഴിവുകൾ
ജനറൽ മെഡിസിൻ – 8 ഒഴിവുകൾ
ജനറൽ സർജറി – 8 ഒഴിവുകൾ
മൈക്രോബയോളജി – 7 ഒഴിവുകൾ
ഒഫ്താൽമോളജി – 4 ഒഴിവുകൾ
ഓർത്തോപീഡിക്സ് – 8 ഒഴിവുകൾ
ഇ.എൻ.ടി – 2 ഒഴിവുകൾ
പീഡിയാട്രിക്സ് – 6 ഒഴിവുകൾ
പാത്തോളജി – 6 ഒഴിവുകൾ
ഫാർമക്കോളജി – 5 ഒഴിവുകൾ
ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ – 2 ഒഴിവുകൾ
ഫിസിയോളജി – 5 ഒഴിവുകൾ
സൈക്യാട്രി – 3 ഒഴിവുകൾ
റേഡിയോളജി – 4 ഒഴിവുകൾ
റെസ്പിറേറ്ററി മെഡിസിൻ – 4 ഒഴിവുകൾ
ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (ബ്ലഡ് ബാങ്ക്) – 9 ഒഴിവുകൾ
ഇന്ത്യ മെഡിക്കൽ കൗൺസിൽ നിയമപ്രകാരം അംഗീകരിച്ച മെഡിക്കൽ ബിരുദം (MBBS അല്ലെങ്കിൽ തത്തുല്യം)
ബന്ധപ്പെട്ട വിഷയത്തിൽ MD / MS അല്ലെങ്കിൽ സമാനമായ പി.ജി. യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്‌സ് ഡിഗ്രി
കൂടാതെ ഡോക്ടറേറ്റ് (PhD) ഉണ്ടായിരിക്കണം
പ്രവൃത്തിപരിചയം: 3 അല്ലെങ്കിൽ 4 വർഷത്തെ അധ്യാപന പരിചയം
തെരഞ്ഞെടുക്കപെടുന്നവർക്ക് 1,23,100 രൂപ മുതൽ 2,15,900 രൂപ വരെ ലഭിക്കും.
ഇതിന് പുറമെ സർക്കാർ ചട്ടങ്ങൾ പ്രകാരം മറ്റ് അലവൻസുകളും ലഭിക്കും.
പ്രായപരിധി
പരമാവധി പ്രായം: 50 വയസ്സ്
ESIC ജീവനക്കാർക്കും കേന്ദ്ര സർക്കാർ ജീവനക്കാർക്കും: 5 വർഷം വരെ ഇളവ് ലഭ്യമാണ്
SC/ST/OBC/PwBD/Ex-Servicemen തുടങ്ങിയവർക്ക് സർക്കാർ നിയമങ്ങൾ പ്രകാരം അധിക ഇളവുകൾ ലഭിക്കും
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അപേക്ഷകളുടെ എണ്ണം കൂടുതലാണെങ്കിൽ പ്രവർത്തി പരിചയത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. അതിന് ശേഷം അഭിമുഖത്തിനായി ഉദ്യോഗാർഥികളെ ക്ഷണിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates