ഭിന്നശേഷിക്കാർക്ക് മൊബൈൽ ഫോൺ ചിപ്പ് ലെവൽ സർവീസിൽ സൗജന്യ പരിശിലനം

അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. 40 ശതമാനമോ അതിനുമുകളിലോ ഭിന്നശേഷിത്വം ഉള്ളവരിയിരിക്കണം. എസ്.എസ്.എൽ.സി പാസ്സായ വ്യക്തി ആയിരിക്കണം
Skill Training
Free Mobile Chip Level Course for Differently Abled Personsspecial arrangement
Updated on
1 min read

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും കമ്പ്യൂട്ടറോൺ ട്രൈയിനിംഗ് സൊല്യൂഷനും സംയുക്തമായി ഭിന്നശേഷിക്കാർക്ക് നടപ്പിലാക്കുന്ന ‘സൗജന്യ മൊബൈൽ ഫോൺ ചിപ്പ് ലെവൽ സർവീസ് കോഴ്സ് രണ്ടാം ബാച്ചിലേക്ക് അപേക്ഷകൾ ഗൂഗിൾ ഫോം വഴി സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 5 വൈകുന്നേരം 5 വരെയാണ്. 

Skill Training
കയ‍ർ ടെക്നോളജിയിൽ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ; മാസം 3,000 രൂപ സ്റ്റൈപൻഡ്

https://www.hpwc.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ  ‘ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനത്തിനുള്ള അപേക്ഷ ഫോം’ എന്ന ലിങ്ക് വഴിഗൂഗിൾ ഫോമിലൂടെ അപേക്ഷ സമർപ്പിക്കാം. ആധാർ കാർഡ്, UDID / ഭിന്നശേഷി സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം.

അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. 40 ശതമാനമോ അതിനുമുകളിലോ ഭിന്നശേഷിത്വം ഉള്ളവരിയിരിക്കണം. എസ്.എസ്.എൽ.സി പാസ്സായ വ്യക്തി ആയിരിക്കണം.

Skill Training
മെഷീൻ ലേണിങ്; ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം

 കാഴ്ച്ച പരിമിതി ഉള്ളവർക്കും, ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കും, തീവ്ര കേൾവി പരിമിതിയുള്ളവർക്കും ചിപ്പ് ലെവൽ കോഴ്‌സ് പഠിക്കാനും തുടർന്ന് മൊബൈൽ ഫോൺ സർവീസിംഗ് നടത്തുന്നതിനും പ്രയാസം ആയതിനാൽ അപേക്ഷിക്കേണ്ടതില്ല.

കേൾവി പരിമിതി ഉള്ളവർ ശ്രവണ സഹായിയുടെ സഹായത്തോടെ ക്ലാസുകൾ മനസിലാക്കാനും പ്രായോഗിക ക്ലാസുകൾ കൈകാര്യം ചെയ്യാനും സാധിക്കുമെങ്കിൽ മാത്രം അപേക്ഷ സമർപ്പിക്കുക.

Skill Training
വിവരാവകാശ നിയമം പഠിക്കാൻ അവസരം, ഓണ്‍ലൈന്‍ കോഴ്സിന് രജിസ്ട്രേഷന്‍ തുടങ്ങി

യാത്ര ചിലവുകളും അവരവർ തന്നെ വഹിക്കണം. താമസിച്ചു പരിശീലനം നേടുന്നവരുടെ താമസച്ചിലവുകളും അവരവർ തന്നെ വഹിക്കണം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നർക്ക് സ്വന്തം ചെലവിൽ പരീക്ഷ അറ്റൻഡ് ചെയ്യണം. വിജയിക്കുന്നവർക്ക് NACTET സർട്ടിഫിക്കറ്റ് നൽകും.

Skill Training
വെറും 4.5 മണിക്കൂർ കൊണ്ട് എ ഐ സൗജ്യനമായി പഠിക്കാം; കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി

കൂടുതൽ വിവരങ്ങൾ https://www.hpwc.kerala.gov.in/https://computronsolutions.com/ വെബ്സൈറ്റുകളിൽ ലഭ്യമാണ്. മറ്റു വിവരങ്ങൾക്ക് ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ 0471-2347768, 9497281896 എന്ന നമ്പറുകളിലോ കമ്പ്യൂട്ടറോൺ ട്രൈനിംഗ് സൊല്യൂഷന്റെ 9778399325 നമ്പറിലോ ബന്ധപ്പെടാം.

Skill Training
അയാട്ട അംഗീകൃത കോഴ്സുകൾ പഠിക്കാം,ജോലി നേടാം; ഇപ്പോള്‍ അപേക്ഷിക്കൂ

അപേക്ഷാ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക

https://docs.google.com/forms/d/e/1FAIpQLScweaM03JI_Ui82_IxpkdiHIn1wby0A3WcFwZFmhldfXUASlQ/viewform

Summary

Education news: Free Mobile Phone Chip Level Service Course for Differently Abled Applicants in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com