

കളമശ്ശേരി ഗവ. ഐ.ടി.ഐ. ക്യാംപസിൽ പ്രവർത്തിക്കുന്ന ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിങ് സിസ്റ്റത്തിൽ (AVTS) ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. ദിവസവേതനമായി 1,120 രൂപ ലഭിക്കും. പരമാവധി പ്രതിമാസം 30,240 വരെ ലഭിക്കും.
മുസ്ലിം വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.
ഓട്ടോകാഡ് 2D, 3D, 3ds Max മേഖലകളിലാണ് ഒഴിവ്.
സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമയും
ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷം വരെ പ്രവർത്തന പരിചയവും
അല്ലെങ്കിൽ സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദവും ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷം പ്രവർത്തന പരിചയവും കൂടാതെ ഓട്ടോകാഡിൽ മൂന്ന് വർഷത്തെ പ്രവർത്തന പരിചയവും.
ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.
വെൽഡർ ട്രേഡിൽ NCVT സർട്ടിഫിക്കറ്റും ഏഴ് വർഷത്തെ പ്രവർത്തന പരിചയവും,
അല്ലെങ്കിൽ NAC സർട്ടിഫിക്കറ്റും ആറ് വർഷത്തെ പ്രവർത്തന പരിചയവും
അല്ലെങ്കിൽ മെക്കാനിക്കൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവർത്തന പരിചയവും
അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദവും രണ്ട് വർഷത്തെ പ്രവർത്തന പരിചയവും.
താല്പര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 1 രാവിലെ 11 മണിക്ക് എ.വി.ടി.എസ്. പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 8089789828, 9495323026.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates