ചാല ഗവ ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവുകൾ; അഭിമുഖം ഓഗസ്റ്റ് 14ന്

അഡിറ്റീവ് മാനുഫാക്ചറിങ് (3D പ്രിന്റിങ്) ടെക്നിഷ്യൻ, ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിങ് ടെക്നിഷ്യൻ എന്നീ ട്രേഡുകളിലാണ് ഒഴിവുകൾ.
Govt ITI Thiruvananthapuram Jobs
Govt ITI Thiruvananthapuram Jobs 4 Temporary Instructor Vacancies in Two Trades
Edited By:
Updated on
1 min read

തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐയിൽ താൽക്കാലിക ജൂനിയർ ഇൻസ്ട്രക്ടർ/ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. അഡിറ്റീവ് മാനുഫാക്ചറിങ് (3D പ്രിന്റിങ്) ടെക്നിഷ്യൻ, ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിങ് ടെക്നിഷ്യൻ എന്നീ ട്രേഡുകളിലാണ് ഒഴിവുകൾ. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

Govt ITI Thiruvananthapuram Jobs
പത്താം ക്ലാസ് കഴിഞ്ഞോ? സൈന്യത്തെ സഹായിക്കാൻ അവസരം; 2615 ഒഴിവുകൾ, ഓഗസ്റ്റ് 24 മുതൽ അപേക്ഷിക്കാം

ഒഴിവുകൾ

അഡിറ്റീവ് മാനുഫാക്ചറിംഗ് ടെക്നിഷ്യൻ (3D പ്രിന്റിങ്) — 2 ഒഴിവ്

യോഗ്യത: മെക്കാനിക്കൽ, ഇൻഡസ്ട്രിയൽ, മെക്കാട്രോണിക്സ്, മാനുഫാക്ചറിംഗ്, പ്രൊഡക്ഷൻ, ഓട്ടോമൊബൈൽ എന്നീ വിഷയങ്ങളിലേതെങ്കിലും ബി.വോക് അല്ലെങ്കിൽ എഞ്ചിനീയറിങ് ബിരുദം, അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.

അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/എൻ.എ.സി യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്കും അപേക്ഷിക്കാം.

Govt ITI Thiruvananthapuram Jobs
ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ

ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്നിഷ്യൻ — 2 ഒഴിവ്

ഒരു ഒഴിവ് മുസ്ലിം വിഭാഗത്തിനും ഒരു ഒഴിവ് ഓപ്പൺ വിഭാഗത്തിനുമാണ്.

യോഗ്യത: മെക്കാനിക്കൽ, ഇൻഡസ്ട്രിയൽ, മെക്കാട്രോണിക്സ്, ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എന്നീ വിഷയങ്ങളിലേതെങ്കിലും ബി.വോക് അല്ലെങ്കിൽ എഞ്ചിനീയറിങ് ബിരുദം.

അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ N.T.C. അല്ലെങ്കിൽ N.ACയും 3 വർഷത്തെ പ്രവർത്തി പരിചയവും.

Govt ITI Thiruvananthapuram Jobs
എസ്ബിഐയിൽ 9124 ഒഴിവുകൾ; ഡിഗ്രി യോഗ്യത, അവസാന തീയതി ഓഗസ്റ്റ് 31

അഭിമുഖം

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 14ന് ഉച്ചയ്ക്ക് 1.30ന് ചാല ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഗവ. ഐ.ടി.ഐ പ്രിൻസിപ്പലിന് മുന്നിൽ അഭിമുഖത്തിന് ഹാജരാകണം. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.

പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചാണ് താൽക്കാലിക നിയമനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0471 2459255 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

Govt ITI Thiruvananthapuram Jobs
എറണാകുളത്ത് നിയമനം നേടാം, ബിരുദം മുതൽ യോഗ്യത; ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ വൻ അവസരം!
Govt ITI Thiruvananthapuram Jobs
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അപ്രന്റിസ്ഷിപ്പിന് അവസരം; 50 ഒഴിവുകൾ, ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം
Govt ITI Thiruvananthapuram Jobs
കേരള സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറാകാം; നിരവധി ഒഴിവുകൾ, അവസാന തീയതി ഓഗസ്റ്റ് 31
Summary

Govt ITI Thiruvananthapuram Jobs 4 Temporary Instructor Vacancies in Two Trades

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com