

ഗുരുവായൂർ ക്ഷേത്രത്തിലേക്കും ദേവസ്വം അനുബന്ധ സ്ഥാപനങ്ങളിലേക്കും സുരക്ഷാ ചുമതല വഹിക്കുന്നതിന് ഒഴിവുള്ള സെക്യൂരിറ്റി ഗാർഡ് തസ്‌തികകളിൽ നിയമനം നടത്തുന്നു. ആകെ 19 ഒഴിവുകളാണ് ഉള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
തസ്തിക: സെക്യൂരിറ്റി ഗാർഡ്
വേതനം : Rs.21,700/-
പ്രായ പരിധി : 40-60 (01.01.1966 നും 2.1.1986 നും ഇടയിൽ ജനിച്ചവർ)
യോഗ്യതകൾ - സൈനിക, അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നുമുള്ള Ex-Servicemen (Army, Navy, Airforce, BSF, CISF, ITBP, CRPF, Assam Rifles I GREF) ആയിരിക്കണം. ആരോഗ്യദൃഢഗാത്രരും നല്ല കാഴ്ചശക്തിയുള്ളവരുമായ ഹിന്ദു പുരുഷന്മാരായിരിക്കണം.
നിയമന കാലാവധി ഉത്തരവ് തിയതി മുതൽ 30.04.2027 കൂടി ആയിരിക്കും. യോഗ്യരെന്ന് കാണുന്നവരെ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനത്തിന് വിധേയമായി പുനർ നിയമനത്തിന് പരിഗണിക്കുന്നതായിരിക്കും.
വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഡിസ്‌ചാർജ് സർട്ടിഫിക്കറ്റിൻറെ പകർപ്പ് എന്നിവ നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
മേൽപ്രകാരം രേഖകൾ സഹിതം ദേവസ്വം ഓഫീസിൽ 27.10.2026ന് രാവിലെ 9 മണിക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് നേരിലോ 0487-2556335, Extn.251,248,235 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ അറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates