

ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലൈഫ്‌കെയർ ലിമിറ്റഡിൽ (HLL) മൂന്ന് വിഭാഗങ്ങളിൽ ട്രെയിനി തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്‌എസ്‌എൽസി, ഐടിഐ, ഗ്രാജുവേറ്റ് വിഭാഗങ്ങളിലാണ് ട്രെയിനി നിയമനം നടത്തുന്നത്.
തിരുവനന്തപുരം ആക്കുളത്തെ ഫാക്ടറിയിലായിരിക്കും ട്രെയിനിങ് നടക്കുക, മൂന്ന് വർഷമായിരിക്കും ട്രെയിനിങ് കാലാവധി. ഈ കാലയളവിൽ ട്രെയിനികൾ നിശ്ചിത തുക സമാഹൃതമായി സ്റ്റൈപൻഡ് ആയി നൽകും. ഓരോ വർഷവും അതിൽ നേരിയ വർദ്ധനവുണ്ടാകും.
ഫെബ്രുവരി 9, 10 എന്നീ രണ്ട്ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ വഴിയാണ് നിയമനം നടത്തുന്നത്. യോഗ്യതയും താൽപ്പര്യവും ഉള്ളവർക്ക് നിർദ്ദിഷ്ട അപേക്ഷ ഫോം പൂരിപ്പിച്ച് സെലക്ഷൻ ടെസ്റ്റിൽ പങ്കെടുക്കാം.
എസ് എസ് എൽ സി ട്രെയിനികൾ: പത്താം ക്ലാസ്/ വി എച്ച് എസ് ഇ പാസ്സായിരിക്കണം
പ്രായപരിധി: 18-30 വയസ്സ് ( 01-02-2026 അടിസ്ഥാനമാക്കി)
ആദ്യവർഷം: 9,000 രൂപ
രണ്ടാം വർഷം: 10,000 രൂപ
മൂന്നാം വർഷം: 11,500 രൂപ
ഐടിഐ ട്രെയിനികൾ: ഐ ടി ഐ പാസ്സായിരിക്കണം
പ്രായപരിധി: 18-30 വയസ്സ് ( 01-02-2026 അടിസ്ഥാനമാക്കി)
ആദ്യവർഷം: 9,500 രൂപ
രണ്ടാം വർഷം: 10,500 രൂപ
മൂന്നാം വർഷം: 12,000 രൂപ
ഗ്രാജുവേറ്റ് ട്രെയിനികൾ: ബി എസ് സി (ഏതെങ്കിലും വിഷയത്തിൽ) പാസ്സായിരിക്കണം
പ്രായപരിധി: 20 -30 വയസ്സ് ( 01-02-2026 അടിസ്ഥാനമാക്കി)
ആദ്യവർഷം: 10,000രൂപ
രണ്ടാം വർഷം: 11,000 രൂപ
മൂന്നാം വർഷം: 12,500 രൂപ
അഭിമുഖം നടക്കുന്ന ദിവസം രാവിലെ 12 മണിക്ക് മുൻപ് റിപ്പോർട്ട് ചെയ്ത് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാൻ അനുമതി ഉണ്ടാകൂ.
തെരഞ്ഞെടുക്കപ്പെടുന്ന ട്രെയിനികൾ ഷിഫ്റ്റ് അടിസ്‌ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം.
ഏതെങ്കിലും തരത്തിലുള്ള ശുപാർശയോ ഇടപെടലോ അയോഗ്യതയ്ക്ക് കാരണമാകും.
ഈ ട്രെയിനിങ് പൂർത്തിയാക്കിയതുകൊണ്ട് സ്ഥിരനിയമനത്തിനുള്ള അവകാശം ഉണ്ടാകുന്നതല്ല.
ട്രെയിനിങ് കാലാവധി മൂന്ന് വർഷം ആയിരിക്കും. കമ്പനിയുടെ തീരുമാനപ്രകാരം മുൻകൂട്ടി അറിയിപ്പില്ലാതെ ഈ കാലാവധി കുറയ്ക്കാവുന്നതാണ്.Hindustan Latex Life Care invites applications for Trainee posts. SSLC, ITI and Degree holders can apply. Interviews scheduled on February 9 and 10.
എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്, സർഗം ഹാൾ,
പേരൂർക്കട ഫാക്ടറി, തിരുവനന്തപുരം-5
റിപ്പോർട്ട് ചെയ്യേണ്ട തീയതിയും സമയവും : 09-02-2026, 10-02-2026, തീയതികളിൽ രാവിലെ 10.00 മണിക്ക്
സെലക്ഷൻ പരീക്ഷയുടെ തീയതിയും സമയവും: 09-02-2026. 10-02-2026 തീയതികളിൽ ഉച്ചയ്ക്ക് 12.00 മണി
ഉദ്യോഗാർത്ഥികൾ എച്ച്എൽഎൽ വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് വേണം സെലക്ഷൻ ടെസ്റ്റിൽ പങ്കെടുക്കാൻ ഉള്ള അപേക്ഷ തയ്യാറാക്കേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates