എക്സിം ബാങ്കിൽ മാനേജ്മെന്റ് ട്രെയിനി ആകാം, ട്രെയിനിങ് കഴിഞ്ഞാൽ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ നിയമനം, ഫെബ്രുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം

പരിശീലന കാലത്ത് 65,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
EXIM Bank,
EXIM Bank Recruitment 2026: Apply Online for Management Trainee Posts Till February 15EXIM Bank
Updated on
1 min read

എക്സ്പോർട്ട് ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ (Exim Bank-എക്സിം ബാങ്ക്)യിൽ മാനേജ്മെന്റ് ട്രെയിനി തസ്തികളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കുന്നവരെ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ നിയമിക്കുമെന്ന്ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. എക്സിം ബാങ്കി​ന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.eximbankindia.in വഴി വേണം അപേക്ഷ നൽകേണ്ടത്. അല്ലാതെയുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. ഫെബ്രുവരി 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

EXIM Bank,
എക്‌സിം ബാങ്കിൽ ഡെപ്യൂട്ടി മാനേജർമാരുടെ ഒഴിവുകൾ, ഫെബ്രുവരി 15വരെ ഓൺലൈനായി അപേക്ഷിക്കാം

തസ്തിക, ശമ്പളം, പ്രായപരിധി യോഗ്യത എന്നിവ

തസ്തികയുടെ പേര് : മാനേജ്മെന്റ് ട്രെയിനി (ബാങ്കിങ് ഓപ്പറേഷൻസ്)

ഒഴിവുകളുടെ എണ്ണം: 40

ശമ്പളം പരിശീലന സമയത്ത് : പ്രതിമാസം 65,000 jth (പരിശീലന സമയത്ത്)

പരിശീലന കാലയളവ്: ഒരു വർഷം

പരിശീലന ശേഷം ഡെപ്യൂട്ടി മാനേജർ തസ്തികയിൽ നിയമനം ലഭിക്കുമ്പോൾ: 48,480 - 85,920 രൂപ ശമ്പള സ്കെയിലിൽ (ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും)

പ്രായപരിധി: 21 മുതൽ 28 വയസ്സ് വരെ (ഡിസംബർ 31, 2025 അടിസ്ഥാനമാക്കി) അർഹതയുള്ളവർക്ക് മാനദണ്ഡപ്രകാരമുള്ള ഇളവുകൾ ലഭിക്കും.

EXIM Bank,
Kerala PSC| ഓയിൽപാം ഇന്ത്യയിൽ ഒഴിവുകൾ, 11 തസ്തികകളിലേക്ക് അപേക്ഷിക്കാം

യോഗ്യത

•ബിരുദത്തിൽ കുറഞ്ഞത് 60% മൊത്തം മാർക്ക് അല്ലെങ്കിൽ തത്തുല്യമായ സിജിപിഎ

•ഫിനാൻസ്/ഇന്റർനാഷണൽ ബിസിനസ്/ഫോറിൻ ട്രേഡ് എന്നിവയിൽ സ്പെഷ്യലൈസേഷനോടുകൂടിയ ബിരുദാനന്തര ബിരുദം (എംബിഎ/പിജിഡിബിഎ/പിജിഡിബിഎം/എംഎംഎസ്) അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ് (സിഎ)

•ഫിനാൻസിൽ സ്പെഷ്യലൈസേഷനോടുകൂടിയ കുറഞ്ഞത് 60% മൊത്തം മാർക്കോടെ തത്തുല്യമായ സിജിപിഎയോ ബിരുദാനന്തര ബിരുദ കോഴ്‌സ് പാസായിരിക്കണം.

•സിഎയ്ക്ക്, പ്രൊഫഷണൽ പരീക്ഷ പാസായാൽ മതി. ഐസിഎഐ അംഗത്വം നിർബന്ധമാണ്.

•2026 ജനുവരിയിൽ ബിരുദാനന്തര ബിരുദത്തിലോ ചാർട്ടേഡ് അക്കൗണ്ടൻസിയിലോ അവസാന പരീക്ഷ എഴുതുകയും 2026 ൽ ഫലം പ്രതീക്ഷിക്കുകയും ചെയ്യുന്നവർക്കും അപേക്ഷിക്കാം

•യോഗ്യത നേടിയിട്ടുള്ള സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സർക്കാർ/എഐസിടിഇ/യുജിസി അംഗീകരിച്ചത് ആയിരിക്കണം

EXIM Bank,
'മനസ്സമാധാനമില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്താ?'; കഴിഞ്ഞ വർഷം ജോലി ഉപേക്ഷിച്ചത് 30% പേർ, പുതുതലമുറയിലെ രണ്ടിലൊരാൾ ഇഷ്ടപ്പെട്ട് ജോലി ചെയ്യുന്നു

പരിഗണിക്കാത്ത കോഴ്സുകൾ

കറസ്പോണ്ടൻസ്/പാർട്ട് ടൈം/ഓപ്പൺ യൂണിവേഴ്സിറ്റി/ഓപ്പൺ ലേണിങ്/എക്സ്റ്റേണൽ/ഡിസ്റ്റൻസ് ലേണിങ് വഴി ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തിയിൽ അപേക്ഷിക്കാൻ യോഗ്യതയില്ല.

അപേക്ഷിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 15

വിശദവിവരങ്ങൾക്ക് വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഔദ്യോഗിക വെബ്സൈറ്റ്: www.eximbankindia.in

Summary

Job Alert: EXIM Bank recruitment 2026 notification released for Management Trainee posts. Apply online before February 15. Selected candidates will be appointed as Deputy Manager

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com