

തിരുവനന്തപുരം വിഴിഞ്ഞത്ത് സ്ഥിതി ചെയ്യുന്ന ഐ.സി.എ.ആർ-സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ICAR-CMFRI) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഫീൽഡ് കം ഹാച്ചറി സ്റ്റാഫ്, യങ് പ്രൊഫഷണൽ എന്നീ തസ്തികകളിൽ ആണ് ഒഴിവുകൾ. രണ്ട് തസ്തികകളിലും ഓരോ ഒഴിവ് വീതമാണുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 10.
ഒഴിവ്: 1
പ്രായപരിധി: 21–45 വയസ്സ്
ശമ്പളം: 20,000 രൂപ പ്രതിമാസം
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിയോളോജിക്കൽ സയൻസിലെ ഏതെങ്കിലും വിഷയത്തിൽ ബിരുദം.
അഭികാമ്യ യോഗ്യത: ഫിഷ് ഹാച്ചറിയിലോ അലങ്കാര മത്സ്യ ഫാമിലോ പ്രവൃത്തിപരിചയം
ഒഴിവ്: 1 (SC വിഭാഗം)
പ്രായപരിധി: 21–45 വയസ്സ്
ശമ്പളം: 30,000 രൂപ പ്രതിമാസം
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്ന് Zoology, Fisheries അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ ബിരുദം.
അഭികാമ്യ യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദം
Aquaculture-ൽ സ്പെഷ്യലൈസേഷൻ അല്ലെങ്കിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം
അർഹരായ ഉദ്യോഗാർഥികൾ ബയോഡാറ്റയും ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകളും cmfrivizhinjam@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 10 നകം അയയ്ക്കണം.
കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ യോഗ്യതയും പ്രവൃത്തിപരിചയവും പരിഗണിച്ച് ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇ-മെയിൽ വഴി അറിയിപ്പ് ലഭിക്കും. ഇ-മെയിൽ വഴി അറിയിപ്പ് ലഭിച്ചവർക്ക് മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയൂ.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.cmfri.org.in/uploads/jobs/career_6a86f701af326.pdf
https://www.cmfri.org.in/uploads/jobs/career_6a86f6a07ec31.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates