

കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. യങ് പ്രൊഫഷണൽ-I, ഫീൽഡ് അസിസ്റ്റന്റ് തസ്തികകളിലായി അകെ നാല് ഒഴിവുകൾ. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആണുള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.സെപ്റ്റംബർ 7, 8, 9, 10 തീയതികളിലാണ് അഭിമുഖം നടക്കുന്നത്.
യോഗ്യത: ബി.എസ്‌സി അഗ്രികൾച്ചർ, ബോട്ടണി, ബയോകെമിസ്ട്രി അല്ലെങ്കിൽ കെമിസ്ട്രി
പ്രവൃത്തിപരിചയം: ചില തസ്തികകളിൽ ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം അഭികാമ്യമാണ്.
ശമ്പളം: 30,000 രൂപ.
പ്രായപരിധി: 21 മുതൽ 45 വയസ് വരെ
ഒഴിവുകളുടെ എണ്ണം: ഒരു ഒഴിവ്
യോഗ്യത: 10+2 സയൻസ് അല്ലെങ്കിൽ അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ബോട്ടണി, ലൈഫ് സയൻസസ് എന്നിവയിൽ ഡിപ്ലോമ/ബി.എസ്‌സി
ശമ്പളം: പ്രതിമാസം 25,000 രൂപ
പ്രായപരിധി: 21 മുതൽ 45 വയസ് വരെ
അഭിമുഖത്തിന്റെ തീയതിയും സമയവും
യങ് പ്രൊഫഷണൽ-I തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 7,8, 9 തീയതികളിൽ രാവിലെ 10 മണിക്ക് നടക്കും. ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ രാവിലെ 10 മണിക്കാണ് .
റിപ്പോർട്ടിങ് സമയം എല്ലാ ദിവസവും രാവിലെ 9.30ന് ആണ് വൈകിയെത്തുന്നവരെ അഭിമുഖത്തിന് അനുവദിക്കില്ല. അഭിമുഖ സമയത്ത് ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates