

ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐസിഎസ്എസ്ആർ) 2025-26 ലെ ഫുൾ ടൈം സീനിയർ/ജൂനിയർ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർക്ക് ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം. ആറുമാസത്തെ സീനിയർ ഇന്റേൺഷിപ്പും മൂന്നുമാസത്തെ ജൂനിയർ ഇന്റേൺഷിപ്പുമാണ് ഉള്ളത്.രണ്ട് വിഭാഗത്തിലും 20 പേരെ വീതമായിരിക്കും നിയമിക്കുക.
സീനിയർ ഇന്റേൺഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,000 രൂപവീതവും ജൂനിയർ ഇന്റേൺഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,000 രൂപ വീതവും സ്റ്റൈപ്പെൻഡ് ലഭിക്കും.
സീനിയർ ഇന്റേൺഷിപ്പിന് അപേക്ഷിക്കുന്നവർക്ക്: അംഗീകൃത സർവകലാശാലയിൽനിന്നോ/സ്ഥാപനത്തിൽനിന്നോ കുറഞ്ഞത് 55 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ സോഷ്യൽ സയൻസസ്, ഹ്യുമാനിറ്റീസ് അല്ലെങ്കിൽ ഇന്റർ ഡിസിപ്ലിനറി സ്ട്രീമുകൾ എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
ജൂനിയർ ഇന്റേൺഷിപ്പുകൾക്ക് അപേക്ഷിക്കുന്നവർക്ക് : അംഗീകൃത സർവകലാശാലയിൽനിന്നോ സ്ഥാപനത്തിൽനിന്നോ സോഷ്യൽ സയൻസസ്, ഹ്യുമാനിറ്റീസ് അല്ലെങ്കിൽ ഇന്റർ ഡിസിപ്ലിനറി സ്ട്രീമുകൾ എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടിയുള്ള ബാച്ച്‌ലർ ബിരുദം (ബിഎ/ബിഎസ്‌സി/ബികോം), 2024-ലോ അതിനുശേഷമോ ആയിരിക്കണം യോഗ്യതാ കോഴ്സ് പാസ്സായിരിക്കേണ്ടത്. അപേക്ഷിക്കുന്ന തിയ്യതിയിൽ ഏതെങ്കിലും മുഴുവൻസമയ ബിരുദാനന്തര ബിരുദ പ്രോഗ്രാമിൽ ചേർന്നിരിക്കുകയോ പഠിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
1. സോഷ്യൽ സയൻസ് ഗവേഷണത്തിൽ ഉപയോഗിക്കുന്ന ഗവേഷണ രീതിശാസ്ത്രത്തെയും സ്റ്റാറ്റിസ്റ്റിക്കൽ ടൂളുകളെക്കുറിച്ചുമുള്ള മികച്ച ധാരണ
2. ഡേറ്റാ വിശകലനത്തിൽ പ്രാവീണ്യം
3. ശക്തമായ ആശയവിനിമയ വൈദഗ്ധ്യം
4. എംഎസ് ഓഫീസ് ആപ്ലിക്കേഷനുകളുടെ (വേഡ്, എക്സൽ, പവർപോയിന്റ് തുടങ്ങിയവ) പ്രായോഗിക അറിവ്
ഷോട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ മാത്രമേ അഭിമുഖത്തിനായി ക്ഷണിക്കുകയുള്ളൂ.
ന്യൂഡൽഹിയിലെ ഐസിഎസ്എസ്ആർ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. തിങ്കൾമുതൽ വെള്ളിവരെ രാവിലെ 9.30 മുതൽ വൈകുന്നേരം ആറുവരെ ആഴ്ചയിൽ മൊത്തം 40 മണിക്കൂർ ഓഫ് ലൈൻ രീതിയിൽ ജോലിചെയ്യണം.
ഓൺലൈനായി വേണം അപേക്ഷിക്കാൻ.
വിശദവിവരങ്ങൾക്ക്: https://icssr.org/advertisement/applications-are-invited-full-time-internship-programme-2025-26
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates