തൊഴിൽ സാധ്യതയേറിയ ബി.എസ്‌സി ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പഠിക്കാം; കേരളത്തിലും സീറ്റുകൾ

ജനുവരി 25 വരെ അപേക്ഷകൾ സമർപ്പിക്കാം. തിരുവനന്തപുരത്തും കോഴിക്കോടുമുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റിൽ പ്രവേശനം നേടാൻ ഈ പരീക്ഷയിലെ റാങ്ക് നിർണ്ണായകമാണ്.
BSc Hospitality and Hotel Administration
IIHM BSc Hospitality and Hotel Administration Admissions Openfile
Updated on
1 min read

ടൂറിസം,ഹോസ്പിറ്റാലിറ്റി രംഗത്ത് വലിയ വളർച്ചയാണ് കഴിഞ്ഞ വർഷങ്ങളിൽ അന്തരാഷ്ട്ര തലത്തിൽ ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ചും ഗൾഫ് രാജ്യങ്ങളിൽ ഈ മേഖലയിൽ വരും വർഷങ്ങളിൽ വലിയ തൊഴിൽ സാധ്യതയുണ്ടെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്.

ഈ രംഗത്ത് ഒരു കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർ പഠിച്ചിരിക്കേണ്ട ഒരു കോഴ്സ് ആണ് ബി.എസ്‌സി ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് നടത്തുന്ന ഈ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.

BSc Hospitality and Hotel Administration
7500 തൊഴിൽ അവസരങ്ങൾ വരുന്നു; ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ ഉടൻ പ്രവർത്തനമാരംഭിക്കും

നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷയായ NCHM JEE 2026-ന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം ലഭിക്കുക. https://nta.ac.in/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ജനുവരി 25 വരെ അപേക്ഷകൾ സമർപ്പിക്കാം. തിരുവനന്തപുരത്തും കോഴിക്കോടുമുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റിൽ പ്രവേശനം നേടാൻ ഈ പരീക്ഷയിലെ റാങ്ക് നിർണ്ണായകമാണ്.

BSc Hospitality and Hotel Administration
ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡിൽ ട്രെയിനി തസ്തികയിൽ ജോലി നേടാം

യോഗ്യത: പ്ലസ് ടു പൂർത്തിയാക്കിവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. ഇപ്പോൾ പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. സെപ്തംബർ 30 തിനകം യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

പരീക്ഷാ രീതി: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) ആയിട്ടാണ് എൻ.ടി.എ ഇത് നടത്തുന്നത്. ന്യൂമറിക്കൽ എബിലിറ്റി, റീസണിങ്, ജനറൽ നോളജ്, ഇംഗ്ലീഷ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ പരീക്ഷയിലുണ്ടാകും.

BSc Hospitality and Hotel Administration
ഡെന്മാർക്കിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ്; മികച്ച ശമ്പളത്തോടെ ആരോഗ്യപ്രവർത്തകർക്ക് ജോലി; ആദ്യ ഘട്ടത്തിൽ 100 പേർക്ക് അവസരമെന്ന് നോർക്ക

പരീക്ഷാ തീയതിയും സമയവും:
2026 ഏപ്രിൽ 25-ന് രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും. രാവിലെ 9 മണി മുതൽ 12 മണി വരെ 3 മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്.

സീറ്റുകൾ: രാജ്യത്തെ 21 സെൻട്രൽ ഐ.എച്ച്.എമ്മുകൾ, 27 സ്റ്റേറ്റ് ഐ.എച്ച്.എമ്മുകൾ, ഒരു പൊതുമേഖലാ സ്ഥാപനം, 29 സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിലായി 12,000-ത്തോളം സീറ്റുകളിലേക്കാണ് പ്രവേശനം.

BSc Hospitality and Hotel Administration
ഐടിഐ പാസ് ആയോ ?, കൊച്ചിൻ ഷിപ്പ്‌യാർഡിലെ 210 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ളവർ NTA-യുടെ ഔദ്യോഗിക പോർട്ടൽ സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ നിശ്ചിത സൈസിൽ അപ്‌ലോഡ് ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് https://nta.ac.in/ സന്ദർശിക്കുക.

Summary

Job news: Apply Now for BSc Hospitality and Hotel Administration at Indian Institute of Hospitality Management.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com