പാക്കേജിങ് രംഗത്ത് തൊഴിൽ സാധ്യതകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ പാക്കേജിങ് (PGDP) കോഴ്സ് പഠിക്കാൻ അവസരം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് (IIP) നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ തലത്തിലെ തന്നെ പ്രമുഖ പാക്കേജിങ് ഗവേഷണ-പരിശീലന സ്ഥാപനമാണിത്.
ഈ കോഴ്സിലൂടെ പാക്കേജിങ് മെറ്റീരിയലുകൾ, ഡിസൈൻ, ക്വാളിറ്റി കൺട്രോൾ, ലേബലിങ്, സുസ്ഥിരത (Sustainability), വ്യവസായ സ്റ്റാൻഡേർഡുകൾ എന്നിവയാണ് പഠിപ്പിക്കുന്നത്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ദേശീയ തലത്തിലുള്ള അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും.
അംഗീകൃത സർവ്വകലാശാലയിൽ നിന്നും
സയൻസ്,എഞ്ചിനീയറിങ്,ഫാർമസി,അഗ്രികൾച്ചർ,ടെക്നോളജി എന്നി വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഫലം കാത്തിരിക്കുന്ന അവസാന വർഷ വിദ്യാർത്ഥികളും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാനുള്ള അവസരമുണ്ട്.
പരീക്ഷയും ഇന്റർവ്യൂവും നടത്തിയാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. മുംബൈ,ഡൽഹി NCR,കൊൽക്കത്ത,ചെന്നൈ,ഹൈദരാബാദ് എന്നി സ്ഥലങ്ങളിൽ സെന്ററുകളുണ്ട്.
കോഴ്സ് പൂർത്തിയാക്കിയവർക്ക് താഴെയുള്ള മേഖലകളിൽ ജോലി ലഭിക്കാം:
ഫുഡ് പാക്കേജിങ്
ഫാർമസ്യൂട്ടിക്കൽ കമ്പനികൾ
ഇ-കൊമേഴ്‌സ്
എഫ്‌എംസിജി മേഖല
പാക്കേജിങ് റിസർച്ച്
ക്വാളിറ്റി കൺട്രോൾ
പാക്കേജിങ് മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് മികച്ച അവസരമാണ് ഈ കോഴ്‌സ്. കൂടുതൽ വിവരങ്ങൾക്ക് iip-in.com സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates