

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ISRO) കീഴിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിൽ (SDSC SHAR) റിസർച്ച് അസോസിയേറ്റ്-I തസ്തികയിൽ നിയമനം നടത്തുന്നു. പി.എച്ച്. ഡി,എം.ഇ/എം.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക: റിസർച്ച് അസോസിയേറ്റ്-I
ഒഴിവുകൾ: 01 (ഒന്ന്)
കാലയളവ്: തുടക്കത്തിൽ 3 വർഷം. ആവശ്യാനുസരണം പരമാവധി 2 വർഷത്തേക്ക് കൂടി നീട്ടാം
ശമ്പളം: പ്രതിമാസം 58,000 രൂപയും ചട്ടപ്രകാരമുള്ള വീട്ടുവാടക അലവൻസും (HRA)ലഭിക്കും.
പ്രായപരിധി: പരമാവധി പ്രായം 35 വയസ്സ്. സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.
മെറ്റീരിയോളജി, അറ്റ്മോസ്ഫെറിക് സയൻസസ്, ഓഷ്യനോഗ്രഫി, ഫിസിക്സ്, അല്ലെങ്കിൽ അപ്ലൈഡ് ഫിസിക്സ് എന്നിവയിൽ Ph.D ബിരുദം.
അല്ലെങ്കിൽ: അറ്റ്മോസ്ഫെറിക് സയൻസ് അല്ലെങ്കിൽ ഓഷ്യൻ സയൻസിൽ ME / M.Tech ബിരുദവും, അനുബന്ധ മേഖലയിൽ 3 വർഷത്തെ ഗവേഷണ പരിചയവും, കുറഞ്ഞത് ഒരു റിസർച്ച് പേപ്പറെങ്കിലും SCI ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടാകണം
അടിസ്ഥാന മാർക്ക്: ME/M.Tech-ന് കുറഞ്ഞത് 60% മാർക്ക് (CGPA 6.5) BE/B.Tech/M.Sc ബിരുദതലത്തിൽ കുറഞ്ഞത് 65% മാർക്ക് ഉണ്ടായിരിക്കണം
അഭിലഷണീയം: കംപ്യുട്ടർ പ്രോഗ്രാമിംഗ്, ലിനക്സ് (Linux) എന്നിവയിലുള്ള അറിവ്
ഫീസ്: 250 രൂപ (ഓൺലൈൻ വഴി മാത്രം)
ഫീസ് ഇളവ്: എല്ലാ വനിതകൾക്കും, SC/ST, മുൻ സൈനികർ, ഭിന്നശേഷിക്കാർ (PWBD) എന്നിവർക്കും അപേക്ഷാ ഫീസ് ഇല്ല
അക്കാദമിക് യോഗ്യതകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ആദ്യം ഷോർട്ട്ലിസ്റ്റ് ചെയ്യും
ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് അഭിമുഖത്തിനു ക്ഷണിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://apps.shar.gov.in/RAssociate/css/images/ResearchAssociateadvt2026Final.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates