

ഹയർ സെക്കൻഡറി വിഭാഗം എച്ച്.എസ്.എസ്.ടി ജൂനിയർ ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിലെ തസ്തികമാറ്റ നിയമനത്തിനുവേണ്ടി നടത്താനിരുന്ന സർട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബർ 20 ലേക്ക് മാറ്റി.
ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജിൽ നഴ്സിങ് ഓഫീസർ, കരുണാകരൻ മെമ്മോറിയൽ പോളിടെക്നിക്ക് കോളേജിൽ ഗസ്റ്റ് ലക്ചറർ, മുല്ലശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികളിലെ താൽക്കാലിക ഒഴിവകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ആലപ്പുഴ ടിഡി .മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കീമിന്റെ ഭാഗമായുള്ള നഴ്‌സിങ് ഓഫീസര്‍ തസ്തികയിലെ താൽകാലിക ഒഴിവിൽ നിയമനം നടത്തും.പ്രതിമാസ വേതനം 15,000 രൂപ. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
പ്രായപരിധി 2025 സെപ്റ്റംബർ ഒന്നിന് 40 വയസ്സ് കവിയരുത്. ഗവ.അംഗീകൃത നഴ്‌സിങ് ബിരുദം ( ബി എസ് സി /ജി എൻ എം) നേടിയവരായിരിക്കണം. കെ എൻ എം സി രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി, ജനറല്‍ ആശുപത്രി,ജില്ലാ ആശുപത്രി,മറ്റ് സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം.
https://nicforms.nic.in/enRhYmxlNjhjMDAzZTExNjU2MjIwMjUwOTA5Ng== എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ ആയി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു. അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയില്‍ നല്‍കിയിട്ടുള്ള ഇമെയിലില്‍ ലഭിക്കുന്ന അപേക്ഷയുടെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ആലപ്പുഴ ഗവടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ സെപ്റ്റംബര്‍ 29 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തപാല്‍ മുഖാന്തിരമോ നേരിട്ടോ എത്തിക്കണം. ഫോൺ:04772282021.
തൃശൂർ കല്ലേറ്റുംകര കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എൻജിനിയറിങ് ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
ഇലക്ട്രോണിക്‌സ് എൻജിനിയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ബി.ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 15-ന് രാവിലെ പത്തിന് കോളേജില്‍ അഭിമുഖം നടക്കും.
താൽപ്പര്യമുള്ളവർ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0480 2720746, 8547005080.
മുല്ലശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് താൽക്കാലികാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു.
ബി.പി.ടി. ബിരുദവും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ 19 ന് വൈകിട്ട് അഞ്ചിനകം മുല്ലശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവൃത്തി സമയങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 226140.
പൊതുവിദ്യാഭ്യാസ വകുപ്പ് – ഹയർസെക്കൻഡറി വിഭാഗ എച്ച്.എസ്.എസ്.റ്റി ജൂനിയർ തസ്തികകളിലേക്കുള്ള തസ്തികമാറ്റ നിയമനം ഭേദഗതി വരുത്തിയ താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
താൽക്കാലിക സീനിയോരിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുവേണ്ടി സെപ്റ്റംബർ 15 മുതൽ 19 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിച്ചേരണം.
വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ, സീനിയോറിറ്റി ലിസ്റ്റ് എന്നിവ www.hscap.kerala.gov.in ൽ ലഭ്യമാണ്.
പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കൻഡറി വിഭാഗം എച്ച്.എസ്.എസ്.ടി ജൂനിയർ ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിലെ തസ്തികമാറ്റ നിയമനത്തിനുവേണ്ടി സെപ്റ്റംബർ 15 ന് നടത്താനിരുന്ന സർട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബർ 20 ലേക്ക് മാറ്റി. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് അനുബന്ധ രേഖകളുമായി അന്നേ ദിവസം എത്തിച്ചേരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates