സാമൂഹ്യനീതി വകുപ്പിൽ അവസരം; പ്രോജക്ട് ഓഫീസർ ഉൾപ്പെടെ 3 ഒഴിവുകൾ

താൽപര്യമുള്ള യോഗ്യരായ ട്രാൻസ്‍ജെൻഡർ ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം
Kerala Social Justice Department Recruitment
Kerala Social Justice Department Recruitment 2026 Project Officer, Project Assistant & Office Assistant Vacanciesfreepik
Edited By:
Updated on
1 min read

കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ട്രാൻസ്‍ജെൻഡർ സെന്ററിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പ്രോജക്ട് ഓഫീസർ, പ്രോജക്ട് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലായി ആകെ 3 ഒഴിവുകളാണ് ഉള്ളത്. താൽപര്യമുള്ള യോഗ്യരായ ട്രാൻസ്‍ജെൻഡർ ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

Kerala Social Justice Department Recruitment
വിക്രം സാരാഭായ് സെന്ററിൽ 460 ഒഴിവുകൾ: ഡിപ്ലോമ,ഹോട്ടൽ മാനേജ്മെന്റ്,എൻജിനീയറിങ് യോഗ്യത, അഭിമുഖം കേരളത്തിൽ

ഒഴിവുകൾ

1. പ്രോജക്ട് ഓഫീസർ

  • ഒഴിവ്: 1

  • യോഗ്യത: ബിരുദവും കംപ്യുട്ടർ പരിജ്ഞാനവും (അഭികാമ്യം: നിയമബിരുദം)

  • പ്രായപരിധി: 25–45 വയസ്സ്

  • പ്രതിമാസ വേതനം: ₹30,675

2. പ്രോജക്ട് അസിസ്റ്റന്റ്

  • ഒഴിവ്: 1

  • യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം

  • പ്രായപരിധി: 20–40 വയസ്സ്

  • പ്രതിമാസ വേതനം: ₹19,950

Kerala Social Justice Department Recruitment
ആരോഗ്യകേരളത്തിൽ വൻ അവസരം! ഡോക്ടർ, നഴ്സ്, ഓഡിയോളജിസ്റ്റ് ഉൾപ്പെടെ നിരവധി ഒഴിവുകൾ

3. ഓഫീസ് അസിസ്റ്റന്റ്

  • ഒഴിവ്: 1

  • യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം

  • പ്രായപരിധി: 20–40 വയസ്സ്

  • പ്രതിമാസ വേതനം: ₹20,280

Kerala Social Justice Department Recruitment
ONGC: എൻജിനീയർ, ജിയോളജിസ്റ്റ് തസ്തിക; 52 ഒഴിവുകൾ, ₹1.80 ലക്ഷം വരെ ശമ്പളം

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണം.

Kerala Social Justice Department Recruitment
ഐടിഐ കഴിഞ്ഞവർക്ക് ഗൾഫിൽ സൗജന്യ നിയമനം; 40 സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ ഒഴിവുകൾ, മികച്ച ശമ്പളം!

അപേക്ഷ അയയ്ക്കേണ്ട വിലാസം:

സാമൂഹ്യനീതി ഡയറക്ടർ,
സാമൂഹ്യനീതി വകുപ്പ്,
വികാസ് ഭവൻ, പി.എം.ജി.,
തിരുവനന്തപുരം – 695033

വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോമും സാമൂഹ്യനീതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ swd.kerala.gov.in ൽ ലഭ്യമാണ്.

Summary

Kerala Social Justice Department Recruitment 2026 Project Officer, Project Assistant & Office Assistant Vacancies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com