സംസ്ഥാന അദ്ധ്യാപക അവാർഡ് പ്രഖ്യാപിച്ചു, 22 പേർക്ക് പുരസ്കാരം

സെപ്റ്റംബർ 10ന് വൈകിട്ട് 2.30-ന് തിരുവനന്തപുരം ടാ​ഗോർ തിയേറ്ററിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും.
kerala state teacher awards
kerala state teacher awardsfile
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാന അദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. 22 പേരാണ് പുരസ്കാരത്തിന് അർഹരായത്. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ അഞ്ചുപേർ വീതവും ഹയർ സെക്കൻഡറിയിൽ നാലുപേരും വിഎച്ച്എസ്ഇയിൽ മൂന്നു പേരും പുരസ്‌കാരത്തിന് അർഹരായി.

പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാതൃക ക്ലാസ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം എന്നിവ വിലയിരുത്തിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

സെപ്റ്റംബർ 10ന് വൈകിട്ട് 2.30-ന് തിരുവനന്തപുരം ടാ​ഗോർ തിയേറ്ററിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും.

kerala state teacher awards
ക്ലാറ്റ് 2026: നിയമ ബിരുദം നേടാൻ അവസരം

എൽ പി വിഭാ​ഗം ജേതാക്കൾ

1. ബീന ബി., പി.ഡി. ടീച്ചർ- ഗവൺമെന്റ് എൽ പി സ്‌കൂൾ, പാട്ടത്തിൽ, തിരുവനന്തപുരം

2. ബിജു ജോർജ്ജ്, പ്രഥമാദ്ധ്യപകൻ- സെന്റ് തോമസ് എൽ പി എസ്, കോമ്പയാർ, ഇടുക്കി

3. സെയ്ദ് ഹാഷിം കെ. - വി എൽ പി എസ് ടി.എ യു പി സ്‌കൂൾ, കുന്നുമ്മൽ, മലപ്പുറം.

4. ഉല്ലാസ് കെ.,എൽ പി എസ് ടി (സീനിയർ ഗ്രേഡ്)- ഗവൺമെന്റ് മുഹമ്മദൻസ് എച്ച് എസ് എൽ പി എസ്, ആലപ്പുഴ

5 വനജകുമാരി- കെ എൽ പി എസ് ടി എ യുപി സ്‌കൂൾ കുറ്റിക്കോൽ, കാസർ​ഗോഡ്

kerala state teacher awards
ബിരുദമുണ്ടോ?,മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിന് അപേക്ഷിക്കാം

യു പി വിഭാഗം ജേതാക്കൾ

1.അജിത എസ്. ,യു പി എസ് ടി-പ്രബോധിനി യു.പി.എസ്., വക്കം, തിരുവനന്തപുരം

2. സജിത്ത് കുമാർ വി.കെ., പി ഡി ടീച്ചർ (യു.പി.എസ്.എ.)- മധുസൂദനൻ തങ്ങൾ സ്മാരക ഗവൺമെന്റ് യു.പി. സ്‌കൂൾ മട്ടന്നൂർ, കണ്ണൂർ

3.സൈജൻ ടി., ടി. യു. പി. എസ്. ടി.- ഗവൺമെന്റ് വി. എച്ച്. എസ്. എസ്., അയ്യന്തോൾ, തൃശ്ശൂർ

4.അഷ്‌റഫ് മോളയിൽ, യു.പി.എസ്.ടി. ഗവ. എം.യു.പി.എസ്. അരീക്കോട്, മലപ്പുറം

5. മുഹമ്മദ് മുസ്തഫ ടി. പി. പി.ഡി. ടീച്ചർ ഗവ. യു.പി. സ്‌കൂൾ പുറത്തൂർ, മലപ്പുറം

kerala state teacher awards
ഇന്റലിജൻസ് ബ്യൂറോയിൽ പത്താം ക്ലാസുകാർക്ക് അവസരം; കേരളത്തിലും ഒഴിവ്

സെക്കൻഡറി വിഭാഗം ജേതാക്കൾ

1.ഗിരീഷ് പി.എച്ച്.എസ്.ടി. ഗണിതം- കെ.എ.എച്ച്.എച്ച്.എസ്.എസ്., കോട്ടോപ്പാടം, പാലക്കാട്

2. സജിമോൻ വി. പി.,ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ- സി.കെ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, കോരുത്തോട്, കോട്ടയം

3 വിൻസി വർഗ്ഗീസ്, ഹെഡ്മിസ്ട്രസ്സ്, സേക്രട്ട് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്., തൃശ്ശൂർ

4.സജിത് കുമാർ പി. എം. എച്ച്.എസ്.ടി.മലയാളം- ഗവ. എച്ച്.എസ്.എസ്., മമ്പറം, ആയിത്തറ, കണ്ണൂർ

5.പ്രശാന്ത് എം., എച്ച്.എസ്.ടി. എസ്.ഐ. - എച്ച്.എസ്.എസ്., ഉമ്മത്തൂർ, കോഴിക്കോട്

kerala state teacher awards
ഗോവ ഷിപ്പ് യാർഡിൽ അവസരം

ഹയർസെക്കൻഡറി വിഭാഗം ജേതാക്കൾ

1. കൊച്ചനുജൻ എൻ., എച്ച്.എസ്. എസ്.ടി. ഹിസ്റ്ററി (സീനിയർ) ഗവൺമന്റ് എച്ച്.എസ്.എസ്., കുലശേഖരപുരം, കൊല്ലം

2. സുധീർ എം. പ്രിൻസിപ്പാൾ, ഗവൺമെന്റ് എച്ച്.എസ്.എസ്., കൊടകര, തൃശ്ശൂർ

3. രാധീഷ്‌കുമാർ എൻ, ജി.എച്ച്.എസ്. എസ്.ടി. (സെലക്ഷൻ ഗ്രേഡ്) എസ്. എൻ. ട്രസ്റ്റ്‌സ് എച്ച്.എസ്.എസ്., പള്ളിപ്പാടം, ആലപ്പുഴ

4. നൗഫൽ. എ, പ്രിൻസിപ്പാൾ- ഗവൺമെന്റ് എച്ച്.എസ്.എസ്. കിളിമാനൂർ, തിരുവനന്തപുരം

kerala state teacher awards
മെഡിക്കൽ പി ജി; 1581 സീറ്റുകളിലെ പ്രവേശനത്തിന് സമയമായി

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം ജേതാക്കൾ

1. ബിജു കെ. എസ്., നോൺ വൊക്കേഷണൽ ടീച്ചർ, കെമിസ്ട്രി- ഗവൺമെന്റ് വി.എച്ച്.എസ്.എസ്., ചോറ്റാനിക്കര, എറണാകുളം

2. ഷൈനി ജോസഫ്, വൊക്കേഷണൽ ടീച്ചർ ഇൻ എം.ആർ.ആർ.ടി.വി.- ടി.ടി.ടി.എം. വി.എച്ച്.എസ്.എസ്., വടശ്ശേരിക്കര, പത്തനംതിട്ട

3. ഷൈജിത്ത് ബി. റ്റി. വൊക്കേഷണൽ ടീച്ചർ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ - ഗവൺമെന്റ് വി.എച്ച്.എസ്.എസ്. (ബോയ്‌സ്), കൊട്ടാരക്കര, കൊല്ലം

Summary

Education News: The State Teacher Awards have been announced. 22 people have been awarded. Five each in LP, UP and High School categories, four in Higher Secondary and three in VHSE.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com