മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ ഡെപ്യൂട്ടിമാനേജർ, അസിസ്റ്റ​ന്റ് മാനേജർ, ബയോമെഡിക്കൽ എൻജിനിയർ തസ്തികകളിൽ ഒഴിവ്

തസ്തികകളുടെ വിശദാംശങ്ങൾ, ഒഴിവുകളുടെ എണ്ണം, യോഗ്യതാ മാനദണ്ഡങ്ങൾ, പ്രതിമാസ സമാഹൃത വേതനം നിയമന രീതി എന്നിവ.
Kerala Medical Services Corporation ,KMSCL
Kerala Medical Services Corporation (KMSCL) has vacancies for the posts of Deputy Manager, Assistant Manager, and Biomedical Engineer.KMSCL
Updated on
2 min read

കേരള ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള സ്ഥാപനമായ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ എം എസ് സി എൽ-KMSCL), വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഡെപ്യൂട്ടി മാനേജർ, അസിസ്റ്റ​ന്റ് മാനേജർ, ബയോമെഡിക്കൽ എൻജിയർ തുടങ്ങിയ തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം നടത്താൻ അപേക്ഷ ക്ഷണിച്ചത്.

വിവിധ തസ്തികകളിൽ വിവിധ യോഗ്യതകളും പ്രവൃത്തി പരിചയവുമാണ് ആവശ്യം. താൽപ്പര്യമുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജനുവരി എട്ടിനകം നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോമിൽ, ഓൺലൈനായി അപേക്ഷിക്കണം.

തസ്തികകളുടെ വിശദാംശങ്ങൾ, ഒഴിവുകളുടെ എണ്ണം, യോഗ്യതാ മാനദണ്ഡങ്ങൾ, പ്രതിമാസ സമാഹൃത വേതനം നിയമന രീതി എന്നിവ.

Kerala Medical Services Corporation ,KMSCL
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്; ട്രെയിനി തസ്തികയിൽ ഒഴിവുകൾ

ഡെപ്യൂട്ടി മാനേജർ- എക്വിപ്മെ​ന്റ്സ്

ഒഴിവ് - ഒന്ന്

യോഗ്യത - ബി.ടെക് (ബയോമെഡിക്കൽ എൻജനിയറിങ്),

നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം

ശമ്പളം- 51,000 രൂപ സമാഹൃത വേതനം

ഉയർന്ന പ്രായപരിധി - 40 വയസ്സ്.

പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും.

നിയമന രീതി- കരാർ അടിസ്ഥാനത്തിൽ

Kerala Medical Services Corporation ,KMSCL
കൊച്ചി എയർപോർട്ടിൽ ഏവിയേഷൻ വിദ്യാർത്ഥികൾക്ക് അവസരം; 10,000 രൂപ സ്റ്റൈപ്പൻഡും അംഗീകൃത സർട്ടിഫിക്കറ്റും നേടാം

ഡെപ്യൂട്ടി മാനേജർ - കെ ഇ എംപി

ഒഴിവ് - ഒന്ന്

യോഗ്യത -എം.ബി.എ (മാർക്കറ്റിങ്)

നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയ്ക്ക് ശേഷം ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം

ശമ്പളം- 51,000രൂപ സമാഹൃത വേതനം

ഉയർന്ന പ്രായപരിധി -40 വയസ്സ്. പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും.

നിയമന രീതി- കരാർ അടിസ്ഥാനത്തിൽ

Kerala Medical Services Corporation ,KMSCL
ദേവസ്വം ബോർഡുകളിൽ നിരവധി ഒഴിവ്; ഇപ്പോൾ തന്നെ അപേക്ഷിക്കാം

അസിസ്റ്റന്റ് മാനേജർ - എക്വിപ്മെ​ന്റ്സ്

ഒഴിവ് - ഒന്ന്

യോഗ്യത - ബി ടെക് (ബയോമെഡിക്കൽ എൻജിനിയറിങ്)

നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷം രണ്ട് വർഷംബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം

ശമ്പളം- 32,000 രൂപ സമാഹൃത വേതനം

ഉയർന്ന പ്രായപരിധി - 36 വയസ്സ്.

പ്രായ പരിധിയിൽ നിയമനാനുസൃത ഇളവ് ലഭിക്കും

നിയമന രീതി- കരാർ അടിസ്ഥാനത്തിൽ

Kerala Medical Services Corporation ,KMSCL
മാംഗനീസ് ഓർ ഇന്ത്യ ലിമിറ്റഡിൽ അവസരം; ഗ്രാജുവേറ്റ്, മാനേജ്‌മെന്റ് ട്രെയിനി, മാനേജർ വിഭാഗത്തിൽ ഒഴിവ്, അരലക്ഷം വരെ ശമ്പളം

ബയോമെഡിക്കൽ എൻജിനിയർ

ഒഴിവ് - രണ്ട്

(ഇടുക്കിയിൽ ഒന്ന്, എറണാകുളത്ത് - ഒന്ന്)

യോഗ്യത - ബയോ മെഡിക്കൽ എൻജിനിയറിങ്ങിൽ ബി ടെക് അല്ലെങ്കിൽ ബി ഇ.

ഈ യോഗ്യയുള്ളവരുടെ അഭാവത്തിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്,ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നീ വിഷയങ്ങളിൽ ബി ടെക് അല്ലെങ്കിൽ ബി ഇ ഉള്ളവരെ പരിഗണിക്കും.

മെഡിക്കൽ കോളേജിലോ 500 കിടക്കകളോ അതിൽ കൂടുതലോ ഉള്ള ആശുപത്രിയിലോ ബയോമെഡിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി/പരിപാലനം, എന്നിവയിൽ രണ്ട വർഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം- 32,000 രൂപ സമാഹൃത വേതനം

ഉയർന്ന പ്രായപരിധി - 36 വയസ്സ്.

പ്രായ പരിധിയിൽ നിയമനാനുസൃത ഇളവ് ലഭിക്കും

നിയമന രീതി- കരാർ അടിസ്ഥാനത്തിൽ

അപേക്ഷിക്കേണ്ട അവസാന തീയതിയും വിലാസവും

പൂരിപ്പിച്ച അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി എട്ടിന് (08.01.2026)-നോ അതിനുമുമ്പോ അപേക്ഷിക്കണം.

അപേക്ഷ hr.kmscl@kerala.gov.in എന്ന ഇമെയിൽ വിലാസം വഴിയും, സമർപ്പിക്കേണ്ട അവസാന തീയതിക്കോ അതിനുമുമ്പോ മാനേജിങ് ഡയറക്ടർ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (KMSCL), തൈക്കാട് പി.ഒ., തിരുവനന്തപുരം - 695014 എന്ന വിലാസത്തിൽ കവറിൽ തസ്തികയുടെ പേര് രേഖപ്പെടുത്തി തപാൽ വഴിയും അയയ്ക്കേണ്ടതാണ്.

അവസാന തീയതിക്കും സമയത്തിനും ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല.

Summary

Job Alert: Kerala Medical Services Corporation (KMSCL) has vacancies for the posts of Deputy Manager, Assistant Manager, and Biomedical Engineer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com