

മഹാത്മാഗാന്ധി സർവകലാശാല (എംജിയുണിവേഴ്സിറ്റി)യിൽ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയി ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം മാർച്ച് 31 ആണ്. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി നിർദ്ദിഷ്ട മേൽവിലാസത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ ആറ് ആണ്. ഓൺലൈൻ അപേക്ഷ എംജി സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വേണം സമർപ്പിക്കേണ്ടത്.
സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ്,സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്,സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ്,സ്കൂൾ ഓഫ് ലെറ്റേഴ്സ്,സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് എന്നീ അഞ്ച് വിഭാഗങ്ങളിലാണ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവുകളുള്ളത്. എല്ലാ വിഭാഗത്തിലുമായി ഒമ്പത് ഒഴിവുകളാണ് ഉള്ളത്. വിവിധ വിഭാഗങ്ങളിലേക്ക് സംവരണം ചെയ്തിട്ടുള്ള തസ്തികകളും പൊതുവിഭാഗവും ഇതിൽ ഉൾപ്പെടുന്നു.
അസിസ്റ്റന്റ് പ്രൊഫസർ (സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ്):03
അസിസ്റ്റന്റ് പ്രൊഫസർ (സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ്): 01
അസിസ്റ്റന്റ് പ്രൊഫസർ (സ്കൂൾ ഓഫ് സോഷ്യൽ സയൻസസ്) :01
അസിസ്റ്റന്റ് പ്രൊഫസർ (സ്കൂൾ ഓഫ് ലെറ്റേഴ്സ്) :01
അസിസ്റ്റന്റ് പ്രൊഫസർ (സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്) :03
ആകെ :ഒമ്പത്
ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെ (അല്ലെങ്കിൽ തത്തുല്യ ഗ്രേഡ്) ബിരുദാനന്തര ബിരുദം.
UGC/CSIR മുഖേന നെറ്റ് പാസായതോ SLET/SET പോലുള്ള UGC അംഗീകരിച്ച സമാനമായ പരീക്ഷയോ.
UGC റെഗുലേഷൻസ് 2009/2016 പ്രകാരം പിഎച്ച് ഡി
500 മുകളിൽ റാങ്കിങ് ഉള്ള വിദേശ സർവകലാശാലയിൽ നിന്നുള്ള പിഎച്ച് ഡി.
ഉയർന്ന പ്രായപരിധി : 50 വയസ്സ്
പ്രായപരിധിയിൽ ഇളവ്: ചട്ടങ്ങൾ പ്രകാരം ഉയർന്ന പ്രായപരിധിയിൽ സാധാരണ ഇളവ്.
കേരളത്തിലെ സർവകലാശാലകൾ, എയ്ഡഡ്, സർക്കാർ കോളേജുകൾ എന്നിവിടങ്ങളിലെ റഗുലർ അധ്യാപകർക്ക് മൂന്ന് വർഷത്തെ ഇളവ്.
തുടക്കത്തിൽ അക്കാദമിക് ലെവൽ 10, 57,700 രൂപ പേ ബാൻഡിൽ
ജനറൽ/ഒബിസി : 2000 രൂപ
എസ്‌സി,എസ് ടി വിഭാഗം : 1000 രൂപ
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 മാർച്ച് 31
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം
ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പികൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി: ഏപ്രിൽ ആറ് (06.04.2026)
ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പിയ്ക്കൊപ്പം സമർപ്പിക്കേണ്ടവ
പൂരിപ്പിച്ച ഓൺലൈൻ അപേക്ഷയുടെ രണ്ട് ഹാർഡ് കോപ്പികളും എല്ലാ സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഏപ്രിൽ ആറിനോ അതിന് മുമ്പോ ലഭിക്കണം.
സർവകലാശാലകൾ/സർക്കാർ/എയ്ഡഡ് കോളേജുകൾ മുതലായവയിൽ ജോലി ചെയ്യുന്ന അപേക്ഷകർ അപേക്ഷയുടെ ഹാർഡ് കോപ്പിക്കൊപ്പം അവരുടെ തൊഴിലുടമയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
Deputy Registrar-II (Admn.),
Mahatma Gandhi University,
Priyadarsini Hills P O,
Kottayam 686 560
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates