

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും നെയ്യാർഡാം കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) എം ബി എ കോളേജും ചേർന്ന് മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു.പത്താം ക്ലാസ് മുതൽ ബിരുദാനന്തരബിരുദം വരെ യോഗ്യതയുള്ളവർക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാം.
കേരള കേന്ദ്ര സർവകലാശാലയിൽ ഫിസിക്കല്‍ എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ്,വയനാട് സർക്കാർ നഴ്സിങ് കോളേജ് ട്യൂട്ടർ എന്നിങ്ങനെ ഒഴിവുകളുമുണ്ട്.
മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും നെയ്യാർഡാം കിക്മ എം ബി എ കോളേജും ചേർന്ന് ഓഗസ്റ്റ് 23 ശനിയാഴ്ച 9.30 മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ ‘മിനി ജോബ്‌ഫെയർ’ സംഘടിപ്പിക്കുന്നു. സ്വകാര്യമേഖലയിലെ നിരവധി കമ്പനികളിൽ നിന്നായി 500ലധികം ഒഴിവുകളിലേക്ക് അർഹരായവരെ തെരഞ്ഞെടുക്കും.
എച്ച് ഡി എഫ് സി ലൈഫ് ഇൻഷ്വറൻസ്, മുത്തൂറ്റ് മൈക്രോഫിൻ, നിപ്പോൺ ടോയോട്ട, മരക്കാർ മോട്ടോർസ്, ലുലു ഗ്രൂപ്പ്, ഭാരതി എക്‌സാ ലൈഫ് ഇൻഷ്വറൻസ് തുടങ്ങിയ സ്ഥാപനങ്ങൾ പങ്കെടുക്കും. സെയിൽസ്, മാർക്കറ്റിങ്, ഡെലിവറി, ഇലക്‌ട്രോണികസ്, അഡ്മിനിസ്‌ട്രേഷൻ എന്നീ മേഖലകളിൽ നിന്നാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പത്താം ക്ലാസ്സ്, പ്ലസ് ടു, ഐ ടി ഐ, ഡിഗ്രി പോസ്റ്റ് ഗ്രാജുവേഷൻ യോഗ്യതയുളളവർക്ക് ഈ തൊഴിൽമേള പ്രയോജനപ്പെടുത്താം. രജിസ്റ്റർ ചെയ്യുന്നതിനായി 04712992609 / 8921916220 / 9188001600 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഫിസിക്കല്‍ എജ്യൂക്കേഷനില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദം, സര്‍വകലാശാലകളിലോ കോളേജുകളിലോ ബന്ധപ്പെട്ട മേഖലയില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയം, സംസ്ഥാന/ദേശീയ/അന്തര്‍ സര്‍വകലാശാല തുടങ്ങിയ മത്സരങ്ങള്‍ക്കായി മികച്ച പ്രകടനമുള്ള ടീമുകളെയോ/അത്ലറ്റുകളെയോ നയിച്ച പരിചയം തുടങ്ങിയവയാണ് അടിസ്ഥാന യോഗ്യതകള്‍. പ്രായപരിധി 60 വയസ്.
താൽപ്പര്യമുള്ളവര്‍ ഓഗസ്ത് 25ന് മുന്‍പായി contract.engage@cukerala.ac.in എന്ന ഇമെയിലിലേക്ക് ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും സഹിതം അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക.
വയനാട് സർക്കാർ നഴ്സിങ് കോളേജ് ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് പ്രതിമാസം 25000 രൂപ ഏകീകൃത ശമ്പളത്തിൽ 2025-26 അധ്യയന വർഷത്തേക്ക് താൽക്കാലിക നിയമനത്തിന് ഓഗസ്റ്റ് 26 ന് അഭിമുഖം നടക്കും.
എം.എസ് സി നഴ്സിങ് യോഗ്യതയും കെ എൻഎം സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഓഗസ്റ്റ് 26 ന് രാവിലെ 10.30 ന് വയനാട് സർക്കാർ നഴ്സിങ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വകുപ്പിൽ ട്രേഡ്സ്മാൻ തസ്തികയിൽ 2025-26 അധ്യയന വർഷത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഇൻസ്ട്രുമെന്റേഷനിൽ ഐ ടിഐ / തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 21 രാവിലെ 10 ന് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.
കേരള വനിതാ കമ്മീഷനിൽ ഒഴിവുള്ള ക്ലർക്ക് തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ, 26,500-60,700 ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി എം ജി, പട്ടം പി ഒ, തിരുവനന്തപുരം – 695 004 വിലാസത്തിൽ സെപ്തംബർ മൂന്നിനകം ലഭ്യമാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates