തൃശൂരിൽ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി; ബിരുദം യോഗ്യത, അഭിമുഖത്തിലൂടെ നിയമനം

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷയില്ല . അഭിമുഖത്തിലൂടെയാണ് നിയമനം. അഭിമുഖം ജൂലൈ 30-ന് നടക്കും.
NBPGR Thrissur Recruitment 2026
NBPGR Thrissur Recruitment 2026 Walk In Interview for Field Worker Post
Edited By:
Updated on
1 min read

കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിന് (ICAR) കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് (NBPGR),തൃശൂർ സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ഫീൽഡ് വർക്കർ തസ്തികയിൽ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷയില്ല . അഭിമുഖത്തിലൂടെയാണ് നിയമനം. അഭിമുഖം ജൂലൈ 30-ന് നടക്കും.

NBPGR Thrissur Recruitment 2026
കൊച്ചിൻ പോർട്ടിൽ അവസരം, മറൈൻ ക്രൂ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത
  • തസ്തിക: സൈൻ്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ്/ഫീൽഡ് വർക്കർ

  • ഒഴിവുകളുടെ എണ്ണം: 01

  • പ്രതിമാസ ശമ്പളം: 18,000 രൂപ + 18% HRA

  • പ്രായപരിധി: പരമാവധി 50 വയസ്സ്

  • ജോലി കാലാവധി: 2027 ഫെബ്രുവരി 28 വരെ (പ്രോജക്റ്റ് കാലാവധി വരെ മാത്രം)

NBPGR Thrissur Recruitment 2026
റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം

യോഗ്യത

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.

  • ജേംപ്ലാസം (Germplasm) ശേഖരണങ്ങളുമായി ബന്ധപ്പെട്ട ഫീൽഡ് പരീക്ഷണങ്ങൾ, ക്രോസിംഗ് പ്രവർത്തനങ്ങൾ, ഡാറ്റ രേഖപ്പെടുത്തൽ എന്നിവയിൽ രണ്ട് വർഷമോ അതിൽ കൂടുതലോ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

  • എം.എസ്. വേഡ്, എക്സൽ, പവർപോയിന്റ് തുടങ്ങിയ കംപ്യുട്ടർ ആപ്ലിക്കേഷനുകളിൽ അടിസ്ഥാന പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

NBPGR Thrissur Recruitment 2026
ISRO: ഡിഗ്രി, ഡിപ്ലോമ, ഐടിഐ ഉണ്ടോ?, അപ്രന്റിസ് നിയമനം നേടാം

ഇൻ്റർവ്യൂ വിവരങ്ങൾ

  • തീയതി: 2026 ജൂലൈ 30

  • സ്ഥലം: ICAR-NBPGR റീജിയണൽ സ്റ്റേഷൻ, വെള്ളാനിക്കര, KAU പി.ഒ, തൃശൂർ -680656

NBPGR Thrissur Recruitment 2026
കൊച്ചിൻ ഷിപ്പ്‌യാർഡിന് കീഴിൽ സ്ഥിര നിയമനം; ഐടിഐ യോഗ്യതയും പ്രവൃത്തി പരിചയവും

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത PDF കോപ്പികളും ഔദ്യോഗിക ഇമെയിൽ വഴി മുൻകൂട്ടി അയക്കേണ്ടതാണ്. ഇൻ്റർവ്യൂവിനും ജോലിയിൽ പ്രവേശിക്കുന്ന സമയത്തും അസ്സൽ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കായി ഹാജരാക്കണം.

NBPGR Thrissur Recruitment 2026
ടാറ്റ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; വിവിധ തസ്തികകളിൽ 35 ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ICAR-NBPGR ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

Summary

NBPGR Thrissur Recruitment 2026 Walk In Interview for Field Worker Post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com