NIT PUNE: പി എച്ച് ഡി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 2026 ജനുവരി സെഷനിലേക്കുള്ള പിഎച്ച്ഡി പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. എഞ്ചിനീയറിങ്, സയൻസ്, ഹ്യുമാനിറ്റീസ്, മറ്റ് അനുബന്ധ മേഖലകളിൽ നിന്നുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരമാണിത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 30.
എം.ടെക്, എം.ഇ, എം.എസ്.സി, എം.എ, എം.കോം, കൂടാതെ മികച്ച അക്കാദമിക് യോഗ്യതയുള്ള ബി.ടെക് ബിരുദധാരികൾക്കും ബന്ധപ്പെട്ട വിഭാഗത്തിന്റെ മാനദണ്ഡങ്ങൾ പ്രകാരം അപേക്ഷിക്കാം. ഓരോ വിഭാഗത്തിനും വ്യത്യസ്ത ഗവേഷണ മേഖലകൾ ലഭ്യമാണ്.
ഒഴിവുകൾ
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്: 12
ഇലക്ട്രിക്കൽ എഞ്ചിനീയറിങ്: 12
കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്: 12
സിവിൽ എഞ്ചിനീയറിങ്: 2
മെക്കാനിക്കൽ എഞ്ചിനീയറിങ്: 8
മെക്കാട്രോണിക്സ് ആൻഡ് ഓട്ടോമേഷൻ എഞ്ചിനീയറിങ്: 4
ആർകിടെക്ചർ ആൻഡ് പ്ലാനിങ് : 4
മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗ് ടെക്നോളജി: 4
അപ്ലൈഡ് ഫിസിക്സ് ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയറിങ്: 5
കെമിക്കൽ സയൻസ് ആൻഡ് ടെക്നോളജി: 5
ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്: 1
തെരഞ്ഞെടുപ്പ് പ്രക്രിയ
എഴുത്തുപരീക്ഷയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. GATE, UGC-NET, CSIR-NET തുടങ്ങിയ യോഗ്യതയുള്ളവർക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം. അക്കാദമിക് പ്രകടനവും ഗവേഷണ താൽപര്യവും അഭിമുഖത്തിലെ മാർക്കും അടിസ്ഥാനമാക്കിയാകും അന്തിമ ലിസ്റ്റ് പുറത്തിറക്കുക.
കൂടുതൽ വിവരങ്ങൾക്ക് https://www.nitp.ac.in./ സന്ദർശിക്കുക.
Career news: NIT Patna Calls for PhD Applications for Jan 2026 Session.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
