രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ 45 ഒഴിവുകൾ

പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ , അസിസ്റ്റന്റ് പ്രൊഫസർ , ഡെപ്യൂട്ടി മെഡിക്കൽ സുപ്പീരിന്റെണ്ടെന്റ് എന്നീ തസ്തികകളിലായി ആകെ 45 ഒഴിവുകളാണ് ഉള്ളത്
Rajiv Gandhi Super Speciality Hospital jobs
Rajiv Gandhi Super Speciality Hospital (RGSSH), Delhi, is inviting applications for 45 vacanciesai image
Edited By:
Updated on: 
1 min read

ഡൽഹിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി (RGSSH) വിവിധ മെഡിക്കൽ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ , അസിസ്റ്റന്റ് പ്രൊഫസർ , ഡെപ്യൂട്ടി മെഡിക്കൽ സുപ്പീരിന്റെണ്ടെന്റ് എന്നീ തസ്തികകളിലായി ആകെ 45 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 22.

Rajiv Gandhi Super Speciality Hospital jobs
ഇ-ഓട്ടോ ഉടമകൾക്ക് 30,000 രൂപ സബ്‌സിഡി, 1000 പേർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം

ഒഴിവുകൾ

  • പ്രൊഫസർ – 8

  • അസ്സോസിയേറ്റ് പ്രൊഫസർ – 5

  • അസിസ്റ്റന്റ് പ്രൊഫസർ – 31

  • ഡെപ്യൂട്ടി മെഡിക്കൽ സുപ്പീരിന്റെണ്ടെന്റ് – 1

Rajiv Gandhi Super Speciality Hospital jobs
കൊല്ലം ഗവ.ആശുപത്രിയിൽ അവസരം; നഴ്സ് മുതൽ ഡ്രൈവർ വരെ ഒഴിവുകൾ, അഭിമുഖം സെപ്റ്റംബർ 16ന്

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

യോഗ്യത

ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് പ്രകാരം അംഗീകരിച്ച മെഡിക്കൽ യോഗ്യതയും ബന്ധപ്പെട്ട പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രൊഫസർ: തസ്തികയ്ക്ക് ജനറൽ വിഭാഗത്തിൽ 13 വർഷവും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ 10 വർഷവും അധ്യാപന/ഗവേഷണ പരിചയം വേണം.

അസ്സോസിയേറ്റ് പ്രൊഫസർ: ഏഴ്, വർഷത്തെ പരിചയം ആവശ്യമാണ്.

അസിസ്റ്റന്റ് പ്രൊഫസർ: മൂന്ന് വർഷത്തെ പരിചയം വേണം.

DM/M.Ch യോഗ്യതയുള്ള സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗക്കാർക്ക് പരിചയം നിർബന്ധമല്ല.

DMS തസ്തിക :കുറഞ്ഞത് 200 കിടക്കകളുള്ള സർക്കാർ ആശുപത്രിയിൽ ഒമ്പത് വർഷത്തെ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ പരിചയം ആവശ്യമാണ്.

Rajiv Gandhi Super Speciality Hospital jobs
നാഷണൽ ആയുഷ് മിഷനിൽ ജോലി നേടാം; നാല് ജില്ലകളിൽ നിരവധി ഒഴിവ്, പ്ലസ് ടു മുതൽ യോഗ്യത

പ്രായപരിധി

പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകൾക്ക് പരമാവധി 60 വയസും, അസിസ്റ്റന്റ് പ്രൊഫസർ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടന്റ് തസ്തികകൾക്ക് 55 വയസുമാണ് പ്രായപരിധി.

ശമ്പളം

പ്രൊഫസർ തസ്തികയ്ക്ക് പ്രതിമാസം 3,05,000 രൂപയും, അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് 2,55,000 രൂപയും, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്ക് 1,95,000 രൂപയും ശമ്പളം ലഭിക്കും. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടന്റ് തസ്തികയ്ക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പളവും നോൺ പ്രാക്ടീസിങ് അലവൻസും ലഭിക്കും.

Rajiv Gandhi Super Speciality Hospital jobs
മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; പരീക്ഷ ഒക്‌ടോബർ 24 ന്

തിരഞ്ഞെടുപ്പ്

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, അധിക യോഗ്യതകൾ, ഗവേഷണ പ്രവർത്തനങ്ങൾ, പ്രബന്ധ അവതരണം, പുരസ്കാരങ്ങൾ തുടങ്ങിയവ പരിഗണിച്ചായിരിക്കും അഭിമുഖത്തിലൂടെ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://rgssh.delhi.gov.in/sites/default/files/rgssh/universal/rect_notice_10_2026_for_faculty_and_dms.pdf

Rajiv Gandhi Super Speciality Hospital jobs
ശബരിമലയിൽ നഴ്‌സിങ് ഓഫീസര്‍മാരെ നിയമിക്കുന്നു; 87 ഒഴിവുകൾ, അഭിമുഖം ഒക്ടോബര്‍ 8ന്
Summary

Rajiv Gandhi Super Speciality Hospital (RGSSH), Delhi, is inviting applications for 45 vacancies for Professor, Associate Professor, Assistant Professor and Deputy Medical Superintendent posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com