ആർ.സി.സിയിൽ ബയോമെഡിക്കൽ എഞ്ചിനീയർ ഒഴിവ്; ജൂലൈ 7-ന് അഭിമുഖം

താല്പര്യമുള്ളവർക്ക് ആർ.സി.സി.യിലെ ബ്ലോക്ക് എ-യിലുള്ള കോൺഫറൻസ് ഹാൾ II-ൽ ജൂലൈ 7-ന് ഉച്ചയ്ക്ക് 2:00 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
RCC Thiruvananthapuram jobs
RCC Thiruvananthapuram Invites Applications for Biomedical Engineer Post.
Edited By:
Updated on
1 min read

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (RCC) ബയോമെഡിക്കൽ എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.താല്പര്യമുള്ളവർക്ക് ആർ.സി.സി.യിലെ ബ്ലോക്ക് എ-യിലുള്ള കോൺഫറൻസ് ഹാൾ II-ൽ ജൂലൈ 7-ന് ഉച്ചയ്ക്ക് 2:00 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

RCC Thiruvananthapuram jobs
NABFINS: കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ടെലികോളർ , വീട്ടിലിരുന്നു ജോലി ചെയ്യാം,പ്ലസ് ടു യോഗ്യത

ഒഴിവുകളുടെ വിവരങ്ങൾ

  • തസ്തിക: ബയോമെഡിക്കൽ എഞ്ചിനീയർ

  • ഒഴിവുകൾ: 2 (രണ്ട്)

  • കാലയളവ്: 1 വർഷം

  • ശമ്പളം: പ്രതിമാസം 40,000 രൂപ

  • പ്രായപരിധി: 18 - 40 വയസ്സ്

RCC Thiruvananthapuram jobs
കൊച്ചിൻ പോർട്ടിൽ അവസരം, മറൈൻ ക്രൂ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത

യോഗ്യതകൾ

  • പ്രധാന യോഗ്യത: ബയോമെഡിക്കൽ എഞ്ചിനീയറിങ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & ബയോമെഡിക്കൽ എഞ്ചിനീയറിങിൽ B.Tech / B.E. ബിരുദം.

  • മറ്റ് യോഗ്യതകൾ: മുകളിൽ പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ അല്ലെങ്കിൽ അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നിവയിലുള്ള B.Tech / B.E. ബിരുദം ഉള്ളവരെയും പരിഗണിക്കും

  • പ്രവൃത്തിപരിചയം: 200,അല്ലെങ്കിൽ അതിൽ കൂടുതൽ ബെഡുകളുള്ള പ്രമുഖ ആശുപത്രികളിലോ, മെഡിക്കൽ കോളജുകളിലോ അല്ലെങ്കിൽ പ്രമുഖ ബയോമെഡിക്കൽ ഗവേഷണ/നിർമാണ സ്ഥാപനങ്ങളിലോ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

RCC Thiruvananthapuram jobs
ISRO: ഡിഗ്രി, ഡിപ്ലോമ, ഐടിഐ ഉണ്ടോ?, അപ്രന്റിസ് നിയമനം നേടാം

ഹാജരാക്കേണ്ട രേഖകൾ (ഒറിജിനലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും)

  • പ്രായം തെളിയിക്കുന്ന രേഖ

  • വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ

  • ബയോഡാറ്റ

  • അടുത്തിടെ എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ

RCC Thiruvananthapuram jobs
ടാറ്റ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; വിവിധ തസ്തികകളിൽ 35 ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.rcctvm.gov.in/uploads/Downloadtemsuppy/biomedical-1781092849366587231.pdf

Summary

RCC Thiruvananthapuram Invites Applications for Biomedical Engineer Post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com