ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി ബോർഡ് ഓഫ് ഇന്ത്യയിൽ റിസർച്ച് അസോസിയേറ്റ്‌സിന്റെ (ആർഎ) ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
2016 ലെ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി കോഡിന് കീഴിൽ സ്ഥാപിതമായതാണ് ഇന്ത്യൻ കടബാധ്യതാ ബോർഡ് അഥവാ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി ബോർഡ് ഓഫ് ഇന്ത്യ (ഐബിബിഐ).
2016 ലെ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി കോഡിന് കീഴിലുള്ള പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് ബോർഡിനെ സഹായിക്കുന്നതിനായാണ് റിസർച്ച് അസോസിയേറ്റ് നിയമനം നടത്തുന്നത്.
നിയമം, ഇക്കണോമിസ്ക്സ്, ബിസിനസ് മാനേജ്മെന്റ് എന്നീ മേഖലകളിലാണ് റിസർച്ച് അസോസിയേറ്റിനെ നിയമിക്കുന്നത്. മൂന്ന് ലെവലിലാണ് ആർ എ തസ്തികകൾ ഉള്ളത്.
കരാർ അടിസ്ഥാനത്തിലാണ് റിസർച്ച് അസോസിയേറ്റുകളെ നിലവിൽ നിയമിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
റിസർച്ച് അസോസിയേറ്റ് ഇക്കണോമിക്സ്/ബിസിനസ് മാനേജ്മെന്റ് ലെവൽ ഒന്ന്, രണ്ട് (I/II ) തസ്തികയിൽ ഒരു ഒഴിവാണുള്ളത്.
റിസർച്ച് അസോസിയേറ്റ് നിയമം ലെവൽ രണ്ട്, മൂന്ന് (II/III) തസ്തികയിൽ രണ്ട് ഒഴിവുകളാണ് ഉള്ളത്.
റിസർച്ച് അസോസിയേറ്റുകളുടെ എണ്ണം ബോർഡിന്റെ ആവശ്യാനുസരണം കൂട്ടാനും കുറയ്ക്കാനും സാധ്യതയുണ്ട്.
കരാർ കാലാവധി റിസർച്ച് അസോസിയേറ്റ്‌സിന്റെ കരാർ പ്രാരംഭത്തിൽ ഒരു വർഷത്തേക്കായിരിക്കും, ഇത് ബോർഡിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ നീട്ടാനും തൃപ്തികരമായ പ്രകടനത്തിന് വിധേയമായി ദീർഘിപ്പിക്കാനും കഴിയും.
റിസർച്ച് അസോസിയേറ്റ് (നിയമം)
അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ എൽഎൽബി അല്ലെങ്കിൽ തത്തുല്യയോഗ്യത
1961 ലെ അഡ്വക്കേറ്റ്സ് ആക്ട് (1961 ലെ 25) പ്രകാരം രൂപീകരിച്ച ഒരു ബാർ കൗൺസിലിൽ അഭിഭാഷകനായി ചേരാൻ യോഗ്യത.
റിസർച്ച് അസോസിയേറ്റ് (ഇക്കണോമിക്സ്/ബിസിനസ് മാനേജ്മെന്റ് )
ഇക്കണോമിക്സ്/ പബ്ലിക് പോളിസി
ഇക്കണോമിക്സിലോ പബ്ലിക് പോളിസിയിലോ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദാനന്തര ബിരുദം
ബിസിനസ് മാനേജ്മെന്റ്
അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബിരുദാനന്തര ബിരുദം / ബിരുദാനന്തര ബിരുദം ഡിപ്ലോമ / മാസ്റ്റർ ഓഫ് ബിസിനസ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിലെ അംഗം / ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിലെ അംഗം / ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയിലെ അംഗം.
ലെവൽ ഒന്നിൽ വരുന്ന റിസർച്ച് അസോസിയേറ്റിന് മൂന്ന് വർഷം വരെ പ്രവൃത്തി പരിചയം ആവശ്യമാണ്. 60,000 രൂപ പ്രതിമാസം സമാഹൃത വേതനമായി ലഭിക്കും.
ലെവൽ രണ്ടിൽ വരുന്ന റിസർച്ച് അസോസിയേറ്റിന് മൂന്ന് വർഷത്തിനും അഞ്ച് വർഷത്തിനുമിടയിൽ പ്രവൃത്തി പരിചയം ആവശ്യമാണ്. 80,000 രൂപ പ്രതിമാസം സമാഹൃത വേതനമായി ലഭിക്കും
ലെവൽ മൂന്നിൽ വരുന്ന റിസർച്ച് അസോസിയേറ്റിന് അഞ്ച് വർഷത്തിനും പത്തു വർഷത്തിനും ഇടയിലുള്ള പ്രവൃത്തി പരിചയം ആവശ്യമാണ്. 1,05,000 രൂപ പ്രതിമാസം സമാഹൃത വേതനം.
താൽപ്പര്യമുള്ളവർ ഡിസംബർ നാലിനകം അപേക്ഷ സമർപ്പിക്കണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates