സ്പോട്ട് അഡ്മിഷൻ; ഡാറ്റ സയൻസ്, എം.ടെക് കോഴ്‌സുകളിൽ സീറ്റ് ഒഴിവ്

കാലിക്കറ്റ് സർവകലാശാല, ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിങ് (SCTCE), തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിജിനിയറിങ് (CET) എന്നിവിടങ്ങളിലെ വിവിധ കോഴ്‌സുകളിലേക്കാണ് പ്രവേശനാവസരം.
 spot admission
Spot Admissions Open at Calicut University SCTCE and CET.AI Gemini
Edited By:
Updated on
1 min read

കേരളത്തിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കാലിക്കറ്റ് സർവകലാശാല, ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിങ് (SCTCE), തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിജിനിയറിങ് (CET) എന്നിവിടങ്ങളിലെ വിവിധ കോഴ്‌സുകളിലേക്കാണ് പ്രവേശനാവസരം.

 spot admission
സിനിമാ തിരക്കഥ എഴുതാൻ പഠിക്കാം; വെറും 10 ആഴ്ച മതി! ഓൺലൈൻ ക്ലാസുകൾ, ഇപ്പോൾ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ ഡാറ്റ സയൻസ് കോഴ്‌സ്

കാലിക്കറ്റ് സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് പഠന വകുപ്പിൽ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് പ്രോജക്ട് മോഡ് കോഴ്‌സിൽ എല്ലാ വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ആവശ്യമായ രേഖകളുമായി ഓഗസ്റ്റ് 6 രാവിലെ 11 മണിക്ക് സർവകലാശാല കംപ്യുട്ടർ സയൻസ് വകുപ്പിൽ സ്പോട്ട് അഡ്മിഷനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 8129544376, 0494-2407325.

 spot admission
IIT Palakkad: സ്പോർട്സ് കോച്ച്, ജിം ഇൻസ്ട്രക്ടർ ഒഴിവുകൾ; അവസാന തീയതി ഓഗസ്റ്റ് 12

എസ്‌സിടി‌സിഇയിൽ എം.ടെക് സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എഞ്ചിനിയറിങ്ങിൽ (SCTCE) എം.ടെക് കോഴ്‌സിലെ ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, മെഷീൻ ഡിസൈൻ,കംപ്യുട്ടർ സയൻസ് ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 4 മുതൽ 6 വരെ സ്പോട്ട് അഡ്മിഷൻ നടക്കും. താൽപര്യമുള്ളവർ രാവിലെ 11 മണിക്ക് ആവശ്യമായ രേഖകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം.

 spot admission
ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ

സിഇടിയിൽ ബി.ടെക് ലാറ്ററൽ എൻട്രി

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിങ് (CET)-ൽ ബി.ടെക് ലാറ്ററൽ എൻട്രി കോഴ്‌സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 5-ന് നടത്തും. പങ്കെടുക്കുന്ന വിദ്യാർഥികൾ അന്നേദിവസം രാവിലെ 11 മണിക്ക് മുമ്പ് കോളജിൽ റിപ്പോർട്ട് ചെയ്യണം. സ്പോട്ട് അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

 spot admission
ഗുരുവായൂർ ദേവസ്വത്തിൽ അവസരം: ഡ്രൈവർ,പ്ലംബർ, ഹെൽപ്പർ ഒഴിവുകൾ; നിയമനം അഭിമുഖത്തിലൂടെ
Summary

Spot Admissions Open at Calicut University SCTCE and CET.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com