

പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) സംഘടിപ്പിക്കുന്ന 'ബേസിക് കോഴ്‌സ് ഇൻ ദി ആർട്ട് ഓഫ് സ്ക്രീൻറൈറ്റിംഗ്' എന്ന കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 29 മുതൽ നവംബർ 1, 2026 വരെയാണ് ക്ലാസുകൾ നടക്കുക.
ശനി, ഞായർ ദിവസങ്ങളിലായി രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 വരെ ക്ലാസുകൾ ഉണ്ടായിരിക്കും. 10 ആഴ്ച ദൈർഘ്യമുള്ള ഈ കോഴ്‌സിലൂടെ സിനിമാ തിരക്കഥാരചനയിൽ താൽപര്യമുള്ളവർക്ക് അടിസ്ഥാനപരമായ അറിവും പ്രായോഗിക പരിശീലനവും ലഭിക്കും
കഥയുടെ ആശയം (Premise), പ്രമേയം (Theme), കഥാപാത്ര സൃഷ്ടി, തിരക്കഥാ ഘടന, സീൻ ഡിസൈൻ, ഡയലോഗ് രചന, വിഷ്വൽ സ്റ്റോറി ടെല്ലിംഗ് എന്നിവയിൽ പരിശീലനം ലഭിക്കും. കോഴ്‌സ് പൂർത്തിയാകുമ്പോൾ 10 മുതൽ 15 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും ഒരു ഫീച്ചർ ഫിലിമിന്റെ സ്റ്റോറി കോൺസെപ്റ്റും തയ്യാറാക്കാൻ പങ്കെടുക്കുന്നവർക്ക് കഴിയും.
കോഴ്‌സ്: ബേസിക് കോഴ്‌സ് ഇൻ ദി ആർട്ട് ഓഫ് സ്ക്രീൻറൈറ്റിംഗ് (ഓൺലൈൻ)
കാലാവധി: 2026 ഓഗസ്റ്റ് 29 – നവംബർ 1 (വാരാന്ത്യങ്ങളിൽ മാത്രം)
യോഗ്യത: എസ്.എസ്.എൽ.സി (പത്താം ക്ലാസ്) വിജയിച്ചിരിക്കണം.
പ്രായപരിധി: 2026 ഓഗസ്റ്റ് 1-ന് 16 വയസ്സ് പൂർത്തിയായിരിക്കണം.
മാധ്യമം: ഇംഗ്ലീഷ്, ഹിന്ദി
ഓൺലൈൻ പ്ലാറ്റ്ഫോം: Google Classroom, Google Meet
സീറ്റ്: 25 (കുറഞ്ഞത് 20 പേർ ഉണ്ടായാൽ മാത്രം കോഴ്‌സ് നടത്തും)
കോഴ്‌സ് ഫീസ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് 22,000 രൂപ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ഓഗസ്റ്റ് 14 വൈകിട്ട് 6 മണി
സ്റ്റോറി ടെല്ലിംഗിന്റെ അടിസ്ഥാനങ്ങൾ
കഥാപാത്ര രൂപകൽപ്പന
സ്ക്രീൻപ്ലേ ഘടനയും പ്ലോട്ട് വികസനവും
വിഷ്വൽ സ്റ്റോറി ടെല്ലിംഗ്
സ്വാഭാവിക ഡയലോഗ് രചന
സിനിമാ തിരക്കഥകളുടെ വിശകലനം
മെന്ററുടെ ഫീഡ്ബാക്കോടെയുള്ള പ്രായോഗിക എഴുത്ത് പരിശീലനം
ക്ലാസുകൾ ലാപ്ടോപ്പ് അല്ലെങ്കിൽ ഡെസ്‌ക്ടോപ്പ് കംപ്യുട്ടർ ഉപയോഗിച്ചായിരിക്കണം പങ്കെടുക്കേണ്ടത്. മൊബൈൽ ഫോൺ ഉപയോഗിച്ച് ക്ലാസിൽ പങ്കെടുക്കാൻ അനുമതിയില്ല. കുറഞ്ഞത് 90 ശതമാനം ഹാജരുള്ളവർക്ക് ഇ-സർട്ടിഫിക്കറ്റ് നൽകും. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates