

കോട്ടയം പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിൽ മാത്തമാറ്റിക്‌സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അകെ ഒരു ഒഴിവാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.
മാത്തമാറ്റിക്സിൽ Ph.Dയും മുൻ ബിരുദത്തിൽ ഫസ്റ്റ് ക്ലാസും ഉണ്ടായിരിക്കണം. മികച്ച ഗവേഷണ പരിചയവും ഗവേഷണ പ്രബന്ധങ്ങളോ പേറ്റന്റുകളോ വേണം. കംപ്യുട്ടേഷണൽ, തിയറ്റിക്കൽ മാത്തമാറ്റിക്സ് മേഖലകളിലെ ഗവേഷണ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 60,000 രൂപ ഫെലോഷിപ്പ് ലഭിക്കും. നിയമനം താൽക്കാലിക കരാർ അടിസ്ഥാനത്തിലായിരിക്കും. ആദ്യ ഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം, തുടർന്ന് നീട്ടിനൽകാൻ സാധ്യതയുണ്ട്.
അപേക്ഷകർക്ക് 40 വയസ്സിൽ താഴെ പ്രായമായിരിക്കണം. സർക്കാർ നിയമപ്രകാരമുള്ള വയസ്സിളവ് ലഭിക്കും. അപേക്ഷകർ കേരളത്തിലെ സ്ഥിര താമസക്കാരായിരിക്കണം.
SRIBS-ന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 സെപ്റ്റംബർ 30 ആണ്.
കൂടുതൽ വിവരങ്ങൾക്ക്: 0481-2500200.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://sribs.res.in/wp-content/uploads/2026/09/PDF-Recruitment-Notification-2026.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates